For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാനസികസമ്മര്‍ദ്ദത്തിന്‍റെ ലക്ഷണങ്ങള്‍

By Super
|

ആരോഗ്യമുള്ള ശരീരം മാനസിക സമ്മര്‍ദ്ധം ചെറുക്കാനുള്ള കഴിവ് നല്കുമെങ്കിലും ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദം അത്തരത്തില്‍ വേഗത്തില്‍ മറികടക്കാനാവുന്നതല്ല. ഇന്നത്തെ തിരക്കേറിയ ജീവിതശൈലി നമ്മളെയൊക്കെ മാനസികസമ്മര്‍ദ്ദത്തിന് അടിമകളാക്കുന്നു. ചുരുക്കം ചിലര്‍ മാത്രമേ ഇത് തിരിച്ചറിയുന്നുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം.

തങ്ങള്‍ക്ക് മാനസികസമ്മര്‍ദ്ധമുണ്ട് എന്ന് നിഷേധിക്കുന്നത് വഴിയാണ് ക്രോണിക് സ്ട്രെസ്സ് എന്ന അമിതമായ മാനസിക സമ്മര്‍ദ്ദമുണ്ടാകുന്നത്. ചില മനുഷ്യര്‍ അവരുടെ മനക്കരുത്ത് ഉപയോഗിച്ച് തങ്ങളുടെ മാനസിക സമ്മര്‍ദ്ദത്തെ ചെറുക്കും. മറ്റ് ചിലര്‍ അത് മറ്റുള്ളവരില്‍ നിന്ന് മറച്ച് വെയ്ക്കുകയും ചെയ്യും.

'എനിക്ക് കുഴപ്പമൊന്നുമില്ല' എന്ന് പറയുമെങ്കിലും നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദത്തെ തിരിച്ചറിയാനാകും. അത് തിരിച്ചറിഞ്ഞ് ഉചിതമായ നടപടി സ്വീകരിച്ചാല്‍ നിങ്ങളുടെ ആരോഗ്യത്തിന്മേല്‍ അതുയര്‍ത്തുന്ന ഭീഷണി ഇല്ലാതാക്കാനാവും. മാനസികസമ്മര്‍ദ്ദത്തെ തിരിച്ചറിയാനാകുന്ന ചില ലക്ഷണങ്ങളാണ് ഇവിടെ പറയുന്നത്.

ശരീരഭാരം കൂടല്‍

ശരീരഭാരം കൂടല്‍

മാനസിക സമ്മര്‍ദ്ദം ശരീരഭാരം കൂടാനിടയാക്കും. നിങ്ങള്‍ തടിയുള്ളതോ, മെലിഞ്ഞതോ ആയ ശരീരമോ ഉള്ള ആളാണെങ്കിലും മാനസികസമ്മര്‍ദ്ധത്തിനിടയാക്കുന്ന ഹോര്‍മോണുകള്‍ കൊഴുപ്പ് കൂട്ടാനിടയാക്കും. ചിലരാകട്ടെ മാനസികസമ്മര്‍ദ്ദം കൂടുമ്പോള്‍ കൂടുതല്‍ ഭക്ഷണം കഴിക്കുകയും അത് കലോറി കൂട്ടാനിടയാക്കുകയും ചെയ്യും.

പേശിമുറുക്കം

പേശിമുറുക്കം

മാനസിക സമ്മര്‍ദ്ദം രക്തസമ്മര്‍ദ്ദം കൂട്ടുകയും, നെഞ്ചിടിപ്പ് കൂട്ടുകയും മാത്രമല്ല പേശിക്ക് മുറുക്കമുണ്ടാക്കാനുമിടയാക്കും. മാനസിക സമ്മര്‍ദ്ദത്തോടൊപ്പം, ജോലിചെയ്യുമ്പോളുള്ള ശരിയായ രീതിയിലല്ലാത്ത ശാരീരികനില കാര്യങ്ങളെ കൂടുതല്‍ വഷളാക്കും.

വയര്‍വേദന

വയര്‍വേദന

വയറിനുള്ളിലെ പിടച്ചിലും ഇളക്കങ്ങളും ഉത്കണ്ഠയുടെയും, പരിഭ്രമത്തിന്‍റെയും മാത്രം ലക്ഷണമല്ല. മാനസികസമ്മര്‍ദ്ദവും ഇതേ ലക്ഷണങ്ങള്‍ക്ക് കാരണമാകും. പഠനങ്ങള്‍ കാണിക്കുന്നത് വയറും, തലച്ചോറും തമ്മില്‍ അടുത്ത ബന്ധമാണുള്ളതെന്നാണ്. ഹാര്‍വാഡ് മെഡിക്കല്‍ സ്കൂളിന്‍റെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് മലബന്ധം, കുടല്‍ സംബന്ധമായ പ്രശ്നങ്ങള്‍, അസിഡിറ്റി തുടങ്ങിയ ഉദരസംബന്ധമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ മാനസിക സമ്മര്‍ദ്ദം അതിനെ കൂടുതല്‍ വഷളാക്കും.

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

മാനസികസമ്മര്‍ദ്ദം സെക്സ് ഹോര്‍മോണായ ആന്‍ഡ്രോജനുകളെ പുറപ്പെടുവിക്കും. ഇത് താല്കാലികമായി മുടികൊഴിച്ചിലിന് കാരണമാകും. ഇത് സംഘര്‍ഷം നിറഞ്ഞ സംഭവത്തിന് ശേഷം 3-6 മാസം വരെ നീണ്ടുനില്‍ക്കാം.

ഓര്‍മ്മക്കുറവ്

ഓര്‍മ്മക്കുറവ്

ചില ദൈനംദിന ജോലികള്‍ നിങ്ങള്‍ മറന്ന് പോവുന്നുണ്ടെങ്കില്‍ നിങ്ങള്‍ മാനസിക സമ്മര്‍ദ്ദത്തിലാവാന്‍ സാധ്യതയുണ്ട്. മാനസികസമ്മര്‍ദ്ദം വഴിയുണ്ടാകുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ ഹിപ്പോകാംപസ് (താല്കാലികമായി ഓര്‍മ്മകള്‍ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം) ചുരുങ്ങാനും അത് തലച്ചോറിന്‍റെ ഓര്‍മ്മശക്തിയെ ദോഷകരമായി ബാധിക്കാനുമിടയാകും. മാനസികസമ്മര്‍ദ്ദത്തിനിടയാക്കുന്ന

ആര്‍ത്തവ പ്രശ്നങ്ങള്‍

ആര്‍ത്തവ പ്രശ്നങ്ങള്‍

മാനസിക സമ്മര്‍ദ്ദം സ്ത്രീകളിലെ പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്തും. (അണ്ഡവാഹിനിക്കുഴല്‍, തൈറോയ്ഡ്, ആഡ്രിനല്‍ ഗ്രന്ഥി എന്നിവയെ നിയന്ത്രിക്കുന്ന ഹോര്‍മോണ്‍). ഇത് ആര്‍ത്തവം, അണ്ഡവിസര്‍ജ്ജനം, മറ്റ് പ്രത്യുത്പാദനപരമായ കാര്യങ്ങളെ ദോഷകരമായി ബാധിക്കും.

കണ്‍പോളയിലെ തുടിപ്പ്

കണ്‍പോളയിലെ തുടിപ്പ്

കണ്‍പോളകളിലെ തുടിപ്പും, മാനസിക സമ്മര്‍ദ്ദവും തമ്മില്‍ ഏറെ അടുത്ത് ബന്ധമുള്ളതാണ്. എന്നാല്‍ ഇതിന്‍റെ അടിസ്ഥാന കാരണം അറിവുള്ളതല്ല. അടുത്ത തവണ കണ്‍പോളകളില്‍ തുടിപ്പ് അനുഭവപ്പെടുമ്പോള്‍ കണ്ണടച്ചിരുന്ന് മനസ് ശൂന്യമാക്കുക. ആഴത്തില്‍ ദീര്‍ഘമായി ശ്വസിച്ച് റിലാക്സ് ചെയ്യുക. ഇത് പല തവണ ചെയ്യുമ്പോള്‍ കണ്‍തടങ്ങളിലെ തുടിപ്പ് അവസാനിക്കും.

മുഖക്കുരു

മുഖക്കുരു

അമിതമായ മാനസിക സമ്മര്‍ദ്ദം ശരീരത്തെ എല്ലാത്തരത്തിലും ബാധിക്കും. ചര്‍മ്മത്തിനും ഇത് ബാധകമാണ്. ആന്‍ഡ്രജന്‍റെ അളവ് കൂടുന്നത് ചര്‍മ്മത്തില്‍ മുഖക്കുരു പെട്ടന്ന് വ്യാപിക്കുന്നതിന് കാരണമാകും. അതുപോലെ തന്നെ മാനസികസമ്മര്‍ദ്ദം ഉയര്‍ന്നിരിക്കുമ്പോള്‍ ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷിയും കുറയും. അക്കാരണത്താല്‍ തന്നെ മാനസികമായ സ്വാസ്ഥ്യം ലഭിക്കാതെ മുഖക്കുരു മാറില്ല.

English summary

Symptoms Of Stress

While you might keep saying ‘I am absolutely alright’ to everybody else you know, you should be able to recognize the signs of stress before it takes a toll on your health.
X
Desktop Bottom Promotion