For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡ്രൈഫ്രൂട്‌സിന്റെ ആരോഗ്യ രഹസ്യങ്ങള്‍

|

കൃത്യമായി ആരോഗ്യം സംരക്ഷിക്കുന്നവര്‍ക്ക് ഡയറ്റിംഗിന്റെയൊന്നും യാതൊരു ആവശ്യവുമില്ല എന്നതാണ് സത്യം. എന്നാല്‍ പലപ്പോഴും ഭക്ഷണകാര്യത്തിലുള്ള അലംഭാവം ആരോഗ്യത്തെ മാത്രമല്ല സൗന്ദര്യത്തേയും നശിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ചെറുപ്പം നിലനിര്‍ത്തും പ്രഭാത ഭക്ഷണങ്ങള്‍

നിരവധി വിറ്റാമിനുകളാല്‍ സമ്പന്നമാണ് ഡ്രൈഫ്രൂട്‌സ്. ഇത് നമ്മുടെ ആരോഗ്യത്തേയും സൗന്ദര്യത്തേയും സംരക്ഷിക്കും എന്നതാണ് സത്യം. ഇത് കൂടാതെ നിരവധി സൗന്ദര്യപ്രശ്‌നങ്ങളേയും തരണം ചെയ്യാന്‍ ഡ്രൈഫ്രൂട്‌സിന് കഴിയും. ചില ചെറിയ വലിയ കോഴിക്കഥകള്‍

ജീവിതത്തില്‍ ശീലമാക്കേണ്ട അഞ്ച് പ്രധാനപ്പെട്ട ഡ്രൈഫ്രൂട്‌സുകള്‍ ഏതൊക്കെയെന്ന് നോക്കാം.

ബദാം

ബദാം

കാണാന്‍ ചെറുതാണെങ്കിലും ആളൊരു ജഗജാല കില്ലാഡിയാണ്. ശരീരത്തിനാവശ്യമായ കൊഴുപ്പുകളും മറ്റും പ്രദാനം ചെയ്യുന്നതില്‍ ബദാമിനുള്ള പങ്ക് പറഞ്ഞറിയിക്കാനാവാത്തതാണ്. ഇത് ചര്‍മ്മ പ്രശ്‌നങ്ങളേയും മുടി കൊഴിച്ചില്‍ തടയുകയും ചെയ്യുന്നു. കൂടാതെ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും രക്തചംക്രമണം വേഗത്തിലാക്കുകയും ചെയ്യും.

 ഉണക്കമുന്തിരി

ഉണക്കമുന്തിരി

ഉണക്കമുന്തിരിയാണ് മറ്റൊരു ഭക്ഷ്യവസ്തു. കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും യൗവ്വനം നിലനിര്‍ത്തുകയും ചെയ്യുന്നു. അനീമിയ രോഗികള്‍ക്ക് നല്ലൊരു ഭക്ഷ്യവസ്തുവാണ് ഉണക്കമുന്തിരി.

വാള്‍നട്ട്

വാള്‍നട്ട്

വാള്‍നട്ടില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ബുദ്ധിശക്തിയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു എന്നതും ഇതിന്റെ പ്രത്യേകതയാണ്.

 അണ്ടിപ്പരിപ്പ്

അണ്ടിപ്പരിപ്പ്

അണ്ടിപ്പരിപ്പ് പക്ഷേ അനാരോഗ്യം എന്ന ലേബലിലാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ പലപ്പോഴും ഇതിന്റെ യഥാര്‍ത്ഥ ഗുണം തിരിച്ചറിയപ്പെടാതെ പോയി എ്ന്നതാണ് സത്യം. മാത്രമല്ല കാഷ്യൂനട്‌സ് ത്വക്കിനെ സംരക്ഷിക്കുകയും സൂര്യതാപത്തില്‍ നിന്ന് രക്ഷിക്കുകയും ചെയ്യുന്നു.

 പിസ്ത

പിസ്ത

വിദേശി ആണെങ്കിലും നമ്മുടെ നാട്ടില്‍ സുലഭമായി കിട്ടുന്ന ഒന്നാണ് പിസ്ത. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ സ്‌കിന്‍ ക്യാന്‍സറില്‍ നിന്നും സംരക്ഷിക്കുന്നു. മാത്രമല്ല രക്ത സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നു പിസ്ത.

English summary

5 Dry Fruits And Surprising Health Benefits

If you read up on any diet regime, it will always tell you to eat a handful of dry fruits. They keep you healthy and fit.
Story first published: Friday, September 18, 2015, 17:42 [IST]
X
Desktop Bottom Promotion