For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാന്‍സര്‍ വന്നാല്‍ പ്രതിരോധിയ്ക്കാം

|

ക്യാന്‍സര്‍ ഇന്ന് ജലദോഷവും പനിയും പോലെ പടര്‍ന്നു പിടിയ്ക്കുന്ന ഒരു രോഗമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു. എന്നാല്‍ ഇത് പനിയും ജലദോഷവും പോലെ എളുപ്പത്തില്‍ ഭേദമാകുന്ന ഒരു രോഗവുമല്ല. നേരത്തെ കണ്ടത്തെി ചികിത്സ തേടിയില്ലെങ്കില്‍ മരണം വരെ വരുത്തി വയ്ക്കുന്ന ഒരു രോഗമാണിത്.

എന്തിനേയും പോലെ ക്യാന്‍സര്‍ വരാതെ തടയുന്നതാണ് വന്നു കഴിഞ്ഞ് ചികിത്സ തേടുന്നതിനേക്കാള്‍ കൂടുതല്‍ നല്ലത്. എ്ന്നാല്‍ വന്നു കഴിഞ്ഞാല്‍ ഇതിനെതിരെ പോരാടുകയും വേണം.

ഒഴിവാക്കണം ഈ ആറ് ശീലങ്ങള്‍ ഒഴിവാക്കണം ഈ ആറ് ശീലങ്ങള്‍

ക്യാന്‍സര്‍ ഒരിക്കല്‍ വന്നാല്‍ പിന്നെ ഇതിനെ പ്രതിരോധിയ്ക്കുയെന്നതാണ് പ്രധാനം. ക്യാന്‍സറിനെ പ്രതിരോധിയ്ക്കാനുള്ള പല വഴികളിലൊന്ന് ഫിറ്റായിരിയ്ക്കുകയെന്നതാണ്. ഇതിന് വലിയ ബുദ്ധിമുട്ടൊന്നുമില്ല. ചെയ്യാനുള്ള മനസും ഇത് നടപ്പാക്കാനുള്ള ഇച്ഛാശക്തിയും വേണമെന്നു മാത്രം.

ഫിറ്റ് ആന്റ് ഫൈറ്റ് ക്യാന്‍സര്‍ തന്ത്രങ്ങള്‍ നോക്കൂ,

ഉറങ്ങുക

ഉറങ്ങുക

ആവശ്യത്തിനുള്ള സമയം ഉറങ്ങുകയെന്നത് ക്യാന്‍സറിനെ ചെറുക്കാനുള്ള പല വഴികളിലൊന്നാണ്. ഇത് രോഗവിമുക്തിയ്ക്കുള്ള വിവിധ വഴികളിലൊന്നാണ്.

ഡയറ്റ്

ഡയറ്റ്

ഡയറ്റ് വളരെ പ്രധാനം. ക്യാന്‍സര്‍ വരുത്തുന്നതും ഒഴിവാക്കുന്നതുമായ വിവിധ ഭക്ഷണങ്ങളുണ്ട്. ക്യാന്‍സറിനെ ചെറുക്കാന്‍ കഴിവുള്ള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയ ഡയറ്റ് പിന്‍തുടരുക.

മാനസിക പിന്തുണ

മാനസിക പിന്തുണ

ഇൗ രോഗം വരുന്ന ഘട്ടത്തില്‍ മാനസിക പിന്തുണ അത്യാവശ്യമാണ്. ഇതിന് നിങ്ങളെ സഹായിക്കുന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഈ ഘട്ടത്തില്‍ അത്യാവശ്യമാണ്.

കൗണ്‍സിലിംഗ്

കൗണ്‍സിലിംഗ്

രോഗം മാനസികമായി തളര്‍ത്തിയിട്ടുണ്ടെങ്കില്‍ കൗണ്‍സിലിംഗ് പോലുള്ളവ ഗുണം ചെയ്യും.

പോഷകങ്ങള്‍

പോഷകങ്ങള്‍

പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുക. ക്യാന്‍സറിനെ പ്രതിരോധിയ്ക്കാന്‍ ശരീരത്തിന് ശക്തി വേണ്ടത് വളരെ പ്രധാനമാണ്.

ഇച്ഛാശക്തി

ഇച്ഛാശക്തി

ഇതിനെ പ്രതിരോധിയ്ക്കുമെന്ന് മനസില്‍ ഉറപ്പിയ്ക്കുക. നിങ്ങള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ മാത്രം മനസില്‍ ഉറപ്പിയ്ക്കുക. നിങ്ങളെക്കൊണ്ടു സാധിയ്ക്കാത്ത കാര്യങ്ങള്‍ ചെയ്യാമെന്നു കരുതുന്നത് മാനസിക അസ്വസ്ഥത വരുത്തും.

പൊസറ്റീവ് ചിന്തകള്‍

പൊസറ്റീവ് ചിന്തകള്‍

പൊസറ്റീവ് ചിന്തകള്‍ വളരെ പ്രധാനം. ഇത് ക്യാന്‍സറിനെ ചെറുക്കാന്‍ ശാരീരികമായും മാനസികമായും ശക്തി നല്‍കും.

നിങ്ങള്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍

നിങ്ങള്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍

ക്യാന്‍സറെന്നു കരുതി നിങ്ങള്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ ഉപേക്ഷിയ്‌ക്കേണ്ട. ഇവ നിങ്ങള്‍ക്ക് ഉന്മേഷവും ആത്മവിശ്വാസവും നല്‍കും.

ചങ്ങാതിയായി കുരുതുക

ചങ്ങാതിയായി കുരുതുക

നിങ്ങളുടെ ശരീരത്തെ നിങ്ങളുടെ ചങ്ങാതിയായി കുരുതുക. ശരീരത്തെ മനസിലാക്കുക.

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തടയാംപ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തടയാം

English summary

Ways To Stay Fit And Fight Cancer

Keeping yourself fit when you are diagnosed with cancer is difficult, but it isn't impossible. Here are some of the ways to stay fit with cancer and to fight with it.
Story first published: Friday, April 11, 2014, 12:19 [IST]
X
Desktop Bottom Promotion