For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെല്ലിക്കയ്ക്ക് ദോഷങ്ങളോ?

By Super
|

ചവര്‍പ്പ് രുചിയുള്ള നെല്ലിക്ക ഒട്ടേറെ ആരോഗ്യ ഗുണങ്ങളടങ്ങിയതാണ്. എന്നാല്‍ നെല്ലിക്ക ആരോഗ്യത്തിന് ദോഷകരമാകുമെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? അത് മനസിലാക്കാന്‍ തുടര്‍ന്ന് വായിക്കുക.

ആയുര്‍വേദ ചികിത്സകരുടെ അഭിപ്രായപ്രകാരം ചില പ്രത്യേക ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്ക് നെല്ലിക്ക അനുയോജ്യമല്ല. ഇരുമ്പിന്‍റെ അളവ് കുറഞ്ഞവരും, രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറയുന്ന അവസ്ഥയുള്ളവരും നെല്ലിക്ക ഉപയോഗിക്കുന്നത് ദോഷകരമാവും. ഏതെങ്കിലും ആന്‍റികോഗുലന്‍റ് മരുന്നുകള്‍ ഉപയോഗിക്കുന്നവരും, രോഗപ്രതിരോധ ശേഷി കുറഞ്ഞവരും നെല്ലിക്ക ഉപയോഗിക്കരുത്. ഇതിന് പിന്നിലുള്ള കാരണങ്ങള്‍ ഇനിയും തിരിച്ചറിയേണ്ടതായുണ്ട്. ആയുര്‍വേദ ഡോക്ടര്‍മാര്‍ ചികിത്സാ ഗ്രന്ഥങ്ങളെ ആധാരമാക്കിയാണ് ഇക്കാര്യം നിര്‍ദ്ദേശിക്കുന്നത്.

നെല്ലിക്ക ദോഷകരമാകുന്ന സാഹചര്യങ്ങള്‍

 അമിതമായ അസിഡിറ്റി

അമിതമായ അസിഡിറ്റി

വിറ്റാമിന്‍ സിയാല്‍ സമ്പന്നമായ നെല്ലിക്ക അസിഡിക് സ്വഭാവമുള്ളതാണ്. വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ വെറും വയറ്റില്‍ നെല്ലിക്ക കഴിക്കാന്‍ നിര്‍ദ്ദേശിക്കപ്പെടുമ്പോള്‍ തന്നെ അത് അസിഡിറ്റിക്ക് കാരണമാകാം. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളോടുള്ള അസ്വസ്ഥത, ഉയര്‍ന്ന അസിഡിറ്റിയുടെ പൂര്‍വ്വകാല ചരിത്രം എന്നിവയുള്ളവര്‍ നെല്ലിക്ക ഒഴിവാക്കണം.

മലബന്ധം

മലബന്ധം

മലബന്ധത്തിന് ഒരു പ്രകൃതിദത്ത പരിഹാരമാണ് നെല്ലിക്ക. നെല്ലിക്കയിലെ ഫൈബറിന്‍റെ ഉയര്‍ന്ന സാന്നിധ്യമാണ് ഇതിന് സഹായിക്കുന്നത്. എന്നിരുന്നാലും കൂടിയ അളവില്‍ നെല്ലിക്ക കഴിക്കുന്നത് മലം കട്ടിയാകാന്‍ ഇടയാക്കും. കുടിക്കുന്ന വെള്ളത്തിന്‍റെ അളവ് കുറവാണെങ്കില്‍ പ്രശ്നം കൂടുതല്‍ വഷളാകും. ഈ പ്രശ്നം ഒഴിവാക്കാന്‍ നെല്ലിക്ക ജ്യൂസ് രൂപത്തിലോ, ഉണക്കിപ്പൊടിച്ചത് വെള്ളവുമായി ചേര്‍ത്തോ ഉപയോഗിക്കുക.

പ്രമേഹം

പ്രമേഹം

നെല്ലിക്ക പച്ചക്ക് ഉപയോഗിക്കുന്നത് പ്രമേഹത്തിന് നല്ലതാണ്. എന്നിരുന്നാലും പ്രമേഹത്തിന് മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കില്‍ നെല്ലിക്ക ഉപയോഗിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ പേര് കേട്ട നെല്ലിക്ക ആന്‍റി ഡയബറ്റിക് മരുന്നുകള്‍ക്കൊപ്പം കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറയുന്ന അവസ്ഥയായ ഹൈപ്പോഗ്ലൈസീമിയക്ക് കാരണമാകും.

പ‍ഞ്ചസാരക്കൊപ്പം പ്രിസര്‍വേറ്റീവ് രൂപത്തില്‍ നെല്ലിക്ക ഉപയോഗിക്കുമ്പോള്‍ പ്രമേഹരോഗികള്‍ക്ക് ഗുണകരമാകില്ല. ഇതിലെ പഞ്ചസാരയുടെ ഉയര്‍ന്ന ആളവ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുകയും പ്രമേഹരോഗികള്‍ക്ക് അപടകരമാവുകയും ചെയ്യും.

ഗ്ലൂക്കോസിന്‍റെ അളവ്

ഗ്ലൂക്കോസിന്‍റെ അളവ്

ആയുര്‍വേദ ചികിത്സകര്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്തുന്നതിന് പച്ച നെല്ലിക്ക ശുപാര്‍ശ ചെയ്യുന്നു. പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കഴിവുള്ള ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് കുറയുന്ന ഹൈപ്പോഗ്ലൈസെമിക് എന്ന അവസ്ഥയുള്ളവര്‍ നെല്ലിക്ക ഉപയോഗിക്കുന്നത് ഒഴിവാക്കണം.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

വൃക്കസംബന്ധമായ പ്രശ്നങ്ങളും, രക്താതിസമ്മര്‍ദ്ദവുമുള്ളവര്‍ അച്ചാറായി നെല്ലിക്ക ഉപയോഗിക്കരുത്. അച്ചാര്‍ കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്ന ഉപ്പിന്‍റെ സാന്നിധ്യമാണ് ഇതിന് പിന്നിലെ കാരണം. വൃക്ക സംബന്ധമായ പ്രശ്നങ്ങളും, ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും അനുഭവിക്കുന്നവര്‍ സോഡിയം ഉയര്‍ന്ന അളവില്‍ ഉപയോഗിക്കുന്നത് അപകടകരമാകും.

ചര്‍മ്മത്തിന്‍റെ നനവ്

ചര്‍മ്മത്തിന്‍റെ നനവ്

വിവിധങ്ങളായ ആന്‍റി ഓക്സിഡന്‍റുകള്‍, പ്രത്യേകിച്ച് വിറ്റാമിന്‍ സി അടങ്ങിയതാണ് നെല്ലിക്ക. ചര്‍മ്മത്തിന് തകരാറുണ്ടാക്കുന്ന സ്വതന്ത്രമൂലകങ്ങളെ തടയുന്ന ആന്‍റി ഓക്സിഡന്‍റുകളുടെ സാന്നിധ്യമുണ്ടെങ്കിലും അകമേ കഴിക്കുന്നത് ദോഷകരമാകും. നെല്ലിക്ക മൂത്രത്തിന്‍റെ അളവ് വര്‍ദ്ധിപ്പിക്കുന്നത് മൂലം ചര്‍മ്മത്തിലെ ജലാംശം നഷ്ടമാകാനിടയാകും. അതിനാല്‍ വെള്ളം ധാരാളമായി കുടിക്കുക. രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുകയും മിതമായ അളവില്‍ നെല്ലിക്ക ഉപയോഗിക്കുകയും ചെയ്യുക.

തലയോട്ടിയിലെ വരള്‍ച്ച

തലയോട്ടിയിലെ വരള്‍ച്ച

തലമുടി കൊഴിയുന്നതിന് ഒരു പ്രധാന കാരണമാണ് തലയോട്ടിയിലെ വരള്‍ച്ച. നെല്ലിക്ക തലയില്‍ തേക്കുന്ന എണ്ണയില്‍ ചേര്‍ക്കുന്നത് തലയോട്ടി വരളുന്നത് തടയുകയും, മുടി വളര്‍ച്ച ശക്തിപ്പെടുത്തുകയും ചെയ്യും. എന്നാല്‍ ന്യൂട്രിയന്‍റുകളാല്‍ സമ്പന്നമായ നെല്ലിക്ക അമിതമായി ഉപയോഗിക്കുന്നത് അതിന്‍റെ ഗുണഫലങ്ങളില്ലാതാക്കുകയും തലയോട്ടി വരളാന്‍ ഇടയാക്കുകയും ചെയ്യും.

ജലദോഷവും അനുബന്ധ പ്രശ്നങ്ങളും -

ജലദോഷവും അനുബന്ധ പ്രശ്നങ്ങളും -

ശരീരത്തിന്‍റെ ഊഷ്മാവ് ഒരു പരിധിവരെ കുറയ്ക്കാനുള്ള കഴിവ് നെല്ലിക്കയ്ക്കുണ്ട്. നെല്ലിക്ക നേരിട്ടോ അല്ലെങ്കില്‍ പൊടി രൂപത്തിലോ ഉപയോഗിക്കുന്നത് ജലദോഷത്തെ കൂടുതല്‍ വഷളാക്കും. നിങ്ങള്‍ക്ക് ജലദോഷം അല്ലെങ്കില്‍ അനുബന്ധമായ മറ്റെന്തെങ്കിലും പ്രശ്നങ്ങളുള്ളപ്പോള്‍ നെല്ലിക്ക ഉപയോഗിക്കാതിരിക്കുക.

അലര്‍ജി

അലര്‍ജി

ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്കുന്നതാണെങ്കിലും നെല്ലിക്ക ചിലര്‍ക്ക് അലര്‍ജിക്ക് കാരണമാകും. നെല്ലിക്ക അലര്‍ജിയുള്ളവര്‍ നെല്ലിക്ക ഉപയോഗിച്ചാല്‍ അതിസാരം, വയറ് വേദന, അടിവയറ്റിലെ വേദന, മനംപിരട്ടല്‍, ഛര്‍ദ്ദി, വായ്ക്ക് ചുറ്റുമുള്ള വീക്കവും ചുവപ്പ് നിറവും, മുഖത്ത് ചുവപ്പ് നിറവും ചൊറിച്ചിലും വീക്കവും, ശ്വാസതടസ്സം, തലവേദന, മന്ദത എന്നിവയുണ്ടാകാനിടയുണ്ട്.

ശരീരഭാരം കുറയല്‍

ശരീരഭാരം കുറയല്‍

മൂത്രം വര്‍ദ്ധിപ്പിക്കുന്ന സ്വഭാവമുള്ള നെല്ലിക്ക നിര്‍ദ്ദേശിച്ചതിലും അധികമായി ഉപയോഗിക്കുന്നത് ശരീരത്തിലെ ജലാംശം കുറയാനിടയാക്കും. ഇത് അമിതമായാല്‍ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കും.

ഇത്തരം സാഹചര്യത്തില്‍ നെല്ലിക്ക ഉപയോഗിച്ച് തുടങ്ങി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ശരീരഭാരം അമിതമായി കുറയാന്‍ തുടങ്ങും. എന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇത് പ്രശ്നമില്ല. എന്നാല്‍ ഭാരം കുറയുന്നത് വലിയ തോതിലാകരുത്. അമിതമായ മൂത്രമൊഴിക്കല്‍ വഴിയാണ് ഇവിടെ ശരീരഭാരം കുറയുന്നത്.

മൂത്രമൊഴിക്കുമ്പോള്‍ എരിച്ചില്‍

മൂത്രമൊഴിക്കുമ്പോള്‍ എരിച്ചില്‍

വിറ്റാമിന്‍ സിയുടെ വര്‍ദ്ധിച്ച സാന്നിധ്യമാണ് ഇവിടെ പ്രശ്നകാരണമാകുന്നത്. അസിഡിക് സ്വഭാവമുള്ള നെല്ലിക്ക അമിതമായി കഴിക്കുമ്പോള്‍ അമിതമായ മൂത്രവും, മൂത്രമൊഴിക്കുമ്പോഴുള്ള വേദനയും എരിച്ചിലും അനുഭവപ്പെടും. മൂത്രത്തിന് ദുര്‍ഗന്ധവും അനുഭവപ്പെടും.

ഹൃദയസംബന്ധമായ തകരാറുകള്‍

ഹൃദയസംബന്ധമായ തകരാറുകള്‍

ഹൃദയസംബന്ധമായ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതാണ് നെല്ലിക്ക. ഇത് ഹൃദയത്തിന് ദോഷകരമായി പ്രവര്‍ത്തിക്കുകയില്ലെങ്കിലും, ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ നെല്ലിക്ക ഉപയോഗിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടണമെന്ന് ശുപാര്‍ശ ചെയ്യപ്പെടുന്നു.

മരുന്നുകളുമായുള്ള പ്രതിപ്രവര്‍ത്തനം

മരുന്നുകളുമായുള്ള പ്രതിപ്രവര്‍ത്തനം

മരുന്നുകളുമായി നെല്ലിക്കയുടെ പ്രവര്‍ത്തനം എങ്ങനെയാണ് എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങളില്ലെങ്കിലും ചില മരുന്നുകള്‍ക്കൊപ്പം കഴിക്കുന്നത് നെഗറ്റീവായ ഫലങ്ങളുണ്ടാക്കാം.

പ്രമേഹത്തിന് മരുന്ന് കഴിക്കുന്നതിനൊപ്പം നെല്ലിക്ക ഉപയോഗിക്കുന്നത് മരുന്നിന് സമാനമായ പ്രവര്‍ത്തനം നടക്കാനിടയാക്കും. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ദോഷകരമായി ബാധിക്കും. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ക്കും നെല്ലിക്ക ദോഷകരമാകും

ഗര്‍ഭകാലത്തെ ഉപയോഗം

ഗര്‍ഭകാലത്തെ ഉപയോഗം

ഗര്‍ഭിണിയായിരിക്കുന്ന അവസരത്തില്‍ നെല്ലിക്ക ആസ്വാദ്യകരമായി തോന്നാമെങ്കിലും പ്രശ്നങ്ങള്‍ക്ക് കാരണമാകും. നെല്ലിക്കയിലെ ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ അതിസാരം, ഉദരസംബന്ധമായ അസ്വസ്ഥതകള്‍, നിര്‍ജ്ജലീകരണം എന്നിവയ്ക്ക് കാരണമാകും. പ്രായം തോല്‍പ്പിയ്ക്കാത്ത താരസുന്ദരിമാര്‍

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

കുട്ടികളുടെ നെല്ലിക്ക ഉപയോഗം

കുട്ടികളുടെ നെല്ലിക്ക ഉപയോഗം

കുഞ്ഞുങ്ങള്‍ക്ക് 30 മുതല്‍ 35 ഗ്രാം വരെ നെല്ലിക്ക നല്കുന്നത് ശുപാര്‍ശ ചെയ്യപ്പെടുന്നതാണ്. കുട്ടിക്ക് അതിസാരം പിടിപെടുന്നത് ഒഴിവാക്കാന്‍ ഇതില്‍ കൂടുതല്‍ നല്കാതിരിക്കുക. നിര്‍ദ്ദേശിക്കപ്പെട്ടതിലും കൂടുതല്‍ ഉപയോഗിക്കുന്നത് വയറിലെ അസ്വസ്ഥതകള്‍, വേദന, ഛര്‍ദ്ദി എന്നിവയ്ക്ക് കാരണമാകും. പച്ചക്കറി കുക്ക് ചെയ്യണോ..വേണ്ടയോ..?

English summary

Side Effects Of Amla You Should Be Aware Of

Here are some of the side effects of Goosberry called Amla. Read more to know about,
X
Desktop Bottom Promotion