For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റംസാന്‍ വ്രതം ഗ്യാസുണ്ടാക്കാതിരിയ്ക്കാന്‍

|

റംസാന്‍ സമയം കഠിന വ്രതാനുഷ്ഠാനത്തിന്റെ സമയമാണ്. ഭക്ഷണവും ഉമിനീരു പോലും പകല്‍ സൂര്യോദയത്തിനു ശേഷം ഉപേക്ഷിച്ചാണ് വ്രതം നോല്‍ക്കുന്നത്.

വ്രതമെടുക്കുന്നത് മനസിലും ശരീരത്തിനും ഒരുപോലെ ആരോഗ്യകരമാണെങ്കിലും ഗ്യാസ്, അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ സാധാരണം. ഏറെ നേരം ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുന്നതാണ് ഇതിനു കാരണം.

ഇഫ്താര്‍ വിരുന്ന് ആരോഗ്യം കളയാതിരിയ്ക്കാന്‍ഇഫ്താര്‍ വിരുന്ന് ആരോഗ്യം കളയാതിരിയ്ക്കാന്‍

റംസാന്‍ വ്രതാനുഷ്ഠാന സമയത്തെ ഗ്യാസ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

സ്‌ട്രോബെറി

സ്‌ട്രോബെറി

ഭക്ഷണം കഴിയ്ക്കാവുന്ന സമയത്ത് സ്‌ട്രോബെറി കഴിയ്ക്കുന്നത് റംസാന്‍ വ്രതം അസിഡിറ്റിയുണ്ടാക്കാതിരിയ്ക്കാന്‍ ഏറെ നല്ലതാണ്.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ കലര്‍ത്തി വെറുംവയറ്റില്‍ കുടിയ്ക്കുന്നതു ഗുണം ചെയ്യും.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

അല്‍പം ബേക്കിംഗ് സോഡ ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ കലര്‍ത്തി ഒരു നുള്ള് ഉപ്പും അല്‍പം ചെറുനാരങ്ങാനീരും കലര്‍ത്തി കുടിയ്ക്കുന്നതു ഗുണം ചെയ്യും.

ആവണക്കെണ്ണ

ആവണക്കെണ്ണ

അല്‍പം ആവണക്കെണ്ണ കുടിയ്ക്കുന്നതു ഗുണം ചെയ്യും. അളവ് അമിതമാകാതെ സൂക്ഷിയ്ക്കുക.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴയുടെ ജ്യൂസ് കുടിയ്ക്കുന്നതു നല്ലതായിരിയ്ക്കും. ഇത് ഗ്യാസ് പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ സഹായിക്കും. ദഹനം ക്രമപ്പെടുത്തും.

മസാലകള്‍

മസാലകള്‍

ഇഞ്ചി, ജീരകം, വെളുത്തുള്ളി, ഏലയ്ക്ക തുടങ്ങിയ മസാലകള്‍ കഴിയ്ക്കുന്നതും ഗ്യാസ് പ്രശ്‌നങ്ങള്‍ ദൂരികരിയ്ക്കാന്‍ സഹായിക്കും.

പുതിനച്ചായ, മസാല ചായ

പുതിനച്ചായ, മസാല ചായ

പുതിനച്ചായ, മസാല ചായ തുടങ്ങിയവ വയറ്റിലെ അസിഡിറ്റി കുറയ്ക്കാന്‍ നല്ലതാണ്.

പെരുഞ്ചീരകം

പെരുഞ്ചീരകം

പെരുഞ്ചീരകം വയറ്റിലെ ഗ്യാസ് പ്രശ്‌നങ്ങള്‍ അകറ്റം. ഇത് അല്‍പം വായിലിട്ടു ചവച്ചാല്‍ ഗുണം ലഭിയ്ക്കും.

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര് അസിഡിറ്റിയുള്ളതാണെങ്കിലും ഇത് ഗ്യാസ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ നല്ലതാണ്. ഇത് വയറ്റില്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഉല്‍പാദനത്തിനു സഹായിക്കും. ഇത് ഭക്ഷണകണികകളെ പെട്ടെന്നു ദഹിപ്പിയ്ക്കും.

മത്തങ്ങയുടെ കുരു

മത്തങ്ങയുടെ കുരു

റംസാന്‍ വ്രതം അസിഡിറ്റിയുണ്ടാക്കാതിരിയ്ക്കാന്‍ മത്തങ്ങയുടെ കുരു കഴിയ്ക്കുന്നത് ഗുണകരമാണ്.

വറുത്ത ഭക്ഷണങ്ങള്‍

വറുത്ത ഭക്ഷണങ്ങള്‍

വ്രതാനുഷ്ഠാനത്തിനു മുന്‍പും ശേഷവും വറുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

പുതിന

പുതിന

അല്‍പം പുതിന വായിലിട്ടു ചവയ്ക്കുന്നത് ഗുണം ചെയ്യും.

English summary

Tips To Avoid Acidity And Gas During Ramzan

Do you want to know the ways to get rid of gas in your stomach? These are some of the natural remedies to get rid of a bloated stomach.
X
Desktop Bottom Promotion