For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി വേഗം കുറച്ചാലുള്ള അപകടങ്ങള്‍

By Super
|

അനേകം പേരുടെ രഹസ്യമായ ആഗ്രഹമാണ് വേഗത്തില്‍ ശരീരഭാരം കുറയ്ക്കുക എന്നത്. പലരും വേഗത്തില്‍ ശരീരഭാരം കുറയ്ക്കാം എന്ന പ്രലോഭനത്തിന് ഇരയായി തീരും. പക്ഷേ ഇത് ഏറെ ആശങ്കകളുണ്ടാക്കുന്നതാണ്. വേഗത്തില്‍ ലക്ഷ്യം കാണാന്‍ വേണ്ടിയുള്ള ഈ പ്രവര്‍ത്തി പലപ്പോഴും ആരോഗ്യത്തിന് ഹാനികരമായിത്തീരും. ശാരീരികമായി മാത്രമല്ല മാനസികമായ സമ്മര്‍ദ്ദത്തിനും, വിഷാദത്തിനും ഇത് ഇടവരുത്തും.

ശരീരഭാരം വേഗത്തില്‍ കുറയ്ക്കാമെന്ന വാഗ്ദാനങ്ങളെ പിന്തുടരുന്നതിന് മുമ്പ് അവയുണ്ടാക്കാവുന്ന പത്ത് ആപത്‍സാധ്യതകളെ ഇവിടെ പരിചയപ്പെടാം.

1. സ്ഥിരമായ പരിഹാരമല്ല

1. സ്ഥിരമായ പരിഹാരമല്ല

മുംബൈയില്‍ ന്യൂട്രിഷണിസ്റ്റായ പ്രിയയുടെ അഭിപ്രായത്തില്‍ വേഗത്തില്‍ ശരീരഭാരം കുറയ്ക്കാനുള്ള രീതികളില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് അവയുടെ ആപത്‍സാധ്യതകള്‍ മനസിലാക്കിയിരിക്കണം. ഇവ നിങ്ങളുടെ ശരീരഭാരം അല്പം കുറയ്ക്കാന്‍ സഹായിച്ചാലും ഏറെക്കാലം നീണ്ടുനില്‍ക്കുന്നതാവില്ല. ശരീരം താല്കാലിക മാറ്റങ്ങള്‍ക്കായി പരിശീലിക്കപ്പെടാത്തതിനാല്‍ വേഗത്തില്‍ തന്നെ ശരീരഭാരം വീണ്ടും തിരികെ വരും.

2. വേഗത്തില്‍ ശരീരഭാരം കുറയ്ക്കുകയെന്നാല്‍ നിര്‍ജ്ജലീകരണം എന്നര്‍ത്ഥം

2. വേഗത്തില്‍ ശരീരഭാരം കുറയ്ക്കുകയെന്നാല്‍ നിര്‍ജ്ജലീകരണം എന്നര്‍ത്ഥം

വേഗത്തില്‍ ശരീരഭാരം കുറയ്ക്കാനുള്ള ഒരു പ്രശസ്തമായ രീതി ശരീരം നിര്‍ജ്ജലീകരിക്കലാണ്. ശരീരഭാരത്തിന്‍റെ ഏറിയ പങ്കും വെള്ളമായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ വെള്ളത്തിന്‍റെ അളവ് കുറച്ചാല്‍ മതി. എന്നാല്‍ ഈ രീതി അയഥാര്‍ത്ഥവും ദോഷകരവുമാണ്.

ശരീരത്തിലെ ജലാംശം കുറയ്ക്കുന്നത് ആരോഗ്യകരമായ മാര്‍ഗ്ഗമല്ല. ഇവ ബോധക്ഷയം, തളര്‍ച്ച, ഹൃദയമിടിപ്പിലെ തകരാറുകള്‍ പോലുള്ള ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കും. ചിലപ്പോള്‍ ഇവ പേശികളുടെ തകരാറിനും മരണത്തിന് വരെയും കാരണമാകും. കൂടാതെ ശരീരം സ്വഭാവികമായി ഫ്ലൂയിഡുകള്‍ പുനസ്ഥാപിക്കുന്നത് വഴി ശരീരഭാരം വീണ്ടും വര്‍ദ്ധിക്കുകയും ചെയ്യും.

3. ഉറക്കം സംബന്ധിച്ച പ്രശ്നങ്ങള്‍

3. ഉറക്കം സംബന്ധിച്ച പ്രശ്നങ്ങള്‍

വേഗത്തില്‍ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമം നിങ്ങളെ പെട്ടന്ന് ക്ഷീണത്തിലാക്കും. ശരീരഭാരം കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമ്പോള്‍ പലരും കൊഴുപ്പ് കുറയ്ക്കുന്നതിന് പകരം ഉള്ളിലേക്കെത്തുന്ന കലോറി കുറയ്ക്കുകയാണ് ചെയ്യുക. കലോറിയുടെ അളവ് കുറയുന്നത് മൂലം മെറ്റബോളിസം കുറയുകയും ശരീരത്തിലെ ഊര്‍ജ്ജം കുറയുന്നത് മൂലം കൂടുതല്‍ ക്ഷീണം അനുഭവപ്പെടുകയും ചെയ്യും.

4. പിത്താശയക്കല്ല്

4. പിത്താശയക്കല്ല്

കരളിന് താഴെ അടിവയറിലാണ് സഞ്ചി പോലെയുള്ള പിത്താശയം സ്ഥിതി ചെയ്യുന്നത്. ശരീരത്തിന് ആവശ്യമായേക്കാവുന്ന കൊഴുപ്പ് സൂക്ഷിക്കുന്നത് ഇവിടെയാണ്. പെട്ടന്ന് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ഇവിടെ കല്ലുകള്‍ രൂപപ്പെടാന്‍ കാരണമാകും. കടുപ്പമേറിയ കലോറിയാണ് കല്ല് പോലെ കാണപ്പെടുന്നത്. പിത്താശയനീര് ചെറുകുടലിലേക്ക് പോകുന്നത് തടസ്സപ്പെടുന്നത് വഴി അണുബാധക്കും ഗുരുതരമായ തകരാറുകള്‍ക്കും ഇത് കാരണമാകും.

5. പോഷകക്കുറവ്

5. പോഷകക്കുറവ്

വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ചില പ്രത്യേക ഭക്ഷണങ്ങള്‍ മാത്രമാവും കഴിക്കുക. ഈ പരിമിതപ്പെടുത്തല്‍ മൂലം ശരീരത്തിന് അനിവാര്യമായ പല പോഷകങ്ങളുടെയും ലഭ്യത കുറയും.

6. മാനസികസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു

6. മാനസികസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു

ശരീരഭാരം കുറയ്ക്കാനായി ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് മെറ്റബോളിസത്തിന്‍റെ നിരക്ക് കുറയ്ക്കും. ഇവ മാനസികസമ്മര്‍ദ്ദമുണ്ടാക്കുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടാന്‍ കാരണമാകും. കോര്‍‌ട്ടിസോളിന്‍റെ ഉയര്‍ന്ന അളവ് ശാരീരികവും, മാനസികവും, വൈകാരികവുമായ സമ്മര്‍ദ്ദത്തിന് കാരണമാകും.

7. തലമുടി നഷ്ടം

7. തലമുടി നഷ്ടം

ശരീരഭാരം വേഗത്തില്‍ കുറയ്ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നതോടെ അവശ്യമായ ചില പോഷകങ്ങളുടെ കുറവ് അനുഭവപ്പെട്ട് തുടങ്ങും. തലമുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചക്കും പ്രോട്ടീന്‍ പ്രധാനപ്പെട്ട ഘടകമാണ്. ഭക്ഷണത്തിലെ നിയന്ത്രണം പ്രോട്ടീന്‍റെ കുറവിന് കാരണമാകും. ഇത് മുടിയുടെ വരള്‍ച്ചക്കും, പൊട്ടിപ്പോകുന്നതിനും, കൊഴിച്ചിലിനും കാരണമാകും.

8. കൊഴുപ്പ് ശേഖരിക്കപ്പെടുന്നു

8. കൊഴുപ്പ് ശേഖരിക്കപ്പെടുന്നു

ഭാരം കുറയ്ക്കാനായി നിരാഹാരത്തിലായിരിക്കുമ്പോള്‍ ശരീരം ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്കുകയും കൊഴുപ്പ് ശേഖരിക്കപ്പെടുകയും ചെയ്യും. ഈ പ്രശ്നത്താല്‍ സാധാരണ ഭക്ഷണക്രമത്തിലേക്ക് മടങ്ങി വന്നാലും കുറവ് വരുത്തിയ ഭാരം മാത്രമല്ല അല്പം കൂടുതല്‍ ശരീരഭാരവും കൊഴുപ്പും പുനസ്ഥാപിക്കപ്പെടും.

9. മെറ്റബോളിസം തടസ്സപ്പെടുന്നു

9. മെറ്റബോളിസം തടസ്സപ്പെടുന്നു

വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിജീവനത്തിനുള്ള മുന്നറിയിപ്പ് ശരീരത്തിന് ലഭിക്കുകയും മെറ്റബോളിസത്തിന്‍റെ നിരക്ക് കുറയുകയും ചെയ്യും. എന്നാല്‍ നിങ്ങള്‍ സാധാരണ ഭക്ഷണക്രമത്തിലേക്ക് മടങ്ങി വരുമ്പോള്‍ മെറ്റബോളിസത്തിലെ കുറവ് മൂലം ശരീരഭാരം വര്‍ദ്ധിക്കുന്നതായി കാണാനാവും.

ഇത് ഒഴിവാക്കാന്‍ വീണ്ടും നിങ്ങള്‍ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തും. തുടര്‍ന്ന് ശരീരഭാരം കൂടുന്നതും കുറയുന്നതും ആവര്‍ത്തിക്കും. ഇത് മെറ്റബോളിസത്തിലും ശരീരത്തിലും ഗുരുതരമായ പ്രശ്നങ്ങള്‍ക്കിടയാക്കും.

10. ആരോഗ്യപ്രശ്നങ്ങള്‍

10. ആരോഗ്യപ്രശ്നങ്ങള്‍

അനിവാര്യമായ പോഷകങ്ങളുടെ ആവശ്യത്തിനുള്ള ലഭ്യത ഇല്ലാത്തതിനാല്‍ പേശികളിലെ ബലക്ഷയം, അനീമിയ, മലബന്ധം പോലുള്ള പല ആരോഗ്യപ്രശ്നങ്ങളുമുണ്ടാകും. ഇവ യഥാസമയം പരിഹരിച്ചില്ലെങ്കില്‍ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും.

തടി കുറയ്ക്കാന്‍ ഇന്ത്യന്‍ ഡയറ്റ്

Read more about: weight തടി
English summary

Top 10 Risks Of Fast Weight Loss

Fast weight loss may cause mental stress and depression as well. Therefore, before believing any fast weight loss advice, take a moment and have a look at the top 10 risks that fast weight loss brings with it.
Story first published: Wednesday, October 8, 2014, 12:01 [IST]
X
Desktop Bottom Promotion