For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

3 ദിവസം കൊണ്ട്‌ ദഹനം പുനക്രമീകരിക്കാം

By Super
|

നമ്മള്‍ വേണ്ടതിലും കൂടുതല്‍ കഴിക്കുന്ന പല സമയങ്ങളുണ്ട്‌. അതുപോലെ തിരക്കും സമ്മര്‍ദ്ദങ്ങളും മൂലം ജങ്ക്‌ ഫുഡ്‌ കഴിക്കുകയോ ഭക്ഷണം വേണ്ടന്നു വയ്‌ക്കുകയോ ചെയ്യാറുണ്ട്‌. ഇതിലേതെങ്കിലും സംഭവിച്ചാല്‍ ദഹനം തകരാറിലാവുകയും ആരോഗ്യം കുറയാന്‍ തുടങ്ങുകയും ചെയ്യും. ദഹനകേട്‌, വയറുവീര്‍ക്കല്‍, അസിഡിറ്റി, മലബന്ധം, താഴ്‌ന്ന ഊര്‍ജ നില തുടങ്ങിയവ എല്ലാം ദഹന സംവിധാനം കുഴപ്പത്തിലായതിന്റെ ലക്ഷണങ്ങളാണ്‌.

ഇന്ത്യയിലെ ആയ്യായിരം വര്‍ഷത്തിലേറെ പഴക്കമുള്ള ചികിത്സാരീതിയായ ആയുര്‍വേദത്തില്‍ മൂന്ന്‌ ദിവസത്തെ ദഹന പുനക്രമീകരണ പ്രക്രിയയെ കുറിച്ച്‌ പറയുന്നുണ്ട്‌. ഇത്‌ ദഹനം നിര്‍ത്തി, ഭേദമാക്കി, പുനക്രമീകരിക്കാന്‍ അനുവദിക്കും. ഇതിന്റെ ഫലമായി അസ്വസ്ഥതകള്‍ ഭേദമാവുകയും ഊര്‍ജവും ആരോഗ്യവും മെച്ചപ്പെടുകയും ചെയ്യും.

ദഹനത്തിന്‌ അതിന്റേതായ ഊര്‍ജവും താളവും ഉണ്ട്‌. അത്‌ കൂടുകയും കുറയുകയും ചെയ്‌ത്‌, രാവിലെ നേരിയ വിശപ്പ്‌, ഉച്ചയ്‌ക്ക്‌ ഏറെ വിശപ്പ്‌, രാത്രിയില്‍ താരതമ്യേന വിശപ്പ്‌ എന്നിവ തോന്നിപ്പിക്കും. ഇതിനിടയിലുള്ള സമയത്ത്‌ ദഹനം ദഹനം നിങ്ങളുടെ വിശപ്പിനെ ഇല്ലാതാക്കും. കഴിച്ചത്‌ ദഹിപ്പിക്കും. ദഹന പ്രക്രിയ പൂര്‍ണമായി കഴിഞ്ഞാല്‍ നിങ്ങളുടെ വിശപ്പ്‌ വീണ്ടും തുടങ്ങും. ഈ പ്രക്രിയ തടസ്സപ്പെടുകയോ കുറയുകയോ ചെയ്‌താല്‍ നിങ്ങളുടെ ശരീരം ആശയകുഴപ്പത്തിലാവുകയും വിശപ്പും ദഹനവും കൂടിക്കുഴഞ്ഞ്‌ നിങ്ങളുടെ ദഹന ശക്തിയും ശാരീരിക ഊര്‍ജവും കുറയാന്‍ തുടങ്ങുകയും ചെയ്യും.

Digestion

ലളിതമായ ദഹന പുനക്രമീകരണ പ്രക്രിയ

ദഹനം തകരാറിലാണന്ന്‌ തോന്നുന്ന ഏത്‌ സമയത്തും ഇത്‌ ചെയ്യാം

വെള്ളിയാഴ്‌ച

. സാധാരണ രീയിതിയില്‍ പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും കഴിക്കുക

. എഴുന്നേറ്റ്‌ 1-2 മണിക്കൂറിന്‌ ശേഷമെ പ്രഭാത ഭക്ഷണം കഴിക്കാവു

. ദിവസത്തെ വലിയ ഭക്ഷണം ഉച്ചഭക്ഷണം ആയിരിക്കണം

. വൈകുന്നേരം ലഘുഭക്ഷണമോ മദ്യമോ പാടില്ല

. ലളിതമായ അത്താഴം കഴിക്കുക. വയറ്‌ നിറയണം എന്നാല്‍ അധികമാകരുത്‌. കിടക്കുന്നതിന്‌ 2 മണിക്കൂര്‍ മുമ്പെങ്കിലും കഴിക്കണം.

. അത്താഴ ശേഷം രണ്ട്‌ ഗ്ലാസ്സ്‌ ഇളം ചൂടുവെള്ളം കുടിക്കുക.

ശനിയാഴ്‌ച

ദഹനം പുനക്രമീകരിക്കുന്നതിന്‌ മുമ്പ്‌ ഇത്‌ സാവധാനത്തിലാക്കണം. അതിന്‌ ഭക്ഷണം കഴിക്കാതെ വെള്ളം മാത്രം കുടിക്കുക.

. രാവിലെയോ വൈകുന്നേരമോ കുറച്ച്‌ ദൂരം നടക്കുക.

. രാവിലെയും ഉച്ചയ്‌ക്കും വൈകുന്നേരവും ജ്യൂസ്‌ കുടിക്കുക.

. ഭക്ഷണങ്ങള്‍ക്കിടയിലുള്ള സമയത്ത്‌ വിശപ്പു തോന്നിയാല്‍ മൂന്നോ നാലോ ഗ്ലാസ്സ്‌ വെള്ളം കുടിക്കുക.

. ധാരാളം വെള്ളം കുടിക്കുക, പ്രത്യേകിച്ച്‌ നാരങ്ങ വെള്ളം.

. ചെറിയ പ്രവൃത്തികള്‍ മാത്രം ചെയ്‌ത്‌ വിശ്രമിക്കുന്നതിനായി ദിവസം മാറ്റി വയ്‌ക്കുക.

ഞായര്‍

ദഹനം പുനരാരംഭിച്ച്‌ സാധാരണ രീതിയിലേക്ക്‌ കൊണ്ടു വരാന്‍ അനുവദിക്കണം.

. എഴുന്നേറ്റ്‌ 1-2 മണിക്കൂര്‍ കഴിഞ്ഞ്‌ ലളിതമായ പ്രഭാത ഭക്ഷണം കഴിക്കുക.

. ഉച്ച്‌ വരെ മറ്റൊന്നും കഴിക്കരുത്‌. ഉച്ചയ്‌ക്ക്‌ വയറ്‌ നിറയെ ഭക്ഷണം കഴിക്കുക പക്ഷെ അധികമാകരുത്‌.

. പിന്നീട്‌ അത്താഴം വരെ ഒന്നും കഴിക്കരുത്‌. കിടക്കുന്നതിന്‌ 2-3 മണിക്കൂര്‍ മുമ്പ്‌ അത്താഴം കഴിക്കുക. ഉച്ചഭക്ഷണത്തേക്കാള്‍ കുറവായിരിക്കണം അത്താഴം.

ഇനി ഭക്ഷണം ആവശ്യമുള്ളപ്പോള്‍ വിശപ്പ്‌ തോന്നുന്ന സ്വാഭാവിക രീതിയിലേക്ക്‌ ദഹനം പുനക്രമീകരിക്കപ്പെടണം

. എഴുന്നേറ്റ്‌ 1-2 മണിക്കൂറിന്‌ ശേഷം ലളിതമായ പ്രഭാത ഭക്ഷണം.

. എല്ലാ ദിവസവും ഏകദേശം കൃത്യസമയത്ത്‌ ഉച്ചഭക്ഷണം നന്നായി കഴിക്കുക.

. ലളിതമായ അത്താഴം കഴിവതും നേരത്തെ കഴിക്കുക. എല്ലാ ദിവസവും കൃത്യസമയം പാലിക്കാന്‍ ശ്രമിക്കുക.

ദഹനം തകരാറിലാണന്ന്‌ തോന്നുന്ന ഏത്‌ സമയത്തും ഇത്‌ പരീക്ഷിക്കുന്നത്‌ ദഹന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഊര്‍ജ നിലയും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

English summary

3 Day Ayurveda digestive Reset Increased Energy Heal

Digestion has its own energy and daily rhythms which rise and fall, making you slightly hungry in the morning, very hungry midday and moderately hungry at the end of your day. Simply follow this process anytime you know or feel your digestion is suffering:
X
Desktop Bottom Promotion