For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വജൈനല്‍ ഡിസ്ചാര്‍ജിനെ ബാധിയ്ക്കുന്ന കാര്യങ്ങള്‍

|

വജൈനല്‍ ഡിസ്ചാര്‍ജ് അഥവാ യോനീസ്രവം പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്കുടെ ശരീരത്തില്‍ നടക്കുന്ന ഒരു സ്വാഭാവിക പ്രതിഭാസമാണ്. വജൈനയുടെ ആരോഗ്യത്തിന് ഇത് വളരെ പ്രധാനവുമാണ്. യോനീഭാഗത്തെ അണുബാധ ഒഴിവാക്കാന്‍ ഇത് പ്രധാനമാണ്.

സാധാരണയായി വെളുപ്പു നിറത്തിലോ ക്രീം നിറത്തിലോ ആണ് വജൈനല്‍ ഡിസ്ചാര്‍ജ കാണപ്പെടുക. എന്നാല്‍ ചിലപ്പോള്‍ മഞ്ഞനിറത്തിലോ ഇരുണ്ട നിറത്തിലോ ദുര്‍ഗന്ധത്തോടു കൂടിയ വജൈനല്‍ ഡിസ്ചാര്‍ജ് ഉണ്ടാകാം. ഇത് അണുബാധയുടെ ലക്ഷണം കൂടിയാണ്.

സ്ത്രീകളുട ചില ജീവിതചര്യകള്‍ തന്നെ പലപ്പോഴും വജൈനല്‍ ഡിസ്ചാര്‍ജിനെ ബാധിയ്ക്കാറുണ്ട്. ഇത്തരം കാര്യങ്ങള്‍ എന്തെല്ലാമെന്നറിയൂ,

ആരോഗ്യം

ആരോഗ്യം

സ്ത്രീകളുടെ ആരോഗ്യം വജൈനല്‍ ഡിസ്ചാര്‍ജിനെ ബാധിയ്ക്കുന്ന ഒരു ഘടകമാണ്. അനാരോഗ്യകരമായ ഭക്ഷണവും ഇതിനൊരു കാരണം തന്നെ.

അമിതവണ്ണം

അമിതവണ്ണം

അമിതവണ്ണം വജൈനല്‍ ഡിസ്ചാര്‍ജിനെ ബാധിയ്ക്കുന്ന മറ്റൊരു ഘടകമാണ്. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ തന്നെ ഇതിന് കാരണം.

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത് വജൈനല്‍ ഡിസ്ചാര്‍ജില്‍ വ്യതിയാനമുണ്ടാകുന്നത് സ്വാഭാവികമാണ്.

ഐയുഡി

ഐയുഡി

ശരീരത്തിനുള്ളില്‍ നിക്ഷേപിയ്ക്കുന്ന ഐയുഡി പോലുള്ളവയും വജൈനല്‍ ഡിസ്ചാര്‍ജിനെ ബാധിയ്ക്കുന്നു.

മെനോപോസ്

മെനോപോസ്

മെനോപോസ് സമയത്ത് ശരീരത്തില്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളില്‍ വ്യത്യാസമുണ്ടാകുന്നത് സ്വാഭാവികമാണ്. ഇതും പലപ്പോഴും വജൈനല്‍ ഡിസ്ചാര്‍ജിനെ ബാധിയ്ക്കുന്നു.

ചൂടുള്ള കാലാവസ്ഥ

ചൂടുള്ള കാലാവസ്ഥ

ചൂടുള്ള കാലാവസ്ഥ, കോട്ടന്‍ കൊണ്ടല്ലാത്ത അടിവസ്ത്രങ്ങള്‍ എന്നിവയും വജൈനല്‍ ഡിസ്ചാര്‍ജിന് ഇട വരുത്തുന്ന ഘടകങ്ങളാണ്.

മരുന്നുകള്‍

മരുന്നുകള്‍

ചിലതരം മരുന്നുകളും വജൈനല്‍ ഡിസ്ചാര്‍ജിനെ ബാധിയ്ക്കുന്നവയാണ്. ഇവ കഴിയ്ക്കുന്നത് യോനീസ്രവത്തിന് നിറവ്യത്യാസവും ദുര്‍ഗന്ധവുമുണ്ടാകാന്‍ കാരണമാകും.

അനാരോഗ്യകരമായ ലൈംഗികബന്ധം

അനാരോഗ്യകരമായ ലൈംഗികബന്ധം

അനാരോഗ്യകരമായ ലൈംഗികബന്ധം അണുബാധകള്‍ക്കും ഇതുവഴി വജൈനല്‍ ഡിസ്ചാര്‍ജിനും ഇട വരുത്തും.

അസുഖം

അസുഖം

പനിയോ മറ്റെന്തെങ്കിലുമോ അസുഖങ്ങളുണ്ടെങ്കിലും വജൈനല്‍ ഡിസ്ചാര്‍ജില്‍ വ്യത്യാസങ്ങള്‍ വരുന്നത് സ്വാഭാവികമാണ്.

മദ്യം

മദ്യം

തലേന്നു മദ്യം കഴിച്ചാല്‍ പിറ്റേന്ന് വജൈനല്‍ ഡിസ്ചാര്‍ജിന് ദുര്‍ഗന്ധമുണ്ടാകുന്നതു സാധാരണമാണ്. വജൈനല്‍ ഡിസ്ചാര്‍ജിന് മാത്രമല്ല, മൂത്രത്തിനും ദുര്‍ഗന്ധമനുഭവപ്പെടും.

പ്രമേഹം

പ്രമേഹം

പ്രമേഹം വജൈനല്‍ ഡിസ്ചാര്‍ജിന് ദുര്‍ഗന്ധമുണ്ടാക്കുന്ന മറ്റൊരു ഘടകമാണ്.

വെള്ളം

വെള്ളം

വെള്ളം കുടിയ്ക്കുന്നതു കുറയുമ്പോള്‍ വജൈനല്‍ ഡിസ്ചാര്‍ജിന് ദുര്‍ഗന്ധമുണ്ടാകുന്നത് സാധാരണയാണ്.

വൃത്തിക്കുറവ്

വൃത്തിക്കുറവ്

വൃത്തിക്കുറവ് പലപ്പോഴും യോനീസ്രവ ദുര്‍ഗന്ധത്തിനും ഇന്‍ഫെക്ഷനുമെല്ലാം കാരണമാകാറുണ്ട്.

യോനിയിലെ ദുര്‍ഗന്ധം അകറ്റാംയോനിയിലെ ദുര്‍ഗന്ധം അകറ്റാം

English summary

Things That Causes Abdominal Discharge

Abnormal vaginal discharge is also due to the lifestyle you lead. Here are some of the causes of the excess vaginal discharge in women. Take a look,
Story first published: Friday, July 4, 2014, 10:24 [IST]
X
Desktop Bottom Promotion