For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മദ്യാസക്തിയുടെ ലക്ഷണങ്ങള്‍

By Super
|

ശരിയാണ്‌, ജീവിതം ഇപ്പോള്‍ ഏറെ സമ്മര്‍ദ്ദം നിറഞ്ഞതാണ്‌. ദൈനംദിന ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളെ ഉദ്യോഗസ്ഥര്‍ നേരിടുന്ന രീതികള്‍ പലരീതിയിലാണ്‌ പ്രകടമാകുന്നത്‌. ഇത്‌ വളര്‍ന്നു വരുന്ന ഒരു പ്രവണതയാണ്‌.

പബ്ബുകളില്‍ സാധാരണയിലും കൂടുതല്‍ സമയം ചെലവഴിച്ചാണ്‌ ചിലര്‍ ജോലിസ്ഥലത്തെ സമ്മര്‍ദ്ദങ്ങളില്‍ നിന്നും രക്ഷ നേടുന്നത്‌. വെള്ളിയാഴ്‌ച രാത്രികള്‍ പലരും മദ്യപാനത്തിന്‌ മാത്രമായി നീക്കി വച്ചിരിക്കുകയാണ്‌. പ്രവര്‍ത്തി ദിവസങ്ങളില്‍ ബിയര്‍ കൊണ്ട്‌ തൃപ്‌തി പെടും.

ഈ ശീലം നിങ്ങള്‍ക്കും പരിചിതമാണോ? ഈ ശീലങ്ങള്‍ സ്ഥിരമാക്കുന്നത്‌ മദ്യാസക്തിയിലേക്ക്‌ നിങ്ങളെ നയിച്ചേക്കാം.

കൂര്‍ക്കം വലിയ്ക്കു പുറകിലെ കാരണങ്ങള്‍കൂര്‍ക്കം വലിയ്ക്കു പുറകിലെ കാരണങ്ങള്‍

മദ്യാസക്തിയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഇത്‌ പൂര്‍ണമായി നിങ്ങളെ കീഴ്‌പെടുത്തും മുമ്പ്‌ രക്ഷ നേടാന്‍ ശ്രമിക്കുക

മദ്യാസക്തിയുടെ പ്രധാന ലക്ഷണങ്ങള്‍

Alcohol

1. സമയം എന്തു തന്നെയായാലും ദിവസത്തിലെപ്പോഴും മദ്യപിക്കാന്‍ തോന്നുക.കഴിക്കുന്ന മദ്യത്തിന്റെ അളവില്‍ നിയന്ത്രണമില്ലാതിരിക്കുക

2. എഴുന്നേല്‍ക്കുമ്പോഴെ മദ്യം വേണമെന്നു തോന്നുക. ഇത്‌ യഥാര്‍ത്ഥമല്ല എന്ന്‌ തോന്നും. എന്നാല്‍, മദ്യാസക്തി കൂടിയവര്‍ രാവിലെ മുതല്‍ തന്നെ മദ്യപിക്കാന്‍ ആഗ്രഹിക്കുന്നവരാണ്‌.

3. മദ്യപിച്ച്‌ കഴിയുമ്പോള്‍ നിങ്ങള്‍ ഉയരങ്ങളിലാണന്ന തോന്നലുണ്ടാകും . ഇത്‌ യഥര്‍ത്ഥ സ്ഥിതി മറന്നതായി തോന്നിപ്പിക്കും. എന്നാല്‍, പിന്നീട്‌ മനസ്സിലാകും പ്രശ്‌നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക്‌ ഓടിപോകാനാകില്ല എന്ന്‌.

4. വിയര്‍ക്കല്‍, വിറക്കല്‍, സ്വാദില്ലായ്‌മ, വികാരവിക്ഷോഭം തുടങ്ങിയ ലക്ഷണങ്ങള്‍ മദ്യാസക്തിയുള്ളവര്‍ക്ക്‌ മദ്യം കിട്ടാതിരുന്നാല്‍ ഉണ്ടാകും.

5.ദിവസേനയുള്ള പ്രവൃത്തികളില്‍ നിന്നും സമൂഹത്തില്‍ നിന്നും മദ്യാസക്തി നിങ്ങളെ അകറ്റും.

6. മദ്യാസക്തിയെ തുടര്‍ന്ന്‌ നിങ്ങളുടെ പ്രതാപം നഷ്ടമാവുകയും സുഹൃത്തുക്കള്‍ ഒറ്റപ്പെടുത്തി തുടങ്ങുകയും ചെയ്യും. ഇത്‌ തിരിച്ചറിഞ്ഞാല്‍ ജീവിതത്തിലേക്ക്‌ മടങ്ങിയെത്താന്‍ ശ്രമം തുടങ്ങുക.

മദ്യാസക്തി കുടംബങ്ങളെ തകര്‍ക്കുകയും പാപ്പരാക്കുകയും ചെയ്യും. നിങ്ങള്‍ക്ക്‌ സ്വയം നിയന്ത്രണമുണ്ടെങ്കില്‍ വല്ലപ്പോഴും മദ്യപിക്കുന്നത്‌ ഹാനികരമാവില്ല. നിങ്ങളുടെ ഉത്തരവാദിത്തത്തെ കുറിച്ച്‌ ഓര്‍മ്മ ഉണ്ടായിരിക്കണം.

Read more about: alcohol മദ്യം
English summary

Tops Signs Of Alcohol Addiction

Friday nights have turned to drinking nights for office goers and grabbing a beer on weekdays is not a big deal. It is important to recognize the signs of alcohol addition and pull the plug before it turns into a full blown addiction.
 
 
Story first published: Saturday, February 22, 2014, 16:24 [IST]
X
Desktop Bottom Promotion