For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌കിന്‍ ക്യാന്‍സര്‍ തടയാം

|

ക്യാന്‍സറുകളില്‍ സ്‌കിന്‍ ക്യാന്‍സര്‍ പ്രധാനപ്പെട്ട ഒന്നാണ്. മറ്റേതു ക്യാന്‍സറുകളെപ്പോലെയും സ്‌കിന്‍ ക്യാന്‍സര്‍ തുടക്കത്തില്‍ കണ്ടെത്തിയാല്‍ പരിഹാരിയ്ക്കാന്‍ എളുപ്പമാകും. അല്ലെങ്കില്‍ ഇത് ജീവന്‍ തന്നെ കൊണ്ടുപോവുകയും ചെയ്യും.

സ്‌കിന്‍ ക്യാന്‍സര്‍ തടുക്കാന്‍ കഴിയാത്ത രോഗമാണെന്നു കരുതരുത്. ചില മുന്‍കരുതലുകളെടുത്താല്‍ ഇത് തടയാന്‍ സാധിയ്ക്കുക തന്നെ ചെയ്യും.

സ്‌കിന്‍ ക്യന്‍സര്‍ തടയാന്‍ ചെയ്യാവുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

പുറത്തിറങ്ങുമ്പോള്‍, പ്രത്യേകിച്ച് വെയിലത്തിറങ്ങുമ്പോള്‍ എസ്പിഎഫ് സംരക്ഷണമുള്ള സണ്‍സ്‌ക്രീന്‍ ശീലമാക്കുക. രണ്ടു മണിക്കൂര്‍ കൂടുമ്പോള്‍ ഇതു വീണ്ടും പുരട്ടുകയും വേണം. കാരണം സണ്‍സ്‌ക്രീന്‍ ഗുണം രണ്ടു മണിക്കൂര്‍ നേരത്തേയ്ക്കാണ് നില നില്‍ക്കുക.

കഠിനമായ വെയിലും ചൂടുമുള്ള സമയങ്ങളില്‍ പുറത്തിങ്ങുന്നത് കഴിയുമെങ്കില്‍ ഒഴിവാക്കുക. പ്രത്യേകിച്ച് ഉച്ച മുതല്‍ വൈകുന്നേരം വരെയുള്ള സന്ദര്‍ഭങ്ങളില്‍.

തൊപ്പി, ശരീരത്തെ ചൂടില്‍ നിന്നും സംരക്ഷിയ്ക്കുന്ന വസ്ത്രങ്ങള്‍ എന്നിവ ധരിയ്ക്കുക.

ആകാശം മേഘാവൃതമാണെങ്കില്‍ ഇതിലൂടെ 80 ശതമാനം അള്‍ട്രാവയലറ്റ് രശ്മികള്‍ക്കും സഞ്ചരിയ്ക്കാന്‍ സാധിയ്ക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിയ്ക്കുന്നത്. ഇതുകൊണ്ടുതന്നെ വെയിലില്ലെങ്കിലും സണ്‍സ്‌ക്രീന്‍ ഉപയോഗിയ്ക്കാന്‍ മറക്കരുത്.

കുഞ്ഞുങ്ങളെ വെയിലിലും ചൂടിലും കഴിവതും കൊണ്ടുപോകരുത്. അല്‍പം മുതിര്‍ന്ന കുട്ടികളെങ്കില്‍ ഇവര്‍ക്കായുള്ള സണ്‍സ്‌ക്രീനുകള്‍ ലഭ്യമാണ്. ഇത് ഉപയോഗിയ്ക്കാം. ശരീരം മുഴുവന്‍ മൂടുന്ന തരത്തിലെ വസ്ത്രങ്ങള്‍ ധരിയ്ക്കുക.

ശരീരത്തിലെ മറുകുകള്‍ക്ക് നിറവ്യത്യാസമോ വലിപ്പവ്യത്യാസമോ ഉണ്ടോയെന്നു ശ്രദ്ധിയ്ക്കുക. ഇത് ചിലപ്പോള്‍ സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണമാകാം.

Lip Gloss

ചുണ്ടുകളില്‍ എസ്പിഎഫ് സംരക്ഷണമുള്ള ലിപ് ഗ്ലോസ് ഉപയോഗിയ്ക്കാം.

സൂര്യാഘാതം, സണ്‍ടാന്‍ എ്ന്നിവയേല്‍ക്കാതെ ശ്രദ്ധിയ്ക്കുക.

English summary

Ways To Prevent Skin Cancer

There are a few things that you need to do to prevent skin cancer. Use sunscreen before you go out in the sun. Read these tips,
Story first published: Monday, October 20, 2014, 13:33 [IST]
X
Desktop Bottom Promotion