For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലവേദനയുള്ളപ്പോള്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍

|

ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാന്‍ സാധ്യതയുള്ള ഒരു രോഗമാണ് തലവേദന. തലവേദനയില്‍ തന്നെ മൈഗ്രേയന്‍അസുഖങ്ങള്‍ മുതല്‍ സ്‌ട്രെസ് വരെയുള്ളവ പലപ്പോഴും തലവേദന വരുത്തി വയ്ക്കാറുണ്ട്.

തലവേദന ചിലപ്പോള്‍ ഉറക്കക്കുറവു പോലുള്ള നമ്മുടെ ശീലങ്ങള്‍ കൊണ്ടാകാം, കൂടുതല്‍ നേരം വായിക്കുന്നതു കൊണ്ടോ ടിവി കാണുന്നതു കൊണ്ടോ തലവേദന വരാം.

വ്യായാമം രാവിലെയോ വൈകീട്ടോ നല്ലത്?വ്യായാമം രാവിലെയോ വൈകീട്ടോ നല്ലത്?

തലവേദന ഒഴിവാക്കാന്‍ ഗുളിക കഴിയ്ക്കുന്നതിനു മുന്‍പ് ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

സ്‌ട്രെസ്

സ്‌ട്രെസ്

തലവേദനയ്ക്കുള്ള ഒരു പ്രധാന കാരണമാണ് സ്‌ട്രെസ്. ഇതൊഴിവാക്കുക. തലവേദന വരുത്താന്‍ മാത്രമല്ല, ഉള്ള തലവേദന അധികരിയ്ക്കുവാനും ഇത് കാരണമാകും.

 പുകവലി

പുകവലി

തലവേദന ഒഴിവാക്കാന്‍ പുക വലിയ്ക്കുന്നവരുണ്ട്. ഇത് തലവേദന കുറയ്ക്കുകയല്ലാ, കൂട്ടുകയാണ് ചെയ്യുന്നത്.

മദ്യപാനം

മദ്യപാനം

തലവേദനയുള്ളപ്പോള്‍ മദ്യപിയ്ക്കുന്നതും നല്ലതല്ല. ഇത് ശരീരത്തിലെ ജലാംശം കുറയ്ക്കും. തലവേദന അധികരിയ്ക്കും. മദ്യപിയ്ക്കുമ്പോള്‍ തലവേദന വരുന്നതിന്റെ ഒരു കാരണവും ഇതു തന്നെയാണ.്

വെള്ളം കുടിയ്ക്കാതിരിയ്ക്കുന്നത്

വെള്ളം കുടിയ്ക്കാതിരിയ്ക്കുന്നത്

വെള്ളംകുടി മറക്കുന്നതും ഒഴിവാക്കുന്നതുമെല്ലാം തലവേദനയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. ധാരാളം വെള്ളം കുടിയ്ക്കുക.

 ഭക്ഷണം കഴിയ്ക്കാത്തത്

ഭക്ഷണം കഴിയ്ക്കാത്തത്

തലവേദനയുള്ളപ്പോള്‍ ഛര്‍ദിയ്ക്കുമെന്ന കാരണത്താല്‍ ഭക്ഷണം ഒഴിവാക്കുന്നവരുണ്ട്. ഇത് ചെയ്യരുത്. ഭക്ഷണം കഴിയ്ക്കാത്തത് പലര്‍ക്കും തലവേദന വരുത്തുന്നതു പോലെ തലവേദനയുള്ളപ്പോള്‍ ഭക്ഷണം ഒഴിവാക്കുന്നത് തലവേദന അധികരിയ്ക്കാന്‍ ഇട വരുത്തും.

വിശ്രമക്കുറവ്

വിശ്രമക്കുറവ്

വിശ്രമം ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. വിശ്രമക്കുറവ് തലവേദനയ്ക്കു കാരണമാകും. തലവേദനയുള്ളപ്പോള്‍ വിശ്രമിച്ചു നോക്കൂ, ആശ്വാസം ലഭിയ്ക്കും.

സുഗന്ധദ്രവ്യങ്ങള്‍

സുഗന്ധദ്രവ്യങ്ങള്‍

തുളച്ചു കയറുന്ന ഗന്ധമുള്ള സുഗന്ധദ്രവ്യങ്ങള്‍ തലവേദനയുള്ളപ്പോള്‍ ഒഴിവാക്കണം.

കടുത്ത വെളിച്ചം

കടുത്ത വെളിച്ചം

കടുത്ത വെളിച്ചം തലവേദന വര്‍ദ്ധിപ്പിയ്ക്കും. ഇതും ഒഴിവാക്കുകയാണ് നല്ലത്.

ടിവി

ടിവി

ടിവി കാണുക, വായിക്കുക, കമ്പ്യൂട്ടര്‍ നോക്കുക തുടങ്ങിയവയെല്ലാം തലവേദന അധികമാക്കുന്ന ഘടകങ്ങളാണ്. ഇവയും ഒഴിവാക്കുന്നതാണ് നല്ലത്.

Read more about: headache തലവേദന
English summary

Things To Avoid While Having Headache

Avoid these things during a headache. Some habits can trigger headache so when you are suffering from a headache, avoid doing these things as it can worsen
X
Desktop Bottom Promotion