For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്വാസത്തില്‍ നിന്നും വെളുത്തുള്ളി ഗന്ധം കളയാം

|

വെളുത്തുള്ളി പാചകത്തിന് സാധാരണയായി ഉപയോഗിയ്ക്കുന്ന ഒരു ചേരുവയാണ്. സ്വാദിന് മാത്രമല്ല, ഇതിന് ആരോഗ്യവശങ്ങളും ധാരാളമുണ്ട്.

അസിഡിറ്റി, ഗ്യാസ് എന്നിവയ്ക്കുള്ള നല്ലൊന്നാന്തരം പരിഹാരമാണിത്. പ്രത്യേകിച്ച് ഗ്യാസുണ്ടാക്കാനിടയുള്ള ഭക്ഷ്യവസ്തുക്കളുടെ കൂടെ ഇവ ചേര്‍ക്കുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

ശരീരഭാരം കുറയ്ക്കാന്‍ തേന്‍വെള്ളംശരീരഭാരം കുറയ്ക്കാന്‍ തേന്‍വെള്ളം

വെളുത്തുള്ളിയ്ക്ക് ഇത്തരം ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും ഇതിന്റെ ഗന്ധം ആര്‍ക്കും ഇഷ്ടപ്പെടാനിടയില്ല. ഇത് കഴിച്ചു കഴിഞ്ഞാല്‍ ഈ ഗന്ധം വായില്‍ നിന്നും പോകുവാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരികയും ചെയ്യും.

വെളുത്തുള്ളിയുടെ ഗന്ധം ശ്വാസത്തില്‍ നിന്നും നീക്കം ചെയ്യാന്‍ സഹായിക്കുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

പുതിനയില

പുതിനയില

വെളുത്തുള്ളിയുടെ ഗന്ധം ഒഴിവാക്കാനുള്ള ഒരു വഴിയാണ് പുതിനയില വായിലിട്ടു ചവയ്ക്കുന്നത്.

ക്യാരറ്റ്, കൂണ്‍

ക്യാരറ്റ്, കൂണ്‍

വെളുത്തുള്ളിയടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ച ശേഷം ക്യാരറ്റ്, കൂണ്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കാം. ഇത് വെളുത്തുള്ളിയുടെ ദുര്‍ഗന്ധം നീക്കും.

ബ്രഷ്

ബ്രഷ്

വെളുത്തുള്ളിയടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ച ശേഷം പല്ല് ബ്രഷ് ചെയ്യുന്നത് ഗുണം ചെയ്യും. ഇത് വായിലെ ദുര്‍ഗന്ധം മാറ്റും. ഓരോ തവണ ഭക്ഷണം കഴിച്ച ശേഷവും വായ വൃത്തിയായി കഴുകുക തന്നെ വേണം.

ചെറുനാരങ്ങാ

ചെറുനാരങ്ങാ

വെളുത്തുള്ളിയുടെ ഗന്ധം കളയുന്നതിന് ഇതടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ച ശേഷം ചെറുനാരങ്ങാനീരോ വെള്ളമോ കുടിയ്ക്കുന്നത് ഗുണം ചെയ്യും.

കടുകെണ്ണ

കടുകെണ്ണ

അല്‍പം വെള്ളവും കടുകെണ്ണയും കൂട്ടിക്കലര്‍ത്തി വായിലൊഴിച്ചു കുലുക്കുഴിഞ്ഞ ശേഷം തുപ്പിക്കളയുക. ഇത് വായിലെ ദുര്‍ഗന്ധം നീക്കുന്നതിന് സഹായിക്കും.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്ക്കുന്നത് വായിലെ ദുര്‍ഗന്ധം കളയാന്‍ സഹായിക്കും. ഇത് ആരോഗ്യത്തിനും നല്ലതാണ്.

വോഡ്ക

വോഡ്ക

വെളുത്തുള്ളിയുടെ ഗന്ധം പോകുന്നതിന് വോഡ്ക നല്ലതാണ്. വെളുത്തുള്ളി കഴിച്ച ശേഷം ഇത് അല്‍പം കുടിയ്ക്കുക.

മൗത്ത് വാഷ്

മൗത്ത് വാഷ്

മൗത്ത് വാഷ് വെളുത്തുള്ളിയുടെ ദുര്‍ഗന്ധം കളയുന്നതിന് നല്ലതാണ്, ഇതടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ച ശേഷം മൗത് വാഷ് ഉപയോഗിച്ച വായ കഴുകുക,

English summary

Tips avoid garlic smell from breath

Getting rid of garlic breath can be a pain. Here's how you can get rid of garlic breath fast. Find out 8 simple tips on how to remove garlic breath. You no long need to wonder how to fix garlic breath if you know these easy tips.
Story first published: Friday, January 31, 2014, 11:46 [IST]
X
Desktop Bottom Promotion