For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൂട് വെള്ളത്തിന്‍റെ അത്ഭുത ഗുണങ്ങള്‍!

By Super
|

ജലം ജീവന്‍ നിലനിര്‍ത്തുന്നതിന് അനിവാര്യമാണ് എന്ന കാര്യം തീര്‍ച്ചയാണ്. അതേപോലെ വെള്ളം കൂടുതല്‍ കുടിക്കുന്നതും ശരീരത്തിന് ഗുണകരം തന്നെയാണ്. എന്നാല്‍ ഇളം ചൂടുള്ളതോ, ചൂടുള്ളതോ ആയ വെള്ളം കുടിക്കുന്നതിന്‍റെ അതിശയകരമായ ഗുണങ്ങളെ സംബന്ധിച്ച് പലര്‍ക്കും അറിയില്ല.

ഇവ വളരെ ഫലപ്രദവും, തണുത്ത വെള്ളം കുടിക്കുന്നത് വഴി നിങ്ങള്‍ക്ക് നേടാനാവാത്തതുമാണ്.

അത്തരം ചില കാര്യങ്ങളെ ഇവിടെ പരിചയപ്പെടാം.

തൊണ്ടയടപ്പ്, മൂക്കടപ്പ് എന്നിവയ്ക്ക് പരിഹാരം

തൊണ്ടയടപ്പ്, മൂക്കടപ്പ് എന്നിവയ്ക്ക് പരിഹാരം

ശൈത്യകാലത്തെ കഠിനമായ തണുപ്പില്‍ തൊണ്ടയ്ക്കും, മൂക്കിനും പലവിധ പ്രശ്നങ്ങള്‍ നേരിടുന്നവരാണ് ഭൂരിപക്ഷം ആളുകളും. തുടര്‍ച്ചയായി തൊണ്ടയടപ്പും ചുമയും വരുന്നത് വളരെ വിഷമമുണ്ടാക്കും. ഈ ഘട്ടത്തില്‍ ചൂട് വെള്ളം ഉപയോഗിച്ചാല്‍ ശ്വസനനാളിയിലെ കഫത്തെ വിഘടിപ്പിക്കാനും നീക്കം ചെയ്യാനും ഫലപ്രദമാകും. നിങ്ങള്‍ക്ക് മൂക്കടയ്ക്കലുണ്ടെങ്കില്‍ ചൂട് വെള്ളം വളരെ ഫലപ്രദമായി അത് സുഖപ്പെടുത്തും.

ശരീരത്തിലെ വിഷാംശം നീക്കുന്നു

ശരീരത്തിലെ വിഷാംശം നീക്കുന്നു

വളരെ എളുപ്പത്തില്‍ ശരീരരത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ് ചൂടുവെള്ളം. ചൂട് വെള്ളം കുടിക്കുമ്പോള്‍ ശരീരത്തിന്‍റെ താപനില ഉയരും. ഇത് വിയര്‍പ്പായി മാറും. ഈ പ്രവര്‍ത്തനം ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ അവശ്യമായതാണ്. ഇതോടെ ശരീരം വിഷാംശങ്ങളില്‍ നിന്ന് മുക്തമാകും. കൂടുതല്‍ ഫലം ലഭിക്കാന്‍ ഏതാനും തുള്ളി നാരങ്ങ നീര് കൂടി ചൂട് വെള്ളത്തില്‍ ചേര്‍ക്കാം.

മുഖക്കുരു തടയാം

മുഖക്കുരു തടയാം

അനേകം സ്ത്രീകള്‍ മുഖക്കുരു എന്ന പ്രശ്നത്തെ നേരിടുന്നവരാണ്. ടീനേജ് പ്രായത്തിലുള്ള സ്ത്രീകളിലാണ് ഏറെ കാണപ്പെടുന്നതങ്കിലും ഇന്ന് പുരുഷന്മാരിലും ഇത് കാണപ്പെടുന്നുണ്ട്. ചര്‍മ്മത്തിലെ മാലിന്യങ്ങളും എണ്ണകളുമാണ് മുഖക്കുരുവിന് കാരണമാകുന്നത്. ചൂടുവെള്ളത്തിന് ശരീരത്തെ ആഴത്തില്‍ ശുദ്ധീകരിക്കാനും മുഖക്കുരുവില്‍ നിന്ന് ഉണ്ടാകുന്ന അണുബാധയെ നശിപ്പിക്കാനും കഴിവുണ്ട്.

തലമുടി വളര്‍ച്ച

തലമുടി വളര്‍ച്ച

ചൂടുവെള്ളം തലമുടിയില്‍ അത്ഭുതം സൃഷ്ടിക്കാന്‍ പോന്നതാണ്. മറ്റൊരു ഗുണം തലമുടിയുടെ വേരിനെ ശക്തിപ്പെടുത്തും എന്നതാണ്. ചൂട് വെള്ളം കുടിക്കുന്നത് വഴി വേരുകള്‍ ശക്തമാവുകയും മുടി വളര്‍ച്ച വര്‍ദ്ധിക്കുകയും ചെയ്യും.

രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു

രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു

ശരീരത്തില്‍ രക്തചംക്രമണം ശരിയായി നടക്കുന്നില്ലെങ്കില്‍ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകും. ഞരമ്പുകള്‍, പേശികള്‍ എന്നിവ നന്നായി പ്രവര്‍ത്തിക്കാന്‍ ശരിയായ രക്തചംക്രമണം അനിവാര്യമാണ്. ചൂട് വെള്ളം പതിവായി കുടിച്ചാല്‍ അത് നിങ്ങളുടെ രക്തചംക്രമണത്തെ ഫലപ്രദമായി സ്വാധീനിക്കും. കൂടാതെ നാഡീവ്യവസ്ഥയോട് ചേര്‍ന്നുള്ള അമിതമായ കൊഴുപ്പ് വിഘടിപ്പിക്കാനും ചൂട് വെള്ളം സഹായിക്കും.

മലവിസര്‍ജ്ജനം

മലവിസര്‍ജ്ജനം

ആരോഗ്യം ശരിയായി നിലനില്‍ക്കുന്നതിന് മലവിസര്‍ജ്ജനം ഒരു പ്രധാന ഘടകമാണ്. നിങ്ങള്‍ക്ക് മലബന്ധം ഒരു പ്രശ്നമാണങ്കില്‍ ചര്‍മ്മത്തില്‍ പാടുകള്‍ പ്രത്യക്ഷപ്പെടും. ശരീരത്തിലെ ജലാംശനഷ്ടവും മലബന്ധം മൂലമുണ്ടാവാം. ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാന്‍ ഒരു ഗ്ലാസ്സ് ചൂട് വെള്ളം കുടിക്കുന്നത് വളരെ ഫലപ്രദമാണ്. രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ്സ് ചൂട് വെള്ളം കുടിക്കുക. കുടലില്‍ മലം അടിഞ്ഞ് കൂടി മലവിസര്‍ജ്ജനത്തെ സാവധാനമാക്കുന്നത് പരിഹരിക്കാന്‍ ചൂട് വെള്ളം കുടിക്കുന്നത് സഹായിക്കും.

ശരീരഭാരം കുറയ്ക്കാം

ശരീരഭാരം കുറയ്ക്കാം

പലരും വണ്ണം കുറക്കാന്‍ ആഗ്രഹിച്ചാലും അമിതഭാരം എന്ന പ്രശ്നം നേരിടുന്നവരാണ്. അതുപോലെ തന്നെ ശരീരഭാരം ഏതാനും കിലോ കുറയ്ക്കുക എന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. രാവിലെ ചൂട് വെള്ളം കുടിച്ചാല്‍ ശരീരഭാരവും കൊഴുപ്പും കുറയ്ക്കാനാവും. ഏതാനും തുള്ളി നാരങ്ങ നീര് ഇതില്‍ ചേര്‍ത്താല്‍ അതിലെ സ്വഭാവിക സിട്രിക് ആസിഡ് ശരീരത്തിലെ അമിതഭാരം നീക്കം ചെയ്യാന്‍ ഏറെ സഹായിക്കും.

ആര്‍ത്തവ സംബന്ധമായ വേദനകള്‍

ആര്‍ത്തവ സംബന്ധമായ വേദനകള്‍

ചില സ്ത്രീകള്‍ ആര്‍ത്തവകാലത്ത് പേശിവലിവ് നേരിടുന്നവരാണ്. ചൂട് വെള്ളം ഇതിനുള്ള ഫലപ്രദമായ പരിഹാരമാര്‍ഗ്ഗമാണ്. ഇതിന്‍റെ സൗഖ്യദായകമായ ചൂട് വയറിലെ പേശികള്‍ക്ക് സഹായകരമാകും. അത് വഴി കോച്ചിപ്പിടുത്തവും വേദനയും മാറ്റാനാവും.

അകാലവാര്‍ദ്ധക്യം തടയാം

അകാലവാര്‍ദ്ധക്യം തടയാം

ശരീരത്തിലെ വിഷാംശങ്ങള്‍ കൂടുതല്‍ പ്രായം തോന്നിക്കുന്നതിന് പിന്നിലുള്ള പ്രധാന കാരണമാണ്. ചൂട് വെള്ളം കുടിക്കുന്നത് ശീലമാക്കുന്നത് വഴി ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യപ്പെടുകയും ചര്‍മ്മകോശങ്ങളുടെ തകരാറുകള്‍ നീക്കി ചര്‍മ്മത്തിന്‍റെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ദൃഢത നല്‍കും സ്‌തന ലേപനങ്ങള്‍

Read more about: health water
English summary

Amazing Benefits Of Drinking Hot Water

It is quite true that water is a wonderful medium of survival. Even drinking much water will be ideal for the getting healthy body. But, many people are still not aware of the fact that warm water or hot water has some amazing benefits.
Story first published: Monday, October 6, 2014, 11:43 [IST]
X
Desktop Bottom Promotion