For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈയ്യിലെ സന്ധിവേദനക്ക് ശമനം !

By Super
|

കൈകളുടെ സന്ധികളിലുണ്ടാകുന്ന വേദനയെ മെഡിക്കല്‍ ഭാഷയില്‍ വിശേഷിപ്പിക്കുന്ന പദമാണ് ആര്‍ത്രൈറ്റിസ്. അസ്ഥികള്‍ പരസ്പരം ഉരയുമ്പോള്‍ വേദയുണ്ടാകുന്ന ഈ അവസ്ഥക്ക് സന്ധിവാതം എന്നും പറയുന്നു. സന്ധിവാതം ശക്തമായോ ചെറുതായോ ഉണ്ടാകാം. ഏറെക്കാലത്തേക്ക് ഈ വേദന നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കാന്‍ വൈകരുത്. എന്നാല്‍ വേദനയ്ക്ക് ശമനം നല്കാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്നതാണ്. കൈക്കും, വിരലുകള്‍ക്കുമുള്ള വേദന പരിഹരിക്കാന്‍ സഹായിക്കുന്ന അത്തരം ചില മാര്‍ഗ്ഗങ്ങള്‍‌ പരിചയപ്പെടാം.

ബ്രേക്ഫാസ്റ്റ് ഉപേക്ഷിക്കരുത്, കാരണം

1. അമിതഭാരം തടയുക

1. അമിതഭാരം തടയുക

പേശിവേദനക്കും സന്ധിവേദനയ്ക്കും കാരണമാകുന്നതാണ് അമിതഭാരം. ശരീരഭാരം അല്പം കുറച്ചാല്‍ അത് കൈയ്യിലെയും ചുമലിലെയും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് വേണ്ടി അമിതമായ സമ്മര്‍ദ്ദം ചെലുത്തരുത്. പതിവായ ഭക്ഷണ ക്രമീകരണവും, വ്യായാമവും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

2. ലളിതമായ വ്യായാമങ്ങള്‍

2. ലളിതമായ വ്യായാമങ്ങള്‍

പെട്ടന്ന് തന്നെ സന്ധിവാതത്തിന്‍റെ വേദന മറികടക്കാന്‍ ചെയ്യാവുന്ന ചില വ്യായാമങ്ങളുണ്ട്. സ്ട്രെച്ചിംഗ് രീതിയിലുള്ള ഈ വ്യായാമങ്ങള്‍ വേദനയും സമ്മര്‍ദ്ദവും കുറയ്ക്കും. കൈത്തണ്ട വിടര്‍ത്തി വൃത്താകൃതിയില്‍ കറക്കുക, കൈകള്‍ നിവര്‍ത്തുകയും മുട്ട് മടക്കുകയും ചെയ്യുക തുടങ്ങിയവ പെട്ടന്ന് ആശ്വാസം നല്കുന്നവയാണ്. ഇവ പരസഹായമില്ലാതെ ചെയ്യാനുമാകും.

3. വേദനസംഹാരി ജെല്ലുകളും, ക്രീമുകളും

3. വേദനസംഹാരി ജെല്ലുകളും, ക്രീമുകളും

കൈകളിലെ സന്ധിവാതത്തിന്‍റെ വേദനയക്ക് മികച്ച രീതിയില്‍ ശമനം നല്കാന്‍ സഹായിക്കുന്നതാണ് പുതിന അടങ്ങിയ ക്രീമുകള്‍. വേദനയുണ്ടാകുമ്പോള്‍ ഇത്തരം ക്രീമുകള്‍ തേക്കുക. പെട്ടന്ന് തന്നെ ഫലം തരുന്ന ഇവ പുറമേ ഉപയോഗിക്കാനുള്ളവയാണ്. വിപണിയില്‍ ഇവ സുലഭമായി ലഭിക്കും. ക്രീമുകളോ, ജെല്‍ രൂപത്തിലുള്ള വേദനാ സംഹാരികളോ ഉപയോഗിക്കുന്നത് ഒരു പരിധി വരെ ഉപകാരപ്പെടും.

4. മസാജ്

4. മസാജ്

കൈയ്യിലേയും വിരലുകളിലേയും സന്ധിവാതത്തിന് ഫലപ്രദമാണ് മിനറല്‍ ഓയിലുകള്‍ ഉപയോഗിച്ചുള്ള മസാജ്. ഓയില്‍ മസാജും മികച്ച ഫലം നല്കും. പതിവായി മസാജ് ചെയ്യുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും. പാം ഓയില്‍, വെളിച്ചെണ്ണ, തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം. എണ്ണ ചൂടാക്കിയുള്ള മസാജും സന്ധിവാത സംബന്ധമായ വേദനയ്ക്ക് ശമനം നല്കും. പ്രത്യേക സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്ത ഓയിലുകള്‍ ഉപയോഗിക്കുന്നത് ഫലപ്രദമാണ്.

5. ഇഞ്ചി നീര്

5. ഇഞ്ചി നീര്

വേദനാസംഹാരിയായി ഉപയോഗിക്കാവുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചിയുടെ നീര് പതിവായി കഴിക്കുന്നത് സന്ധിവാത സംബന്ധമായ വേദനയ്ക്ക് ശമനം നല്കും. പേശിവേദനയ്ക്കും സന്ധിവേദനയ്ക്കും ഫലപ്രദമാണ് ഇഞ്ചി. ഇഞ്ചിയില്‍ ആന്‍റി സെപ്റ്റിക് ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. സന്ധിവാതം മൂലം കൈയ്യിലും വിരലുകളിലുമുള്ള വേദന മാറ്റാന്‍ ഇത് സഹായിക്കും.

6. ആവി ചികിത്സ

6. ആവി ചികിത്സ

പെട്ടന്ന് തന്നെ വേദനയ്ക്ക് ശമനം കിട്ടാന്‍ സ്റ്റീം ബാത്ത് നടത്തുകയോ, ഹോട്ട് ബാഗ് വേദനയുള്ളിടത്ത് വെയ്ക്കുകയോ ചെയ്യുക. ചൂട് വെള്ളവും, ആവിയും വേദനയ്ക്ക് ശമനം നല്കും. ഇത് പതിവായി ചെയ്യുന്നത് കൊണ്ട് ദോഷങ്ങളുമില്ലെന്ന് മാത്രമല്ല എളുപ്പത്തില്‍ വീട്ടില്‍ തന്നെ ചെയ്യാനും സാധിക്കും.

Read more about: disease അസുഖം
English summary

WAYS TO EASE ARTHRITIS PAIN IN HANDS

The joint pain that troubles hands and arms is medically known as arthritis. This is a term used for pain that occurs when our bones rub against each other.
Story first published: Saturday, April 12, 2014, 17:27 [IST]
X
Desktop Bottom Promotion