For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒഴിവ് ദിനങ്ങള്‍ ആസ്വദിക്കാന്‍...

By Super
|

ഉത്സവാഘോഷങ്ങളുടെ സമയത്ത് ടെന്‍ഷനില്ലാതിരുന്നാല്‍ അവ കൂടുതല്‍ ആസ്വദിക്കാനാവും. അത് വഴി സുഹൃത്തുക്കളോടും, കുടുംബത്തോടും, പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ഒഴിവ് ദിനം കൂടുതല്‍ ആസ്വാദ്യകരമാക്കാം. വര്‍ഷത്തിലേറെ ദിവസങ്ങളും ജോലിത്തിരക്കുകളും, ടെന്‍ഷനും നിറഞ്ഞ ജീവിതമാകും നിങ്ങള്‍ നയിക്കുന്നത്. അതിനാല്‍ തന്നെ ആഘോഷവേളകളില്‍ അവയില്‍ നിന്നകന്ന് ആഹ്ലാദകരമായി ചെലവഴിക്കേണ്ടതാണ്.

ആര്‍ക്കും ഭാരം നിറഞ്ഞ മനസുമായി ആഘോഷദിനങ്ങള്‍ ആസ്വദിക്കാനാകില്ല. അത് പ്രിയപ്പെട്ടവര്‍ക്കൊപ്പം നിങ്ങള്‍ പ്ലാന്‍ ചെയ്ത് ആഹ്ലാദ നിമിഷങ്ങളുടെ ഭംഗി ഇല്ലാതാക്കും. ചെയ്യാനുള്ള ജോലികളുടെ ലിസ്റ്റ് മാറ്റി വെച്ച് ഈ സമയം നിങ്ങള്‍ ആസ്വദിക്കേണ്ടവയാണ്.

സ്‌ട്രെസ് കുറയ്ക്കാന്‍ ചില വഴികള്‍സ്‌ട്രെസ് കുറയ്ക്കാന്‍ ചില വഴികള്‍

മാനസികസമ്മര്‍ദ്ധമില്ലാത്ത ഒഴിവ് ദിനങ്ങള്‍ക്കായി സ്വയം തയ്യാറാകേണ്ടതുണ്ട്. സമ്മാനങ്ങള്‍ നല്കേണ്ടവരുടെ നിര നീണ്ടതാണെങ്കില്‍ അത് ചുരുക്കി ചെലവ് ചുരുക്കുകയും, പ്രിയപ്പെട്ടവരോട് അക്കാര്യം സൂചിപ്പിക്കുകയും ചെയ്യാം. സമ്മാനങ്ങളേക്കാള്‍ ആഹ്ലാദകരമായ നിമിഷങ്ങളാവും എല്ലാവരും തന്നെ ഇഷ്ടപ്പെടുക.

1. മുന്‍കൂര്‍ പ്ലാനിങ്ങ്

1. മുന്‍കൂര്‍ പ്ലാനിങ്ങ്

എങ്ങനെ ആഘോഷിക്കണമെന്നത് അവസാനത്തേക്ക് മാറ്റിവെയ്ക്കാതെ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുക. സമ്മാനങ്ങള്‍ വാങ്ങാനായി അവസാന നിമിഷത്തില്‍ കടകളിലൂടെ ഓടിനടക്കുന്നതും, പൂര്‍ത്തിയാക്കേണ്ടുന്ന ജോലികള്‍ തീര്‍ക്കാന്‍ പ്രയാസപ്പെടുന്നതും ഒഴിവാക്കുക.

2. കളിപ്പാട്ടങ്ങള്‍

2. കളിപ്പാട്ടങ്ങള്‍

നിങ്ങള്‍ക്ക് കുട്ടികളുണ്ടെങ്കില്‍ അവര്‍ക്കായി കളിപ്പാട്ടങ്ങള്‍ വാങ്ങുന്നത് അവസാനത്തിലേക്ക് മാറ്റി വെയ്ക്കുന്നത് സംഘര്‍ഷമുണ്ടാക്കും. അവസാന സമയത്തെ ഷോപ്പിംഗിനായി അത് മാറ്റിവെച്ചാല്‍ ഉദ്ദേശിച്ച കളിപ്പാട്ടം ലഭിക്കുമെന്ന് ഒരുറപ്പുമില്ല.

3. ചെയ്യേണ്ടുന്ന കാര്യങ്ങളുടെ ലിസ്റ്റ്

3. ചെയ്യേണ്ടുന്ന കാര്യങ്ങളുടെ ലിസ്റ്റ്

ദിവസേനയും, ആഴ്ചയിലുമൊക്കെ ചെയ്യേണ്ടുന്ന ജോലികളുടെ ലിസ്റ്റ് നിങ്ങളുടെ കൈവശമുണ്ടാകും. അവ സമയത്തിന് തന്നെ പൂര്‍ത്തിയാക്കുക. അല്ലെങ്കില്‍ സുരക്ഷിതമായി മേശവലിപ്പില്‍ സൂക്ഷിച്ച് വെയ്ക്കുക. ഈ ലിസ്റ്റ് നിങ്ങളുടെ പോക്കറ്റില്‍ കിടക്കുന്നത് മാനസികമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കും.

4. ക്ഷണിക്കല്‍

4. ക്ഷണിക്കല്‍

അവധി ദിനങ്ങളില്‍ സുഹൃത്തുക്കളെയും, ബന്ധുക്കളെയും ക്ഷണിക്കുകയോ, സന്ദര്‍ശിക്കുകയോ ചെയ്യാറുണ്ടാവും. നിങ്ങള്‍ക്ക് യോജിക്കുന്ന ആളുകളുമായി ഈ അവസരത്തില്‍ ചേര്‍ന്ന് നില്‍ക്കുക. ശല്യക്കാരായ ബന്ധുക്കളില്‍ നിന്നും, സുഹൃത്തുക്കളില്‍ നിന്നും അകന്ന് നില്‍ക്കുന്നതാണുചിതം.

5. ഭക്ഷണം

5. ഭക്ഷണം

ഉത്സവദിവസത്തെ ഉച്ചഭക്ഷണമോ, അത്താഴമോ തയ്യാറാക്കുമ്പോള്‍ അത് മികച്ച രീതിയിലായിരിക്കണം. ഏറെ അതിഥികളുള്ള സാഹചര്യത്തില്‍ ഭക്ഷണങ്ങള്‍ പുറത്ത് നിന്ന് വരുത്താം. ഇത് വഴി പാചകം ഒഴിവാക്കി കൂടുതല്‍ സ്വാതന്ത്ര്യത്തോടെ മറ്റുള്ളവര്‍ക്കൊപ്പം ആ സമയം ആസ്വദിക്കാം.

6. വീട്ടില്‍ തങ്ങുക

6. വീട്ടില്‍ തങ്ങുക

യാത്ര ചെയ്യുന്നതില്‍ ഏറെ താല്പര്യമുള്ളയാളല്ല നിങ്ങളെങ്കില്‍ വീട്ടില്‍ തന്നെ ചെലവഴിക്കുക. പ്രിയപ്പെട്ടവരോടൊപ്പം വീട്ടില്‍ തന്നെ കഴിയുകയും, കുട്ടികളോടൊപ്പം മുറ്റത്ത് കളിക്കുകയും ചെയ്യാം. അത് വഴി യാത്രയുണ്ടാക്കുന്ന ആയാസങ്ങളൊന്നുമില്ലാതെ ഒഴിവ് വേള കൂടുതല്‍ ആസ്വദിക്കാനാവും.

7. സ്പാ

7. സ്പാ

പതിവില്‍ നിന്ന് മാറി, അല്പം ആരോഗ്യപരമായ കാര്യത്തിന് ചെലവഴിക്കണമെന്നുണ്ടെങ്കില്‍ അധികം പ്രധാനമല്ലാത്ത ഒരു ടൂറിസ്റ്റ് കേന്ദ്രം തെരഞ്ഞെടുക്കുക. വലിയ തിരക്കുകളൊന്നുമില്ലാത്ത, ശല്യക്കാരായ സന്ദര്‍ശകരില്ലാത്ത ഒരിടത്ത് നിങ്ങള്‍ക്ക് ഒഴിവ് സമയം ചെലവഴിക്കാം. നല്ല സ്പായുള്ള ഒരു റിസോര്‍ട്ട് തെരഞ്ഞെടുക്കാവുന്നതാണ്.

English summary

tips to have a stress free festive season

We all love to have a stress free festive season so that we can be more joyful during the holidays and have a good fun time with friends, family and loved ones. Rest of the year you are made to constantly work hard and stay on the edge most of the times.
X
Desktop Bottom Promotion