For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തണുപ്പുകാല വിഷാദം അകറ്റാം

|

തണുപ്പുകാലം ചിലര്‍ക്ക്‌ പ്രണയത്തിന്റെ കാലമാണ്‌. ആവിപറക്കുന്ന ആഹാരവും കഴിച്ച്‌ ഇളം കാറ്റേറ്റ്‌ നടക്കാന്‍ ഇവര്‍ ആഗ്രഹിക്കും. എന്നാല്‍ മറ്റു ചിലര്‍ക്ക്‌ ഇത്‌ വിഷമത്തിന്റെയും വിശപ്പില്ലായ്‌മയുടെയും മറ്റും കാലമാണ്‌. ഇത്തരം പ്രശ്‌നങ്ങളെ സീസണല്‍ അഫെക്ടീവ്‌ ഡിസോര്‍ഡര്‍ അഥവാ സാഡ്‌ എന്ന്‌ വിളിക്കുന്നു. ശൈത്യകാല വിഷാദം എന്ന പേരിലും ഈ അവസ്ഥ അറിയപ്പെടുന്നുണ്ട്‌. ഇത്‌ സാധാരണയായി സ്‌ത്രീകളിലാണ്‌ കണ്ടുവരുന്നത്‌. ഗുരുതരമായ ഒരു ആരോഗ്യപ്രശ്‌നമല്ലെങ്കിലും ഇത്‌ നിങ്ങളുടെ ഉത്സാഹം കെടുത്തും. സാമൂഹിക ജീവിതത്തിന്റെ താളംതെറ്റിക്കുകയും ചെയ്യും.

ഇത്‌ ഏത്‌ പ്രായത്തിലുള്ളവരെയും ബാധിക്കാം. എന്നാല്‍ പാരമ്പര്യമായി വിഷാദരോഗത്താല്‍ ബുദ്ധിമുട്ടുവരെയും മറ്റും പെട്ടെന്ന്‌ ബാധിക്കും. ജോലി ചെയ്യുന്നവര്‍ക്ക്‌ ജോലിയില്‍ പഴയ മികവ്‌ പുലര്‍ത്താനാകാതെ വരും. കാരണം സാഡ്‌ വ്യക്തികളുടെ അവബോധത്തെ ബാധിക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുകയും ചെയ്യും.

ഇത്തരം പ്രശ്‌നങ്ങളെ അതിജീവിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ്‌ ചുവടെ കൊടുക്കുന്നത്‌.

വ്യായാമം

വ്യായാമം

യോഗ, ബ്രീതിംഗ്‌ മുതലായവ പരിശീലിക്കുന്നത്‌ ഉത്‌കണ്‌ഠ അകറ്റാന്‍ സഹായിക്കും. ശരിയായ രീതിയില്‍ ആഹാരം കഴിക്കുക. ഇഷ്ട വിനോദങ്ങളിലേര്‍പ്പെട്ട്‌ സമയം ചെലവഴിക്കുക. ഓരോ കാര്യവും ചെയ്യുന്നതുമായി ബന്ധപ്പെട്ട്‌ കൃത്യനിഷ്‌ഠ പുലര്‍ത്തുക.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി ആഹാരങ്ങള്‍ ശൈത്യകാലത്തോട്‌ അനുബന്ധിച്ചുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ നിങ്ങളെ പ്രാപ്‌തരാക്കും. വിറ്റാമിന്‍ സി അടങ്ങിയ ആഹാരങ്ങള്‍ ശരിയായ രീതിയില്‍ കഴിക്കുന്നത്‌ നിങ്ങളുടെ ജീവിതത്തിലേക്ക്‌ പ്രകാശവും സന്തോഷവും കൊണ്ടുവരുമെന്ന്‌ ഒരു പഠന റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു.

ഗ്രില്‍ ചെയ്യുക

ഗ്രില്‍ ചെയ്യുക

ആഹാര സാധനങ്ങള്‍ ഗ്രില്‍ ചെയ്‌ത്‌ കഴിക്കുന്നത്‌ ആരോഗ്യത്തിന്‌ വളരെ നല്ലതാണ്‌. ബാര്‍ബിക്യൂവും എടുത്ത്‌ ഇറങ്ങിക്കോളൂ.

ലഘുവായ ആഹാരം

ലഘുവായ ആഹാരം

അന്നജം അടങ്ങിയ ആഹാരം കൂടുതല്‍ കഴിക്കണമെന്ന്‌ നമുക്ക്‌ തോന്നാം. ഇതിലൂടെ കൂടുതല്‍ ഊര്‍ജ്ജം ശരീരത്തിലെത്തുകയും ഭാരം കൂടുകയും ചെയ്യും. തണുപ്പുകാലത്ത്‌ അന്നജം അടങ്ങിയ ഭക്ഷണം വലിച്ചുവാരി കഴിക്കാനുള്ള പ്രവണത കൂടുതലായി കണ്ടുവരുന്നുണ്ട്‌. എന്നാല്‍ ചൂടുകാലത്ത്‌ സാലഡുകളും പഴങ്ങളുമാണ്‌ നാം കൂടുതലായി കഴിക്കാറുള്ളത്‌. വേനല്‍ക്കാലത്ത്‌ കഴിക്കുന്ന ഭക്ഷണം ഉപയോഗിക്കുന്നത്‌ വേനലിന്റെ സുഖം തണുപ്പ്‌ കാലത്തും തരും.

Read more about: health ആരോഗ്യം
English summary

Tips To Deal With Cold Climate

Cold climate gives immense pleasure to many people. But for some it is like a cloudy days in their life. Here are some tips to deal with this kind of climate,
X
Desktop Bottom Promotion