For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മദ്യപാനശീലം ഉപേക്ഷിയ്‌ക്കണോ?

|

ആരോഗ്യത്തിന്‌ ദോഷം വരുത്തുന്ന ദുശീലങ്ങളില്‍ പ്രധാനമായ ഒന്നാണ്‌ മദ്യപാനശീലം. ഒരിക്കല്‍ അടിമയായിക്കഴിഞ്ഞാല്‍ ഇതില്‍ നിന്നും വിടുതല്‍ നേടുന്നത്‌ ബുദ്ധിമുട്ടുമാണ്‌.

മദ്യപാനം ആരോഗ്യത്തിനു നല്ലതല്ലെന്നു മാത്രമല്ല, ധാരാളം അസുഖങ്ങള്‍ വരുത്തിവയ്‌ക്കുകയും ചെയ്യും. പലര്‍ക്കും മാറാരോഗങ്ങള്‍ വരെ വരുത്തി വയ്‌ക്കുന്ന ഒന്നാണിത്‌.

തടി കുറയ്ക്കും സമ്മര്‍ ഫ്രൂട്‌സ്തടി കുറയ്ക്കും സമ്മര്‍ ഫ്രൂട്‌സ്

മദ്യം കഴിയ്‌ക്കേണ്ടെന്നു കരുതുന്നവര്‍ക്കു പോലും ഈ ആസക്തിയില്‍ നിന്നും മോചനം നേടുന്നത്‌ അത്ര എളുപ്പമായിരിയ്‌ക്കില്ല.

മദ്യപാനത്തില്‍ നിന്നും വിടുതല്‍ നേടണമെന്ന്‌ ആഗ്രഹിയ്‌ക്കുന്ന വ്യക്തിയാണോ നിങ്ങള്‍. എങ്കില്‍ ഇതിനു സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,

ലക്ഷ്യം

ലക്ഷ്യം

ആദ്യമായി വേണ്ടത്‌ ലക്ഷ്യം മുന്നില്‍ വയ്‌ക്കുകയെന്നതാണ്‌. ഒറ്റയടിയ്‌ക്ക്‌ മദ്യപാനശീലം ഉപേക്ഷിയ്‌ക്കുകയെന്നത്‌ നടക്കുന്ന കാര്യമല്ല. പതുക്കെ ഉപേക്ഷിയ്‌ക്കുക. അളവും തവണയും കുറയ്‌ക്കുക.

മനസിനെ വ്യതിചലിപ്പിയ്‌ക്കുക

മനസിനെ വ്യതിചലിപ്പിയ്‌ക്കുക

മദ്യപിയ്‌ക്കണമെന്ന്‌ ആഗ്രഹിയ്‌ക്കുമ്പോള്‍ മനസിനെ ഇതില്‍ നിന്നും വ്യതിചലിപ്പിയ്‌ക്കുക. എന്തെങ്കിലും തിരക്കുകളില്‍ മുഴുകുക.

മത്സ്യം

മത്സ്യം

മത്സ്യം മദ്യപാനശീലം ഉപേക്ഷിയ്‌ക്കാനുള്ള നല്ലൊരു വഴിയാണ്‌. ഇത്‌ മദ്യാസക്തി കുറയ്‌ക്കും. ഇതിലെ പോഷകങ്ങള്‍ മദ്യപാനം മൂലമുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിയ്‌ക്കാന്‍ ശരീരത്തെ സഹായിക്കുകയും ചെയ്യും.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്‌ക്കുക. ഇത്‌ മദ്യത്തിനോടുള്ള താല്‍പര്യം ഒരു പരിധി വറെ നിയന്ത്രിയ്‌ക്കും. ശരീരത്തില്‍ നിന്നും മദ്യത്തിന്റെ വിഷാംശം പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യും,.

വൈറ്റമിന്‍ ബി

വൈറ്റമിന്‍ ബി

വൈറ്റമിന്‍ ബി സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ മദ്യാപനത്തിന്റെ ദോഷങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. തവിടു കളയാത്ത ധാന്യങ്ങള്‍, കൂണ്‍, മുളപ്പിച്ച ധാന്യങ്ങള്‍ എന്നിവ നല്ലതാണ്‌.

പ്രോസസ്‌ ഭക്ഷണങ്ങള്‍

പ്രോസസ്‌ ഭക്ഷണങ്ങള്‍

മദ്യപാനശീലമുള്ളവര്‍ക്ക്‌ ബിപി പ്രശ്‌നങ്ങള്‍ സ്വാഭാവികമാണ്‌. ഇത്‌ ഒഴിവാക്കാന്‍ പ്രോസസ്‌ ചെയ്‌ത ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ്‌ നല്ലത്‌.

കാപ്പി

കാപ്പി

കാപ്പിയും മദ്യപാനശീലങ്ങള്‍ ഒഴിവാക്കുന്നതാണ്‌ നല്ലത്‌. ഇത്‌ രക്തത്തിലെ ഗ്ലൂക്കോസ്‌ തോത്‌ വ്യതിചലിപ്പിയ്‌ക്കും.

പുകവലി

പുകവലി

പുകവലി ശീലവും ചിലപ്പോള്‍ മദ്യാസക്തി വര്‍ദ്ധിപ്പിയ്‌ക്കും. ശരീരത്തിന്റെ ആരോഗ്യനില തകരാറിലാക്കും. ഈ ശീലം ഉപേക്ഷിയ്‌ക്കുക.

വ്യായാമം

വ്യായാമം

മദ്യം ഉപേക്ഷിയ്‌ക്കുമ്പോള്‍ ശരീരം തുടക്കത്തില്‍ പ്രതികരിയ്‌ക്കും. ഇതിന്‌ വ്യായാമം നല്ലൊരു വഴിയാണ

പാര്‍ട്ടി

പാര്‍ട്ടി

പാര്‍ട്ടികളില്‍ നിന്നും മറ്റും വിട്ടു നില്‍ക്കുക. ഇത്‌ മദ്യപാനം ഒഴിവാക്കാനുള്ള ഒരു വഴിയാണ്‌.

English summary

Treat Alcohol Addiction

To treat alcohol addiction, try these natural remedies. Here are some effective remedies to treat alcoholism naturally and withdraw it.
X
Desktop Bottom Promotion