For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌ട്രെസ് നിങ്ങളുടെ ഉറക്കം കെടുത്തുന്നുവോ?

|

ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിന്റെ ഒരു ഭാഗമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു, സ്‌ട്രെസും ടെന്‍ഷനുമെല്ലാം. പ്രത്യേകിച്ച് പ്രൊഫഷണലുകള്‍ക്ക്. ജീവിതവും ജോലിയും ബാലന്‍സ് ചെയ്യാനുള്ള പെടാപ്പാടുകളാണ് പലപ്പോഴും ഇതിന് കാരണമാകുന്നതും.

സ്‌ട്രെസ് പല രീതിയിലും നമ്മെ ബാധിയ്ക്കും. ഇതുകൊണ്ടു തന്നെ സ്‌ട്രെസ് കാരണം ഉറങ്ങാന്‍ കഴിയാത്തവരുടെ എണ്ണവും കൂടുകയാണ്.

ആരോഗ്യം നല്‍കും ഗ്രീന്‍ ജ്യൂസ്‌!ആരോഗ്യം നല്‍കും ഗ്രീന്‍ ജ്യൂസ്‌!

ഉറക്കം ആരോഗ്യമുള്ള ശരീരത്തിനും മനസിലും വളരേയേറെ അത്യാവശ്യമാണ്. സ്‌ട്രെസ് നിങ്ങളുടെ ഉറക്കത്തെ ബാധിയ്ക്കാതിരിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

കുളി

കുളി

നല്ലൊരു കുളി സ്‌ട്രെസ് കുറയ്ക്കാനുള്ള ഒരു പ്രധാന വഴിയാണ്. ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് തണുത്ത വെള്ളത്തിലോ ഇളം ചൂടുവെള്ളത്തിലോ കുളിയ്ക്കാം.

ഭക്ഷണം

ഭക്ഷണം

ഉറങ്ങാന്‍ കിടക്കുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ് ഭക്ഷണം കഴിയ്ക്കാം. കാരണം സ്‌ട്രെസുള്ളപ്പോള്‍ പലരും വേണ്ട രീതിയില്‍ ഭക്ഷണം ചവച്ചരച്ചു കഴിച്ചുവെന്നു വരില്ല. ഇത് ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ഉറക്കം തടസപ്പെടുത്തുകയും ചെയ്യും. നേരത്തെ ഭക്ഷണം കഴിയ്ക്കുന്നത് ഇതിനുള്ള പരിഹാരമാണ്.

ടിവി

ടിവി

ടിവി കണ്ട് സ്‌ട്രെസ് കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവരുണ്ട്. ഇത് ഉറക്കം കെടുത്തുന്ന ഒരു വഴിയാണെന്നു തിരിച്ചറിയുക.

പ്രശ്‌നങ്ങള്‍ പറയുക

പ്രശ്‌നങ്ങള്‍ പറയുക

സ്‌ട്രെസ് നിറഞ്ഞ ഒരു ദിവസം ഉറങ്ങുന്നതിനു മുന്‍പായി ആരോടെങ്കിലും പ്രശ്‌നങ്ങള്‍ തുറന്നു പറയുക. ഇത് സ്‌ട്രെസ് കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്.

നടക്കുക

നടക്കുക

കിടക്കുന്നതിനു മുന്‍പ് പുറത്തിറങ്ങി നടക്കുക. ഇത് സ്‌ട്രെസുള്ളപ്പോഴും ഉറങ്ങാന്‍ സഹായിക്കും.

നിങ്ങള്‍ക്കിഷ്ടപ്പെട്ട ഭക്ഷണം

നിങ്ങള്‍ക്കിഷ്ടപ്പെട്ട ഭക്ഷണം

സ്‌ട്രെസുള്ളപ്പോള്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഭക്ഷണം കഴിയ്ക്കുക. ഇത് സ്‌ട്രെസ് കുറയ്ക്കാനും ഉറക്കം വരാനും സഹായിക്കും. എന്നാല്‍ ഇതൊരു ശീലമാക്കരുത്.

സൗന്ദര്യസംരക്ഷണത്തില്‍

സൗന്ദര്യസംരക്ഷണത്തില്‍

സൗന്ദര്യസംരക്ഷണത്തില്‍ ശ്രദ്ധിയ്ക്കുന്നവരെങ്കില്‍ കിടക്കും മുന്‍പ് ഇത്തരം കാര്യങ്ങള്‍ ചെയ്യാം. ഇത് ഉറക്കം വരാന്‍ സഹായിക്കും.

ജോലിഭാരം

ജോലിഭാരം

ജോലിഭാരം ഒരിക്കലും ബെഡ്‌റൂമിലേയ്ക്കു കയറ്റാതിരിയ്ക്കുക. ഇത് സ്‌ട്രെസ് വര്‍ദ്ധിപ്പിയ്ക്കും. ഉറക്കം കെടുത്തും.

സമയം

സമയം

ഉറക്കത്തിനിടെ ഇടയ്ക്കിടെ സമയമെത്രയായെന്നു നോക്കുന്നവരുണ്ട്. ഇത് ഉറക്കം കെടുത്തുന്ന ഒരു ശീലമാണ്.

English summary

Ways To Sleep While You Are Stressed

How to sleep when you are stressed? Stress is affecting sleep of many people. How to sleep when you are stressed, read on.
Story first published: Wednesday, April 30, 2014, 16:17 [IST]
X
Desktop Bottom Promotion