For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹ്യുമിഡിറ്റിയെ തടയൂ

|

വേനല്‍ക്കാലത്ത് ചൂടും വിയര്‍പ്പും എല്ലാവരേയും അസ്വസ്ഥരാക്കും. അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന ചൂടുള്ള ഈര്‍പ്പമാണ് ഇതിന് കാരണം. ഹ്യുമിഡിറ്റി എന്നാണ് ഇത് അറിയപ്പെടുന്നത്.

അന്തരീക്ഷത്തിലെ ഈ ഹ്യുമിഡിറ്റിയാണ് പലപ്പോഴും വേനല്‍ക്കാലത്ത് നമുക്കു ക്ഷീണവും തളര്‍ച്ചയുമുണ്ടാക്കുന്നത്.

വേനലില്‍ ഹ്യുമിഡിറ്റിയില്‍ നിന്നും രക്ഷ നേടാനുള്ള ചില വഴികളെക്കുറിച്ച് അറിഞ്ഞിരിയ്ക്കൂ,

കോട്ടന്‍ വസ്ത്രങ്ങള്‍

കോട്ടന്‍ വസ്ത്രങ്ങള്‍

കോട്ടന്‍ വസ്ത്രങ്ങള്‍ മാത്രം ധരിയ്ക്കുക. ഇത് ഹ്യുമിഡിറ്റിയില്‍ നിന്നും രക്ഷ നേടാനുള്ള ഒരു പ്രധാന വഴിയാണ്.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്ക്കുക. ഹ്യുമിഡിറ്റിയില്‍ നിന്നും രക്ഷ നേടാനുള്ള മറ്റൊരു പ്രധാന വഴിയാണിത്.

ചെറുനാരങ്ങാവെള്ളം

ചെറുനാരങ്ങാവെള്ളം

ഹ്യുമിഡിറ്റിയില്‍ നിന്നും രക്ഷ നേടാനുള്ള ഒരു പ്രധാന വഴിയാണഅ ചെറുനാരങ്ങാവെള്ളം കുടിയ്ക്കുന്നത്. ഇത് നിങ്ങള്‍ക്ക് ഊര്‍ജവും നല്‍കും.

കുക്കുമ്പര്‍

കുക്കുമ്പര്‍

ധാരാളം കുക്കുമ്പര്‍ കഴിയ്ക്കുക. ഇത് ആരോഗ്യത്തിനും നല്ലതാണ്. ശരീരത്തില്‍ ജലാംശം നില നിര്‍ത്തുകയും ചെയ്യും.

ഉപ്പ്

ഉപ്പ്

വേനല്‍ക്കാലത്ത് വിയര്‍ക്കുന്നതിലൂടെ ധാരാളം ഉപ്പ് ശരീരത്തില്‍ നിന്നും നഷ്ടപ്പെടുന്നുണ്ട്. ഇത് സോഡിയത്തിന്റെ അപര്യാപ്തതയ്ക്കു കാരണമാകും. അല്‍പം കൂടുതല്‍ ഉപ്പ് ഉപയോഗിയ്ക്കുക.

സംഭാരം

സംഭാരം

സംഭാരം വേനലിലെ ഹ്യുമിഡിറ്റി ചെറുക്കാനുളള ഒരു പ്രധാന വഴിയാണ്. ധാരാളം സംഭാരം കുടിയ്ക്കുക.

കരിക്കിന്‍ വെള്ളം

കരിക്കിന്‍ വെള്ളം

കരിക്കിന്‍ വെള്ളം കുടിയ്‌ക്കുന്നത്‌ നല്ലതു തന്നെ

അതിരാവിലെ തന്നെ വ്യായാമം

അതിരാവിലെ തന്നെ വ്യായാമം

മറ്റു സമയങ്ങളില്‍ ചെയ്യുന്നതിനേക്കാള്‍ അതിരാവിലെ തന്നെ വ്യായാമം ചെയ്യുന്നതാണ് വേനല്‍ക്കാലത്ത് കൂടുതല്‍ നല്ലത്. അല്ലെങ്കില്‍ ക്ഷീണം അധികരിയ്ക്കും.

നീന്തല്‍

നീന്തല്‍

നീന്തല്‍ നല്ലൊരു വ്യായാമം മാത്രമല്ല, വേനല്‍ക്കാലത്ത് ഹ്യുമിഡിറ്റി ചെറുക്കാനുള്ള ഒരു നല്ല വഴി കൂടിയാണ്. ചൂടിനും ശമനം ലഭിയ്ക്കും.

സണ്‍ഗഌസ്

സണ്‍ഗഌസ്

കനത്ത ചൂടില്‍ നിന്നും ഹ്യുമിഡിറ്റിയില്‍ നിന്നും കണ്ണുകള്‍ക്ക് മോചനം നല്‍കേണ്ടത് അത്യാവശ്യമാണ്. സണ്‍ഗഌസ് ധരിയ്ക്കുകയാണ് എളുപ്പമുള്ള വഴി.

ചെരിപ്പില്ലാതെ

ചെരിപ്പില്ലാതെ

അല്‍പസമയം ചെരിപ്പില്ലാതെ നടക്കുകയോ നില്‍ക്കുകയോ ചെയ്തു നോക്കൂ, ശരീരത്തിലെ ചൂടു കുറയുന്നത് അനുഭവിച്ചറിയാം.

കുളി

കുളി

വേനല്‍ക്കാലത്ത് ഇടയ്ക്കിടെ കുളിയ്ക്കുന്നത് ചൂടിനെ നിയന്ത്രിയ്ക്കാനുളള നല്ലൊരു വഴിയാണ്.

വീടിനുളളില്‍

വീടിനുളളില്‍

കഴിവതും സമയം വീടിനുളളില്‍ തന്നെ കഴിച്ചു കൂട്ടുക. ചൂടുകാലത്തെ ഹ്യുമിഡിറ്റി ഒഴിവാക്കാനുള്ള നല്ലൊരു മാര്‍ഗമാണിത്.

Read more about: health ആരോഗ്യം
English summary

Tips To Avoid Humidity

There are different tips to avoid humidity in summer season. Know about these tips to avoid humidity,
X
Desktop Bottom Promotion