For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹാര്‍ട്ട് അറ്റാക്ക്, അസാധാരണ ലക്ഷണങ്ങള്‍!!

By Super
|

നെഞ്ചിന്‍െറ മധ്യഭാഗത്തോ വാരിയെല്ലിന് പിന്‍വശത്തോ കടുത്ത വേദന അനുഭവപ്പെട്ടാല്‍ ഹാര്‍ട്ട്അറ്റാക്കിനെ പേടിക്കുന്നവരാണ് ഭൂരിപക്ഷവും. എന്നാല്‍ ഇത് പലപ്പോഴും അസിഡിറ്റി മൂലമുള്ള നെഞ്ചെരിച്ചില്‍ ആകാനിടയുണ്ടെന്ന് മുംബൈയിലെ ഹൃദ്രോഗ വിദഗ്ധനായ ഡോ. അജയ് ചൗരസ്യ പറയുന്നു.

എന്നാല്‍ നാം നിസാരമായി എടുക്കാറുള്ള ചിലവയാകട്ടെ, ഹൃദയാഘാത ലക്ഷണങ്ങളുമാകാം.

ലിവര്‍ പ്രശ്‌നമെങ്കില്‍ ലക്ഷണങ്ങളുംലിവര്‍ പ്രശ്‌നമെങ്കില്‍ ലക്ഷണങ്ങളും

ഹൃദയാഘാതത്തിനു മുന്‍പ് ശരീരം പ്രകടിപ്പിയ്ക്കുന്ന ചില അസാധാരണ ലക്ഷണങ്ങളെക്കുറിച്ചറിയൂ,

പതിവായ ഏമ്പക്കം

പതിവായ ഏമ്പക്കം

ഏമ്പക്കവും പുളിച്ചുതികട്ടലും, പ്രത്യേകിച്ച് നടക്കുമ്പോള്‍ ഉണ്ടാകുന്നത് ഭക്ഷണം വയറിന് പിടിക്കാത്തത് മൂലമാണെന്നാണ് ഭൂരിപക്ഷമാളുകളും കരുതുക. എന്നാല്‍ ഇത് ഹൃദ്രോഗത്തിന്‍െറ ലക്ഷണമാകാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഹൃദയാഘാതത്തിന് മുന്നോടിയായി ആമാശയത്തിലും വയറിലുമെല്ലാം രക്തം പുനര്‍വിന്യസിക്കപ്പെടുന്നത് മൂലവും ഏമ്പക്കം ഉണ്ടാകാം.

പല്ലുകളിലും മോണകളിലും വേദന

പല്ലുകളിലും മോണകളിലും വേദന

പല്ലുകള്‍ക്കോ മോണകള്‍ക്കോ രോഗമുള്ളവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗം വരാന്‍ രണ്ടിരട്ടി സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. മോണരോഗമുണ്ടാക്കുന്ന അതേ ബാക്ടീരിയയാണ് ശരീരത്തിനുള്ളില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതും രക്ത കുഴലുകള്‍ നശിപ്പിക്കുന്നതും. ഇതു വഴി ഹൃദയത്തിലെ വേദന താടിയെല്ലില്‍ വരെ അനുഭവപ്പെടുന്നു.

കിടപ്പറയിലെ മോശം പ്രകടനം

കിടപ്പറയിലെ മോശം പ്രകടനം

ഹൃദയാരോഗ്യത്തിലെ പ്രശ്നത്തിനൊപ്പം രക്തത്തിലെ അധിക കൊഴുപ്പും പ്രമേഹവും ഹൈപ്പര്‍ ടെന്‍ഷനുമെല്ലാം കിടപ്പറയിലെ പ്രകടനത്തെ ബാധിക്കും. ലിംഗോദ്ധാരണം നിലനിര്‍ത്താനാകാത്ത അവസ്ഥയുണ്ടെങ്കില്‍ ഹൃദ്രോഗം സംശയിക്കാം. ലിംഗത്തിലേക്ക് രക്തം ഇരച്ചുകയറുമ്പോള്‍ ആണ് ഉദ്ധാരണം ഉണ്ടാകുന്നത്. ധമനികളിലെ ആവരണം മൂലമുണ്ടാകുന്ന തടസം മൂലം രക്ത പ്രവാഹം കുറയുന്നത് മൂലമാണ് ഉദ്ധാരണത്തില്‍ തടസം നേരിടുന്നത്.

പതിവായ ക്ഷീണം

പതിവായ ക്ഷീണം

നടക്കുമ്പോഴും ഗോവണി കയറുമ്പോഴും ഡ്രൈവ് ചെയ്യുമ്പോഴുമെല്ലാം ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ കാര്‍ഡിയോളജിസ്റ്റിനെ സന്ദര്‍ശിക്കുക. ഹൃദയത്തില്‍ നിന്ന് രക്തപ്രവാഹം കുറയുമ്പോഴാണ് ക്ഷീണം അനുഭവപ്പെടുക.

ഭക്ഷണത്തിന് ശേഷം നെഞ്ച് വേദനയുണ്ടാവുക

ഭക്ഷണത്തിന് ശേഷം നെഞ്ച് വേദനയുണ്ടാവുക

ദഹനത്തെ സഹായിക്കാന്‍ ഭക്ഷണത്തിന് ശേഷം ആമാശയത്തിലേക്ക് കൂടുതലായി രക്തം പമ്പ് ചെയ്യപ്പെടും. ഈ സമയം ധമനികളില്‍ തടസമുണ്ടെങ്കില്‍ വേദന അനുഭവപ്പെടും.

വര്‍ധിച്ച വിയര്‍പ്പും ഹൃദയമിടിപ്പും

വര്‍ധിച്ച വിയര്‍പ്പും ഹൃദയമിടിപ്പും

വര്‍ധിച്ച ഹൃദയമിടിപ്പും വിയര്‍പ്പും ഹൃദയസ്പന്ദനത്തിലെ അസ്വാഭാവികതയെയാണ് കാണിക്കുന്നത്.

ബോധം നഷ്ടപ്പെടുക

ബോധം നഷ്ടപ്പെടുക

തലകറക്കം, ബോധം നഷ്ടപ്പെടല്‍, ശ്വാസം ലഭിക്കാത്ത അവസ്ഥ തുടങ്ങിയവയും ശ്രദ്ധിക്കേണ്ടതാണ്. പ്രമേഹ രോഗികള്‍ക്കും ഈ അവസ്ഥ ഉണ്ടാകാറുണ്ട്.

സാധാരണ അടയാളങ്ങള്‍

സാധാരണ അടയാളങ്ങള്‍

നെഞ്ചിലും ഇടതുകൈയിലും വേദന അനുഭവപ്പെടുന്നതും ശ്രദ്ധിക്കണം. ഹൃദയത്തിനും ഇടതുകരത്തിനും ഒരേ ധമനികളാണ് രക്തം വിതരണം ചെയ്യുന്നത്.

ലൈംഗികത തളരുന്നുവോ?കാരണം കണ്ടെത്തൂലൈംഗികത തളരുന്നുവോ?കാരണം കണ്ടെത്തൂ

English summary

Uncommon Signs Of A Cardiac Scare

Heart Attack is a silent killer. There are some common and uncommon signs for heart attack. Know more about uncommon signs of heart attack,
X
Desktop Bottom Promotion