For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ളംകുടിയ്‌ക്കേണ്ടത് അത്യാവശ്യമാണോ?

|

വെള്ളം കുടിയ്‌ക്കേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. ആരോഗ്യത്തിനു മാത്രമല്ല, പല രോഗങ്ങളും അകറ്റുന്നതിനുള്ള നല്ലൊരു വഴി കൂടിയാണ് വെള്ളം കുടി.

ദിവസവും രണ്ടു ലിറ്ററെങ്കിലും വെള്ളം കുടിയ്ക്കണമെന്നാണ് പറയുക. മലബന്ധം പോലുള്ള പല ശാരീരിക പ്രശ്‌നങ്ങള്‍ അകറ്റുന്നതിനുള്ള നല്ലൊരു വഴിയാണ് വെള്ളം കുടിയ്ക്കുന്നത്.

വെള്ളം കുടിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ എന്തെല്ലാമെന്നറിയൂ

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ നിര്‍ബന്ധമായും ചെയ്യേണ്ട ഒന്നാണ് ധാരാളം വെള്ളം കുടിയ്ക്കുകയെ്ന്നത്. വെള്ളം കുടിയ്ക്കുന്നതു കൊണ്ട് ശരീരത്തില കൈാഴുപ്പ് പുറന്തള്ളപ്പെടും.

ചര്‍മത്തിന്റെ ആരോഗ്യത്തിന്

ചര്‍മത്തിന്റെ ആരോഗ്യത്തിന്

ചര്‍മം വരണ്ടു പോകുന്നതിന്റെ ഒരു പ്രധാന കാരണം വെള്ളം കുടിയ്ക്കാത്തതാണ്. ചര്‍മത്തിന്റെ ആരോഗ്യത്തിന് ഇത് വളരെ പ്രധാനമാണ്.

മസിലുകള്‍ക്ക്

മസിലുകള്‍ക്ക്

മസിലുകളുടെ ആരോഗ്യത്തിനും വെള്ളം കുടിയ്‌ക്കേണ്ടത് വളരെ പ്രധാനം തന്നെ. വെള്ളം ശരീരത്തിലെ ഫഌയിഡുകളുടെ തോത് കൃത്യമായ തോതില്‍ നില നിര്‍്ത്തുകയും ഇതുവഴി മസിലുകള്‍ക്ക് ക്ഷീണമുണ്ടാകുന്നതു തടയുകയും ചെയ്യുന്നു.

 തലവേദന

തലവേദന

വെള്ളം കുടിയ്ക്കാത്തത് തലവേദനയ്ക്കു കാരണമാകാറുണ്ട്. ഇത് ശരീരത്തെ തണുപ്പിയ്ക്കുകയും ചെയ്യുന്നു.

യൂറിനറി പ്രശ്‌നങ്ങള്‍

യൂറിനറി പ്രശ്‌നങ്ങള്‍

യൂറിനറി പ്രശ്‌നങ്ങള്‍ തടയുന്നതിനുള്ള ഒരു പ്രധാന വഴിയാണ് വെള്ളം കുടിയ്ക്കുന്നത്. വെള്ളം കുടിയ്ക്കാത്തത് യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷന്‍ വരുത്തും.

കിഡ്‌നി

കിഡ്‌നി

കിഡ്‌നിയുടെ ആരോഗ്യത്തിനും വെള്ളം വളരെ പ്രധാനമാണ്. ശരീരത്തിലെ യൂറിയ പോലുള്ള വേസ്റ്റുകള്‍ കിഡ്‌നിയ്ക്കു ദോഷം ചെയ്യും. വെള്ളം കുടിയ്ക്കുന്നതു വഴി ഇത് ശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടും.

ദഹനം

ദഹനം

കൃത്യമായ ദഹനത്തിലും ദഹനേന്ദ്രിയത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും വെള്ളം വളരെ അത്യാവശ്യമാണ്. ഇത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ തടയുകയും ചെയ്യും.

ഷീണവും തളര്‍ച്ചയും

ഷീണവും തളര്‍ച്ചയും

ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് ക്ഷീണവും തളര്‍ച്ചയും മാത്രമല്ല, മസില്‍വേദന, വിശപ്പ് തുടങ്ങിയ പ്രശ്‌നങ്ങള്‍ വരുത്തുകയും ചെയ്യും. ഇതിനുള്ള നല്ലൊരു പരിഹാരമാണ് വെള്ളം കുടിയ്ക്കുകയെന്നത്.

ഫഌയിഡുകളുടെ പ്രവര്‍ത്തനം

ഫഌയിഡുകളുടെ പ്രവര്‍ത്തനം

ശരീരത്തിലെ ഫഌയിഡുകളുടെ പ്രവര്‍ത്തനം ശരിയായി നില നിര്‍ത്തുന്നതിന് വെള്ളം വളരെ അത്യാവശ്യമാണ്. അല്ലാത്ത പക്ഷം തലച്ചോറിന്റെ പ്രവര്‍ത്തനം വരെ അവതാളത്തിലാകും.

മലബന്ധം

മലബന്ധം

മലബന്ധത്തിനുള്ള ഒരു മുഖ്യപ്രശ്‌നമാണ് വെള്ളം കുടിയ്ക്കാത്തത്. ആഹാരം കഴിയ്ക്കുന്നതു ദഹിയ്ക്കുവാനും കൃത്യമായ ശോധനയ്ക്കും ഇത് വളരെ അത്യാവശ്യമാണ്.

English summary

Why Should You Drink More Water

Why you should drink more water everyday? There are a lot of water benefits for health that includes weight loss and much more. Here are some of the water
Story first published: Friday, February 28, 2014, 10:58 [IST]
X
Desktop Bottom Promotion