For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചണവിത്തിന്‍റെ ആരോഗ്യ മേന്മകളറിയൂ..

By Super
|

വലുപ്പം കുറഞ്ഞതും ഏറെ ഗുണങ്ങളുള്ളതുമായ ഒന്നാണ് ചണവിത്ത്. പുരാതന കാലം മുല്‍ക്കേ ഇത് ഉപയോഗിച്ച് വന്നിരുന്നു. ഈജിപ്തിലെ നെഫെര്‍തിതിയുടെ കാലത്തും ചണവിത്ത് ഉപയോഗിച്ചിരുന്നുവെന്ന് ആര്‍ക്കിയോളജിക്കല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

പ്രകൃതിദത്ത ഫൈബര്‍ ധാരാളമായി അടങ്ങിയ ചണവിത്ത് റ്റിസി, അല്‍സി എന്നീ പേരുകളിലും ഇന്ത്യയില്‍ അറിയപ്പെടുന്നു. കഠിനാധ്വാനത്തിലേര്‍പ്പെടുന്ന കര്‍ഷകര്‍ തങ്ങളുടെ ആഹാരത്തില്‍ ചണവിത്ത് ഉള്‍പ്പെടുത്തുന്നു. ചണവിത്തിന്‍റെ ചില ഗുണങ്ങള്‍ അറിയുക.

Flax Seeds

1. ചണവിത്ത് പോഷകങ്ങള്‍ ലഭ്യമാക്കാനും, ഔഷധഗുണങ്ങള്‍ക്കുമായി ഉപയോഗിക്കുന്നു. ഇതിന് കൊളസ്ട്രോള്‍ കുറയ്ക്കാനും ശരീരത്തെ ചൂടുപിടിപ്പിക്കാനുമുള്ള കഴിവുണ്ട്. ഇത് പൊടിച്ച് വേണം ഉപയോഗിക്കാന്‍. മുഴുവനായി കഴിച്ചാല്‍ ദഹിക്കാതെ വരും. പൊടിച്ച ചണവിത്ത് വെള്ളത്തോടൊപ്പം ദിവസവും കഴിച്ചാല്‍ ആവശ്യമായ ഫൈബര്‍ ലഭ്യമാവുകയും ദഹനവ്യവസ്ഥയെ സഹായിക്കുകയും ചെയ്യും. എന്നാല്‍ ഇതിനൊപ്പം ധാരാളം വെള്ളവും കുടിക്കണം. നിങ്ങള്‍ എത്രത്തോളം കഴിക്കുന്നു എന്നത് നിങ്ങള്‍ എന്തിന് കഴിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ചണവിത്ത് ടോസ്റ്റ് ചെയ്താല്‍ കൂടുതല്‍ രുചികരമാകും.

2. പൊടിച്ച ചണവിത്ത് ഏതാനും സ്പൂണ്‍ കഴിക്കുന്നത് ഒമേഗ 3 ഫാറ്റി ആസിഡ് ലഭ്യമാക്കും. നിങ്ങളുടെ ഭക്ഷണ താല്പര്യങ്ങളെന്തായാലും ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഏറെ ഗുണകരമായവയാണ്. ഒമേഗ 3 ഫാറ്റി ആസിഡ് സാധാരണയായി മത്സ്യങ്ങളിലാണ് കാണപ്പെടുന്നത്. എന്നാല്‍ വളരെ ചുരുക്കമായി മാത്രമാണ് മത്സ്യം കഴിക്കുന്നതെങ്കില്‍ കുറഞ്ഞ കൊളസ്ട്രോള്‍, ആകര്‍ഷകമായ ചര്‍മ്മം എന്നിവ സാധ്യമാകാതെ പോകും. അതിന് പകരമായി ചണവിത്ത് കഴിക്കാം.

3. മാംസം കഴിക്കാത്ത, എന്നാല്‍ മത്സ്യം കഴിക്കുന്നവര്‍ക്ക് പോഷകങ്ങള്‍ ലഭ്യമാക്കാനുതകുന്നതാണ് ചണവിത്ത്. ആല്‍ഫ ലിനോയിക് ആസിഡ് ഇതിലടങ്ങിയിട്ടുണ്ട്. ഗുരുതരമായ ഹൃദയരോഗങ്ങള്‍, ആര്‍ത്രൈറ്റിസ്, ആസ്ത്മ, പ്രമേഹം എന്നിവയ്ക്കിടയാക്കുന്ന നീര്‍ക്കെട്ട് തടയാനും കുടലിലെ ക്യാന്‍സര്‍ പോലുള്ള ക്യാന്‍സറുകള്‍ തടയാനും ഇത് സഹായിക്കും. വാല്‍നട്ട്, മത്സ്യം എന്നിവയ്ക്കൊപ്പം കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.

4. ചണവിത്ത് പൊടിയിലെ ഫൈബറിന്‍റെ ഉയര്‍ന്ന അളവ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. വയര്‍ നിറഞ്ഞതായി തോന്നാനും അത് വഴി ഭക്ഷണം കുറയ്ക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താനും, കുടലിന്‍റെ പ്രവര്‍ത്തനം സുഗമമാക്കാനും ഇത് സഹായിക്കും.

5. ആന്‍റി ഓക്സിഡന്‍റുകളും ഫൈറ്റോകെമിക്കലുകളും പ്രായത്തിന്‍റെ അടയാളങ്ങളെ ചെറുക്കണമെന്നുണ്ടെങ്കില്‍ ചണവിത്ത് അതിനുത്തമമാണ്. ചണവിത്തിലെ ലിഗാന്‍സ് കുടലില്‍ പ്രവര്‍ത്തിക്കുകയും സ്ത്രീ ഹോര്‍മോണുകളെ നിയന്ത്രിക്കുന്ന ഘടകമാവുകയും ചെയ്യും. ഇത് പ്രത്യുത്പാദനശേഷി വര്‍ദ്ധിപ്പിക്കാനും സ്തനാര്‍ബുദത്തിനുള്ള സാധ്യത കുറയ്ക്കാനും, ആര്‍ത്തവ ശേഷമുള്ള പ്രശ്നങ്ങള്‍ കുറയ്ക്കാനും സഹായകരമാണ്.

വിലയേറിയ മരുന്നുകളോ, ഡോക്ടറുടെ സഹായമോ ഇല്ലാതെ ഈ ആരോഗ്യഗുണങ്ങള്‍ നേടാന്‍ ചണവിത്ത് സഹായിക്കും. പതിവായി ഇത് ഉപയോഗിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യുന്നതാണ്. അസുഖം ഭേദമാക്കാം, യോഗ കൊണ്ട്

Read more about: health ആരോഗ്യം
English summary

Health Benefits Of Flax Seeds

Here are some of the health benefits of flax seeds. Read more to know about,
X
Desktop Bottom Promotion