For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീടിനുള്ളിലെ അലര്‍ജി തടയാം

By Super
|

വീടാണ് ലോകത്തിലെ ഏറ്റവും നല്ല സ്ഥലം - നിങ്ങള്‍ക്ക് വീട്ടില്‍ അലര്‍ജിയില്ലെങ്കില്‍. പലരും നേരിടുന്ന പ്രശ്നമാണ് വീടിനുള്ളില്‍ തന്നെ അനുഭവപ്പെടുന്ന അലര്‍ജി.

ബെഡ്റൂം, ബാത്ത്റൂം, കളിക്കാനുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് വീടിനുള്ളില്‍ പ്രധാനമായും അലര്‍ജി അനുഭവപ്പെടാറ്. ചൊറിച്ചില്‍, കുരുക്കള്‍, തുമ്മല്‍, ചുമ, ആസ്ത്മ എന്നിവയൊക്കെ ഇതിന്‍റെ ഫലമായുണ്ടാകാം. ഓരോ തരം അലര്‍ജിയും വ്യത്യസ്ഥമായ പ്രതികരണമാണ് ഓരോ വ്യക്തികളിലും ഉണ്ടാക്കുക. ആലര്‍ജിയുടെ കാരണം മനസിലാക്കിയാല്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നത് വഴി അലര്‍ജിയുണ്ടാകുന്നത് തടയാനാകും.

1. വീട് ശുദ്ധീകരിക്കുക

1. വീട് ശുദ്ധീകരിക്കുക

പല കാരണങ്ങളാല്‍ വീട്ടിനുള്ളില്‍ അലര്‍ജി അനുഭവപ്പെടാം. അതില്‍ ഒരു പ്രധാന കാരണമാണ് സിഗരറ്റ്. സിഗരറ്റില്‍ ഏറെ വിഷാംശങ്ങള്‍ അടങ്ങിയിട്ടുണ്ട്. സിഗരറ്റിന്‍റെ പുക വീടിനുള്ളില്‍ ദോഷകരമായ വിഷപദാര്‍ത്ഥങ്ങള്‍‌ നിറയാന്‍ കാരണമാകും. ഇക്കാരണത്താല്‍ തന്നെ വീടിനുള്ളില്‍ അലര്‍ജിയുണ്ടാകുന്നത് തടയാന്‍ വീട് പുകവലി വിമുക്തമാക്കുക. ആരെയും വീടിനുള്ളില്‍ പുകവലിക്കാന്‍ അനുവദിക്കരുത്.

2. പൊടി

2. പൊടി

അലര്‍ജിയുണ്ടാക്കുന്ന ഒരു പ്രധാന ഘടകമാണ് പൊടിയും അഴുക്കും. പൊടി ചൊറിച്ചിലിനും, ശ്വാസതടസത്തിനും, അസ്വസ്ഥതകള്‍ക്കും ഇടയാക്കും. ഇവ വീടിനുള്ളില്‍ കടക്കുന്നത് തടയാന്‍ ചില മുന്‍കരുതലുകളെടുക്കാം. പൊതിവായി പൊടി നീക്കം ചെയ്യുന്നതാണ് ഒരു നടപടി. വീടിനുള്ളിലെ ഫര്‍ണ്ണിച്ചറുകളും മറ്റ് വസ്തുക്കളും പൊടി അടിഞ്ഞ് കൂടാതെ സംരക്ഷിക്കുക. തലയിണ കവറുകള്‍, ബെഡ്ഷീറ്റ്, പുതപ്പ് എന്നിവ പതിവായി വൃത്തിയാക്കുക. ഇവയില്‍ പൊടി അടിഞ്ഞ് കൂടാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ ജനാലകള്‍ അടച്ചിടുകയും പൊടി കയറാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക.

3. ശലഭങ്ങളെയും കൊതുകിനെയും തടയുക

3. ശലഭങ്ങളെയും കൊതുകിനെയും തടയുക

ശലഭങ്ങളും, പ്രാണികളും, കൊതുകും അലര്‍ജിക്കിടയാക്കാം. ഇവയെ തടയാനായി നടപടി സ്വീകരിക്കുക. വീട്ടിനുള്ളിലേക്ക് പ്രവേശിക്കാതിരിക്കാനായി പ്രധാന വാതിലിന്‍റെയും ജനാലകളുടെയും സമീപം ഇതിനുള്ള കെണികള്‍ വെയ്ക്കാം. യാന്ത്രികമായി പ്രവര്‍ത്തിക്കുന്നതും, വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതുമായ കെണികള്‍ ലഭ്യമാണ്. ഇവ കൂടാതെ പ്രാണികളെ തുരത്താന്‍ സ്പ്രേകളും ഉപയോഗിക്കാം.

4. വളര്‍ത്ത് മൃഗങ്ങള്‍

4. വളര്‍ത്ത് മൃഗങ്ങള്‍

വീടിനുള്ളില്‍ അലര്‍ജിക്ക് കാരണമാകുന്ന പ്രധാനപ്പെട്ട ഒന്നാണ് വളര്‍ത്ത് മൃഗങ്ങള്‍. പട്ടി, പൂച്ച തുടങ്ങിയവയുടെ രോമങ്ങള്‍ വീടിനുള്ളില്‍ കൊഴിഞ്ഞ് വീഴും. ഇവ പലരിലും അലര്‍ജിയുണ്ടാക്കുന്നതാണ്. വളര്‍ത്ത് മൃഗങ്ങളെ വേണ്ടും വിധം പരിപാലിച്ചാല്‍ ഈ പ്രശ്നം ഒരു പരിധി വരെ തടയാനാവും. അവയെ കുളിപ്പിക്കുകയും, വൃത്തിയാക്കുകയും, രോമങ്ങള്‍ വെട്ടിനിര്‍ത്തുകയും വേണം. മൃഗങ്ങളിലെ രോമം കൊഴിച്ചില്‍ തടയുന്ന ചില ഷാംപൂകളും ക്രീമുകളും ലഭ്യമാണ്.

5. ഗന്ധങ്ങള്‍

5. ഗന്ധങ്ങള്‍

ചിലര്‍ക്ക് കടുത്ത ഗന്ധമുള്ള റൂം ഫ്രഷ്നറുകളും, പെര്‍ഫ്യൂമുകളും അലര്‍ജിയുണ്ടാക്കും. നിങ്ങള്‍ക്ക് ഈ പ്രശ്നമുണ്ടെങ്കില്‍ രൂക്ഷഗന്ധമുള്ള പെര്‍ഫ്യൂമുകളും, തിരികളും, റൂം ഫ്രഷ്നറുകളും, ബാത്ത്റൂം ഫ്രഷ്നറുകളും ഉപയോഗിക്കരുത്. കഠിനമായ ഗന്ധം ജലദോഷം, തലവേദന, ഛര്‍ദ്ദി എന്നിവയ്ക്ക് കാരണമാകാം. ഇത് ഒഴിവാക്കാന്‍ അമിതമായ ഗന്ധമുള്ള മുറികള്‍ ഒഴിവാക്കി ശുദ്ധവായു ലഭിക്കുന്ന ഇടങ്ങള്‍ തെരഞ്ഞെടുക്കുക.തകരാറിലാക്കാന്‍ മദ്യം കാരണമാകും.

English summary

Tips To Prevent Indoor Allergies

Home is the best thing in the world – except if you are allergic to your house. Many people are reported to be allergic to something or the other inside their own houses.
X
Desktop Bottom Promotion