For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഹാരശീലം - തകരാറുകള്‍ പരിഹരിക്കാം

By Super
|

ഭക്ഷണം ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടിയുള്ളതാണങ്കിലും ലഭിക്കുന്ന ഭക്ഷണമെല്ലാം കഴിക്കുകയെന്നത് സാധ്യമായ കാര്യമല്ല. കൈനിറയെ ഉരുളക്കിഴങ്ങ് ചിപ്സുമായി മണിക്കൂറുകളോളം ടി.വിയ്ക്ക് മുന്നില്‍ കുത്തിയിരിക്കാന്‍ നിങ്ങള്‍ക്ക് ഇഷ്ടമായിരിക്കും. എന്നാല്‍ ഇത്തരത്തിലുള്ള ഒരു കാര്യം നിങ്ങളെ മാനസികവും, ശാരീരികവുമായി എങ്ങനെ ബാധിക്കും എന്ന് ചിന്തിക്കേണ്ടതുണ്ട്. ഇതെക്കുറിച്ച് അപഗ്രഥിച്ചാല്‍ അമ്പരപ്പിക്കുന്ന ചല കാര്യങ്ങള്‍ നിങ്ങള്‍ കണ്ടത്തും. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം ശാരീരികമായും മാനസികമായും സ്വാധീനിക്കുന്നതാണ്. ഭക്ഷണം കഴിക്കുന്നതിന് കൃത്യമായ അളവും സമയക്രമവും ആവശ്യമാണ്. അനേകമാളുകള്‍ ഭക്ഷണക്കാര്യത്തില്‍ യാതൊരു ശ്രദ്ധയും ഇല്ലാത്തവരാണ്.

നൈറ്റ് ഷിഫ്റ്റുകാരറിയാന്‍

ഭക്ഷണക്കാര്യത്തിലെ അശ്രദ്ധ എത്രത്തോളം വഷളാകാം എന്നതിന്‍റെ ഉദാഹരണമാണ് സെലിബ്രിറ്റിയായ കേഷ ടിക്ടോകിന്‍റെ അനുഭവം. ജീവിതത്തിനും മരണത്തിനുമിടയിലെ പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് അവര്‍ കടന്ന് പോകേണ്ടി വന്നത്. അവരുടെ അനുഭവം സോഷ്യല്‍ മീഡിയ സൈറ്റുകളിലും പ്രധാന വിഷയമായി മാറിയിരുന്നു. എന്നാല്‍ കാര്യങ്ങള്‍ ഇത്രത്തോളം വഷളാകാതിരിക്കാന്‍ കാര്യങ്ങള്‍ അറിഞ്ഞിരിക്കുകയും ചികിത്സ തേടുകയും ചെയ്യേണ്ടതുണ്ട്.

Ways to treat eating disorders

1. പ്രശ്നത്തിനെ ആധാരമാക്കിയുള്ള ചികിത്സ - നിങ്ങളുടെ ആഹാരക്രമത്തിലെ തകരാറുകള്‍ കണ്ടെത്തിയാലേ ശരിയായ ചികിത്സ സാധ്യമാകൂ. ഡോക്ടറോട് എന്താണ് പ്രശ്നമെന്നും ലക്ഷണങ്ങളെന്തൊക്കെയാണെന്നും പറയുക. കാര്യങ്ങള്‍ തുറന്ന് പറയുന്നതില്‍ മടി കാണിക്കേണ്ടതില്ല. ഡോക്ടര്‍ കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കിയെങ്കില്‍ മാത്രമേ ശരിയായ ചികിത്സ സാധ്യമാകുകയുള്ളൂ.

2. മാനസിക ചികിത്സ - ഭക്ഷണശീലങ്ങളിലെ തകരാറുകള്‍ക്ക് കൗണ്‍സിലിംഗും ആവശ്യമായി വരാം. ഓരോ രോഗിക്കും എന്താവും വേണ്ടി വരുക എന്നത് ഡോക്ടര്‍ക്കേ നിശ്ചയിക്കാനാവൂ. രോഗിയെ ശരിയായി മനസിലാക്കിയാലേ ചികിത്സ എപ്പോള്‍, എങ്ങനെ നടത്തണമെന്ന് തീരുമാനിക്കാനാവൂ. ചിലരെ സംബന്ധിച്ച് ഇത് എളുപ്പമായിരിക്കും. കൗണ്‍സിലിംഗ് ഇക്കാര്യത്തില്‍ ഏറെ ഫലം നല്കും.

മാനസികചികിത്സ വഴി ഭക്ഷണശീലങ്ങളിലെ തകരാറുകള്‍ മാറ്റാനാവും. അത്തരം ചില മാര്‍ഗ്ഗങ്ങളിതാ.

കുടുംബം അടിസ്ഥാനമാക്കിയുള്ള ചികിത്സ - കുടുംബാംഗങ്ങളെല്ലാവരും കൗണ്‍സിലിംഗില്‍ പങ്കെടുക്കുന്ന ചികിത്സാ രീതിയാണിത്.

സ്വഭാവ ചികിത്സ - കുറഞ്ഞ കാലദൈര്‍ഘ്യം മാത്രമുള്ള ചകിത്സാരീതിയാണിത്. രോഗിക്ക് ചില പ്രശ്നങ്ങള്‍ ഇതു വഴി പരിഹരിക്കാനാവും.

ഇംപേഴ്സണല്‍ സൈക്കോ തെറാപ്പി - ബന്ധങ്ങളിലെ സ്വാധീനം ഭക്ഷണശീലങ്ങളെ കാര്യമായി സ്വാധീനിക്കും. ചികിത്സ വഴി ആ പ്രശ്നങ്ങള്‍ പരിഹരിക്കാനാവും.

3. പോഷകങ്ങളെക്കുറിച്ചുള്ള ബോധവത്കരണം - ശരിയായ ആഹാരരീതികള്‍ മനസിലാക്കാന്‍ പോഷകങ്ങളെക്കുറിച്ച് മനസിലാക്കിയിരിക്കണം. എന്ത് എപ്പോള്‍ കഴിക്കണമെന്ന് വ്യക്തമായ ബോധ്യം ഉണ്ടാവണം. ചകിത്സയില്‍ പങ്കെടുക്കുന്ന വിദഗ്ദരുമായി സംസാരിക്കുക വഴി ഭക്ഷണങ്ങളെക്കുറിച്ച് മനസിലാക്കാനാവും. നിങ്ങള്‍ അനുയോജ്യമായ ഒരു ഭക്ഷണക്രമം തയ്യാറാക്കേണ്ടതുണ്ട്. വിദഗ്ദരുടെ സഹായത്തോടെ ഭക്ഷണം സംബന്ധിച്ച് ഒരു ചാര്‍ട്ട് തയ്യാറാക്കുകയും അത് വഴി ഭക്ഷണസമയം ക്രമീകരിക്കുകയും ചെയ്യാം. ചികിത്സ അവസാനിക്കുന്നതോടെ ഭക്ഷണക്കാര്യത്തില്‍ ആരോഗ്യകരമായ ഒരു സമീപനം രൂപപ്പെട്ടിട്ടുണ്ടാകും. ചിലപ്പോളൊക്കെ നിങ്ങള്‍ ഇഷ്ടപ്പെട്ട ജങ്ക് ഫുഡുകള്‍ കഴിച്ചാലും ആരോഗ്യകരമായ ഭക്ഷണരീതിയും ശരീരവും ഇത് വഴി സ്വന്തമാക്കാനാവും.

English summary

Ways to treat eating disorders

Food is for survival and that really doesn’t mean you should eat everything and anything you see. You may be interested to grab a bag full of potato chips and sit in front of your television for hours.
X
Desktop Bottom Promotion