For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരുന്നാക്കാം, ഈ അടുക്കളക്കൂട്ടുകള്‍

By Super
|

പ്രകൃദിത്തമായ വസ്തുക്കള്‍ ചികിത്സക്ക് ഉപയോഗിക്കുന്നത് ഇന്ന് സാധാരണമാണ്. അടുക്കളയില്‍ ഉപയോഗിക്കുന്ന ഒട്ടനേകം സാധനങ്ങള്‍ ഔഷധ ഗുണങ്ങളുള്ളവയാണ്. ഭക്ഷണത്തില്‍ രുചി വര്‍ദ്ധിപ്പിക്കാനായി ഉപയോഗിക്കുന്നതിനൊപ്പം ചെറുതും വലുതുമായ ഒട്ടനേകം ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇവ പരിഹാരം നല്കും. ധനലാഭവും, സമയലാഭവും നേടിത്തരുന്നവയും ഔഷധസമാനമായ ഫലം നല്കുന്നതുമാണ് ഇവ. അത്തരത്തില്‍ പത്ത് പലവ്യഞ്ജനങ്ങളെ ഇവിടെ പരിചയപ്പെടാം.

മരുന്നായി വെളുത്തുള്ളി ഉപയോഗിയ്‌ക്കൂ

1. മഞ്ഞള്‍

1. മഞ്ഞള്‍

പാചകത്തില്‍ ഏറെ ഉപയോഗിക്കപ്പെടുന്ന സുഗന്ധവ്യഞ്ജനമാണ് മഞ്ഞള്‍. ആന്‍റിസെപ്റ്റിക്, ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി ഓക്സിഡന്‍റ് ഘടകങ്ങളടങ്ങിയ മഞ്ഞള്‍ പല രോഗങ്ങള്‍ക്കും ഫലപ്രദമാണ്.

ചെറിയ മുറിവുകള്‍, പൊള്ളലുകള്‍ എന്നിവയ്ക്കും ജലദോഷം, ചുമ, സന്ധി വേദന, ചതവ്, മുഖക്കുരു, ആര്‍ത്രൈറ്റിസ്, തുടങ്ങിയവയ്ക്കും ഉദരസംബന്ധമായ പ്രശ്നങ്ങള്‍ക്കും മഞ്ഞള്‍ ഫലപ്രദമാണ്.

അല്‍‌ഷിമേഴ്സ് തടയാനും, മദ്യം മൂലമുള്ള കരള്‍ തകരാറ് പരിഹരിക്കാനും, പതിവായി വേദനാസംഹാരികള്‍ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും മഞ്ഞള്‍ സഹായിക്കും. ഇതിലെ ആന്‍റി ഓക്സിഡന്‍റ് ഘടകങ്ങള്‍ പല തരം ക്യാന്‍സറുകള്‍, പ്രത്യേകിച്ച് സ്തനാര്‍ബുദം, കുടലിലെ ക്യാന്‍സര്‍, ശ്വാസകോശ ക്യാന്‍സര്‍, ലുക്കീമിയ എന്നിവയ്ക്ക് ഫലപ്രദമാണ്.

2. ഇഞ്ചി

2. ഇഞ്ചി

ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റിപാസ്മോഡിക്, ആന്‍റി ഫംഗല്‍, ആന്‍റി ബാക്ടീരിയല്‍, ആന്‍റി വൈറല്‍ ഘടകങ്ങളടങ്ങിയതാണ് ഇഞ്ചി. അതേസമയം ഇതൊരു പ്രകൃതിദത്ത വേദനാസംഹാരിയുമാണ്. പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, സിങ്ക്, വിറ്റാമിന്‍ എ, സി, ഇ, ബി കോംപ്ലക്സ് എന്നിവ ഇഞ്ചിയില്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്നു. ഉദരസംബന്ധമായ പ്രശ്നങ്ങള്‍, ദഹനമില്ലായ്മ, നെഞ്ചെരിച്ചില്‍, മനംപിരട്ടല്‍, വയറിളക്കം, സ്ഥിരമായ ശരീരവേദന,ആര്‍ത്രൈറ്റിസ്, ആര്‍ത്തവ സംബന്ധമായ വേദന, ജലദോഷം, ചുമ, മറ്റ് ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍, പനി എന്നിവയ്ക്ക് ഇഞ്ചി ഫലപ്രദമാണ്. വിവിധ തരത്തിലുള്ള ക്യാന്‍സറുകളില്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ ഇഞ്ചിക്ക് കഴിവുണ്ടെന്നത് തെളിയിക്കപ്പെട്ട കാര്യമാണ്.

3. കറുവപ്പട്ട

3. കറുവപ്പട്ട

ആന്‍റി ഓക്സിഡന്‍റ്, ആന്‍റി സെപ്റ്റിക്, ആന്‍റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയതാണ് കറുവപ്പട്ട. മിനറലുകളായ പൊട്ടാസ്യം, കാല്‍സ്യം, മാംഗനീസ്, ഇരുമ്പ്, സിങ്ക്, കോപ്പര്‍, വിറ്റാമിന്‍ എ, നിയാസിന്‍, പൈറൈഡോക്സിന്‍ എന്നിവ കറുവപ്പട്ടയില്‍ അടങ്ങിയിട്ടുണ്ട്.

സാധാരണയായുള്ള ജലദോഷം, ദഹനക്കുറവ്, നെഞ്ചെരിച്ചില്‍, ഛര്‍ദ്ദി, അതിസാരം, സന്ധിവേദന, ആര്‍ത്തവ സമയത്തെ വേദന എന്നിവ അകറ്റാന്‍ കറുവപ്പട്ട സഹായിക്കും. ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സാധിക്കുന്നതിനാല്‍ പതിവായി കറുവപ്പട്ട കഴിക്കുന്നത് ഗുണകരമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കൊളസ്ട്രോള്‍ കുറയ്ക്കാനും പലതരം ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇത് ഫലപ്രദമാണ്. എന്നാല്‍ അമിതമായി ഉപയോഗിക്കുന്നത് വിഷബാധക്ക് ഇടയാക്കും.

4. വെളുത്തുള്ളി

4. വെളുത്തുള്ളി

ആന്‍റി ബാക്ടീരിയല്‍, ആന്‍റിഫംഗല്‍, ആന്‍റിവൈറല്‍, ആന്‍റിസെപ്റ്റിക്, ഡൈയൂറെറ്റിക്, എക്സ്പെറ്റൊറന്‍റ് ഘടകങ്ങളടങ്ങിയതാണ് വെളുത്തുള്ളി. കൂടാതെ വെളുത്തുള്ളിയില്‍ വിറ്റാമിനുകള്‍, ന്യൂട്രിയന്‍റുകള്‍, പ്രോട്ടീന്‍, പൊട്ടാസ്യം, കാല്‍സ്യം, സിങ്ക്, തുടങ്ങി നിരവധി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു.

ചുമ, കഠിനമായ ബ്രോങ്കൈറ്റിസ്, തൊണ്ടവേദന, സൈനസ് സംബന്ധമായ പ്രശ്നങ്ങള്‍, ചെവിയിലെ അണുബാധ, ദഹനക്കുറവ്, വയര്‍ വേദന, പല്ലുവേദന, കീടങ്ങളുടെ കടി, പുഴുക്കടി എന്നിവയ്ക്ക് മികച്ച പ്രതിവിധിയാണ് വെളുത്തുള്ളി. കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാഘാതം തടയാനും ഇതിന് കഴിവുണ്ട്. പല തരം ക്യാന്‍സറുകള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവ തടയാന്‍ വെളുത്തുള്ളിക്ക് കഴിവുണ്ട്.

5. നാരങ്ങ

5. നാരങ്ങ

പ്രതിരോധ ശേഷി നല്കുന്നതിനൊപ്പം ആന്‍റി ഓക്സിഡന്‍റ് ഘടകങ്ങളും അടങ്ങിയതാണ് നാരങ്ങ. ഉന്മേഷം പകരുന്ന വിറ്റാമിന്‍ സി, ഫോളേറ്റ് പോലുള്ള ന്യൂട്രിയന്‍റുകള്‍ നാരങ്ങയിലടങ്ങിയിരിക്കുന്നു. തലവേദന, തൊണ്ടയിലെ അണുബാധ, ദഹനക്കുറവ്, മലബന്ധം, ദന്തസംബന്ധമായ പ്രശ്നങ്ങള്‍, താരന്‍, കീടങ്ങളുടെ കടി, സന്ധിവാതം, ആന്തരിക രക്തസ്രാവം എന്നിവ തടയാന്‍ നാരങ്ങക്ക് കഴിവുണ്ട്. ശരീരഭാരം കുറയ്ക്കുക, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുക, വൃക്കയിലെ കല്ല് മാറ്റുക എന്നിവയ്ക്ക് നാരങ്ങ ഉപയോഗിക്കാം. പതിവായി ഉപയോഗിച്ചാല്‍ ഹൃദയാഘാതം, വിവിധ തരം ക്യാന്‍സറുകള്‍ എന്നിവയെ തടയാനാവും. കൂടാതെ തലമുടി, ചര്‍മ്മം എന്നിവയ്ക്കും ഇത് ഉത്തമമാണ്.

6. തേന്‍

6. തേന്‍

ആന്‍റിവൈറല്‍, ആന്‍റിഫംഗല്‍, ആന്‍റിസെപ്റ്റിക്, ആന്‍റി പാരാസൈറ്റിക് ഘടകങ്ങളടങ്ങിയതാണ് തേന്‍. മഗ്നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം, സോഡിയം, കോപ്പര്‍, അയണ്‍, മാംഗനീസ്, സള്‍ഫര്‍, സിങ്ക്, ഫോസ്ഫേറ്റ് തുടങ്ങി നിരവധി വിറ്റാമിനുകളും മിനറലുകളും തേനില്‍ അടങ്ങിയിരിക്കുന്നു. ചുമ, തൊണ്ടയിലെ അണുബാധ, തൊണ്ടവീക്കം, ചൊറി, ഗര്‍ഭകാലത്തെ ഛര്‍ദ്ദി, ഉദരത്തിലെ അള്‍സര്‍ എന്നിവയ്ക്ക് പ്രതിവിധിയായി തേനുപയോഗിക്കാം. ചര്‍മ്മത്തിലെ അണുബാധക്കും, ചെറിയ മുറിവുകള്‍ പൊളളലുകള്‍ എന്നിവയ്ക്കും തേന്‍ ഫലപ്രദമായ ഔഷധമാണ്.

കാര്‍ബോഹൈഡ്രേറ്റുകളുടെ പ്രകൃദിത്ത ശേഖരമായ തേന്‍ അത്‍ലറ്റുകളുടെ പ്രകടനത്തിന് മികവേകാനും, പേശികളുടെ വേദന കുറയ്ക്കാനും സഹായിക്കുന്നതാണ്. പുരുഷന്മാരിലെയും സ്ത്രീകളിലെയും വന്ധ്യതക്ക് ഇത് മികച്ച പ്രതിവിധിയാണ്.

7. ഉള്ളി

7. ഉള്ളി

ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റിസെപ്റ്റിക്, ആന്‍റിബയോട്ടിക്, ആന്‍റി മൈക്രോബയല്‍ ഘടകങ്ങള്‍ അടങ്ങിയതാണ് ഉള്ളി. വിറ്റാമിന്‍ സി, ബി 1, ബി6, കെ, ബയോട്ടിന്‍, ക്രോമിയം, കാല്‍സ്യം, ഫോളിക് ആസിഡ്, ദഹിക്കുന്ന ഫൈബര്‍ എന്നിവ ഉള്ളിയില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നു.

സാധാരണയായുണ്ടാകുന്ന ജലദോഷം, കഠിനമായ ബ്രോങ്കൈറ്റിസ്, ന്യൂമോണിയ, ജലദോഷപ്പനി, ആസ്ത്മ എന്നിവയകറ്റാന്‍ ഉള്ളി വളരെ ഫലപ്രദമാണ്. ഉദരസംബന്ധമായ അണുബാധ, ഛര്‍ദ്ദി, അതിസാരം എന്നിവയ്ക്കും ഇത് വളരെ ഫലപ്രദമാണ്.

പലതരത്തില്‍ പെട്ട ക്യാന്‍സറുകളെ തടയാനുള്ള കഴിവ് ഉള്ളിക്കുണ്ട്. ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ക്രോമിയം എന്ന ഘടകം ഉള്ളിയിലടങ്ങിയിട്ടുണ്ട്. പച്ച ഉള്ളി തിന്നുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നതാണ്. ഉള്ളിയുടെ നീര് തേക്കുന്നത് മുടി കൊഴിയുന്നത് കുറയ്ക്കാന്‍ സഹായിക്കും എന്നും വിശ്വസിക്കപ്പെടുന്നു.

8. ഗ്രാമ്പൂ

8. ഗ്രാമ്പൂ

ആന്‍റി സെപ്റ്റിക്, ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി ഫ്ലോട്ടുലെന്‍റ് ഘടകങ്ങള്‍ അടങ്ങിയതാണ് ഗ്രാമ്പൂ. വിറ്റാമിനുകള്‍, മിനറലുകള്‍, ഫൈബര്‍ എന്നിവയും ഉയര്‍ന്ന അളവില്‍ അടങ്ങിയതാണ് ഇത്. പല്ല് വേദന, വായ്പ്പുണ്ണ്, സന്ധിവേദന, പേശിവേദന, ശരീരവേദന, ദഹനക്കുറവ്, ഛര്‍ദ്ദി, ഗ്യാസ്ട്രബിള്‍, വയര്‍സ്തംഭനം, കോളറ എന്നിവയെ ചെറുക്കാന്‍ ഗ്രാമ്പൂവിന് കഴിവുണ്ട്. ശ്വസനസംബന്ധമായ ജലദോഷം, സൈനസൈറ്റിസ്, ആസ്ത്മ, ബ്രോങ്കൈറ്റിസ്, ക്ഷയം തുടങ്ങിയ രോഗങ്ങള്‍ പരിഹരിക്കാന്‍ ഗ്രാമ്പൂ ഓയില്‍ ഉപയോഗിക്കാം.

9. ഏലക്ക

9. ഏലക്ക

സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്ന ഏലക്ക ആന്‍റി ഓക്സിഡന്‍റ്, ആന്‍റിസെപ്റ്റിക്, ആന്‍റിപാസ്മോഡിക്, എക്സ്പെക്റ്റൊറന്‍റ് ഘടകങ്ങള്‍ അടങ്ങിയതാണ്. പൊട്ടാസ്യം, കാല്‍സ്യം, കോപ്പര്‍, അയണ്‍, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ഉയര്‍ന്ന തോതില്‍ അടങ്ങിയതാണ് ഏലക്ക.

വായ്നാറ്റം, വായ്പ്പുണ്ണ് എന്നിവ അകറ്റാന്‍ ഏലക്കക്ക് കഴിവുണ്ട്. വയര്‍സ്തംഭനം ഒഴിവാക്കാനുള്ള ഇതിന്‍റെ കഴിവ് ദഹനക്കുറവ്, ഛര്‍ദ്ദി, നെഞ്ചെരിച്ചില്‍, വയര്‍സ്തംഭനം, വയറുവേദന എന്നിവയ്ക്കും ആശ്വാസം നല്കും.

ആസ്ത്മ, ബ്രോങ്കൈറ്റിസ്, ശ്വസന സംബന്ധമായ വിവിധതരം അലര്‍ജികള്‍ എന്നിവയ്ക്ക് ഏലക്ക ഫലപ്രദമാണ്. വിശപ്പ് വര്‍ദ്ധിപ്പിക്കാനും, സമ്മര്‍ദ്ദം, പേശിമുറുക്കം എന്നിവ കുറയ്ക്കാനും ഇത് ഫലപ്രദമാണ്.

10. ജീരകം

10. ജീരകം

ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി ഫ്ലോട്ടുലെന്‍റ് ഘടകങ്ങള്‍ അടങ്ങിയതാണ് ജീരകം. ദഹിക്കുന്ന ഫൈബറും, ഇരുമ്പ്, കോപ്പര്‍, കാല്‍സ്യം, പൊട്ടാസ്യം, മാംഗനീസ്, സെലെനിയം, സിങ്ക് തുടങ്ങിയ ധാതുക്കളും ജീരകത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ദഹനമില്ലായ്മ, വയര്‍സ്തംഭനം, അതിസാരം, അസിഡിറ്റി, വയര്‍ വേദന, ഗര്‍ഭകാലത്തെ ഛര്‍ദ്ദി, ജലദോഷം, ചുമ, പനി, തൊണ്ടവേദന, നിദ്രാഹാനി എന്നിവയ്ക്ക് ജീരകം ഉത്തമമാണ്.

മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും ന്യൂട്രിയന്‍റുകളെ ശരീരത്തിലേക്ക് ആഗിരണം ചെയ്യിക്കാനും ജീരകം സഹായിക്കും. ഗര്‍ഭിണികളില്‍ ആരോഗ്യകരമായ വികാസം നല്കാനും, സ്തനാര്‍ബുദം, കുടലിലെ ക്യാന്‍സര്‍ എന്നിവയുടെ വളര്‍ച്ച കുറയ്ക്കാനും ജീരകം സഹായകരമാണ്.

അടുക്കളയില്‍ സ്ഥിരമായുണ്ടാകാറുള്ള ഈ പലവ്യഞ്ജനങ്ങള്‍ നിങ്ങളെ ആരോഗ്യത്തോടെയിരിക്കാനും രോഗങ്ങളകറ്റാനും സഹായിക്കുന്നവയാണ്. ഇവ ദൈനംദിന ആഹാരത്തിലുള്‍പ്പെടുത്തി നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സാധിക്കും.

Read more about: health ആരോഗ്യം
English summary

kitchen Ingredients That Work Like Medicines

The use of natural ingredients to treat health problems is becoming more and more common with every passing year, and for good reason. Many common kitchen ingredients provide impressive health benefits. Here are the top 10 kitchen ingredients that also work like medicines.
X
Desktop Bottom Promotion