For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യം നശിപ്പിയ്‌ക്കും അവധി ദിനങ്ങള്‍

|

ജോലി ചെയ്യുന്ന ദിവസങ്ങള്‍ ഒാരോന്നും കടന്ന്‌ അവധി ദിനങ്ങള്‍ക്ക്‌ അഥവാ വീക്കെന്റുകള്‍ക്കു വേണ്ടി കാത്തിരിയ്‌ക്കുന്നവരാണ്‌ മിക്കവാറും പേര്‍. ഒരാഴ്‌ചത്തെ മുഴുവന്‍ ക്ഷീണവും മാറ്റാനുള്ള ദിനങ്ങള്‍.

ജോലിയുള്ള ദിവസങ്ങളില്‍ നാം പാലിയ്‌ക്കുന്ന കൃത്യനിഷ്‌ഠകള്‍ പലപ്പോഴും അവധി ദിനങ്ങളില്‍ പാലിച്ചെന്നു വരില്ല, അലസമായ ജീവിത ശൈലിയായിരിയ്‌ക്കും മിക്കവാറും പേരുടെ അവധി ദിവങ്ങളിലേത്‌. ഇതുകൊണ്ടുതന്നെ വീക്കെന്റുകള്‍ ആരോഗ്യം നഷ്ടപ്പെടുത്തുന്നുവെന്നു പറയാതെ വയ്യ.

പ്രായത്തെ തടയും ഭക്ഷണങ്ങള്‍പ്രായത്തെ തടയും ഭക്ഷണങ്ങള്‍

വീക്കെന്റുകള്‍ ഏതെല്ലാം വിധത്തിലാണ്‌ നമ്മുടെ ആരോഗ്യം കെടുത്തുന്നതെന്നു നോക്കൂ,

നേരം വൈകിയെഴുന്നേല്‍ക്കുന്നത്‌

നേരം വൈകിയെഴുന്നേല്‍ക്കുന്നത്‌

നേരം വൈകിയെഴുന്നേല്‍ക്കുന്നത്‌ അവധി ദിവസങ്ങളില്‍ മിക്കവാറും പേര്‍ ചെയ്യുന്ന ഒരു കാര്യമാണ്‌. ഇത്‌ ആരോഗ്യവും മാനസികോല്ലാസവും കളയും.

 വ്യായാമം

വ്യായാമം

വീക്കെന്റുകളില്‍ ജിമ്മില്‍ പോകുന്ന ശീലം ഉപേക്ഷിയ്‌ക്കുന്നവരുണ്ട്‌. വ്യായാമം ഉപേക്ഷിയ്‌ക്കുന്നവരുണ്ട്‌. വ്യായാമം കൃത്യമായി വേണ്ടതല്ലേ,

പാര്‍ട്ടി

പാര്‍ട്ടി

വീക്കെന്റുകള്‍ പാര്‍ട്ടിയ്‌ക്കു വേണ്ടി നീക്കി വയ്‌ക്കുന്നവരുണ്ട്‌. ഇത്തരം പാര്‍ട്ടികള്‍ രാത്രി വൈകുവോളം നീണ്ടു നില്‍ക്കുകയും ചെയ്യും. ഇത്‌ ശരീരത്തിനും മനസിലും സമ്മര്‍ദം നല്‍കുന്ന ഒന്നാണ്‌.

ഭക്ഷണം

ഭക്ഷണം

ആഴ്‌ചയവസാനങ്ങള്‍ പലപ്പോഴും പലരും ഭക്ഷണം പുറത്തു നിന്നാക്കും. ഇതും ആരോഗ്യത്തിന്‌ അത്ര നല്ല ശീലമല്ല.

സ്‌ട്രെസ്‌

സ്‌ട്രെസ്‌

അവധി ദിനങ്ങളില്‍ ഇത്തരം റിലാക്‌സുകള്‍ പതിവാണ്‌. എന്നാല്‍ ഇതോര്‍ത്ത്‌ മനസില്‍ സ്‌ട്രെസ്‌ ഉണ്ടാവുകയും ചെയ്യും. ഏതു സ്‌ട്രെസാണെങ്കിലും ആരോഗ്യത്തിന്‌ നല്ലതല്ല.

ഡയറ്റെടുക്കുന്നവര്‍

ഡയറ്റെടുക്കുന്നവര്‍

ആഴ്‌ച മുഴുവന്‍ ഡയറ്റെടുക്കുന്നവര്‍ വീക്കെന്റുകള്‍ ഇതെല്ലാം ഉപേക്ഷിച്ച്‌ വാരി വലിച്ചു കഴിയ്‌ക്കുന്ന ശീലവുമുണ്ട്‌. ഇതും ആരോഗ്യത്തിന്‌ നല്ലതല്ല.

മടി

മടി

വീക്കെന്റുകളില്‍ മടി പിടിച്ച്‌ ചടഞ്ഞിരിയ്‌ക്കുന്നവരുമുണ്ട്‌. ഇത്‌ ശരീരത്തിനും മനസിലും നല്ലതല്ല.

യാത്രകള്‍

യാത്രകള്‍

അവസാന അവധി ദിനത്തിന്റെ രാത്രി മാത്രം യാത്രകള്‍ നടത്തി തിരിച്ചെത്തുന്നവരുണ്ട്‌. ഇത്‌ നല്‍കുന്ന ക്ഷീണം അടുത്ത ദിനത്തേയും ജോലികളേയും ബാധിയ്‌ക്കും.

മദ്യപാനം

മദ്യപാനം

അവധി ദിനങ്ങളില്‍ അമിതമായി മദ്യപിയ്‌ക്കുന്നവരുണ്ട്‌. ഇതും ആരോഗ്യത്തിന്‌ അത്ര നല്ലതൊന്നുമല്ല.

Read more about: health ആരോഗ്യം
English summary

Weekend Habits That Ruin Your Health

Weekend habits can actually ruin your health. You need to watch your weekend eating habits to stay fit. Quit these unhealthy habits that make your weekends unhealthy,
Story first published: Saturday, May 3, 2014, 12:46 [IST]
X
Desktop Bottom Promotion