For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറവെങ്കില്‍ ലക്ഷണവും

|

സ്ത്രീകളില്‍ സ്‌ത്രൈണത നല്‍കുന്ന ഹോര്‍മോണാണ് ഈസ്ട്രജന്‍ എന്നു പറയാം. സ്ത്രീകളില്‍ കൂടിയ അളവിലും പുരുഷന്മാരില്‍ കുറഞ്ഞ അളവിലും കാണപ്പെടുന്ന ഒരു ഹോര്‍മോണ്‍.

സ്തനഭംഗി, നിതംബഭംഗി, ശരീരത്തിന് മാര്‍ദവം, ചര്‍മത്തിളക്കം എന്നിവ നല്‍കുന്നതില്‍ ഈസ്ട്രജന് പ്രത്യേക സ്ഥാനമുണ്ട്. ഇതു മാത്രമല്ല, സുഖകരമായ സെക്‌സിനും ഈസ്ട്രജന്‍ അത്യാവശ്യമാണ്.

മടി പിടിച്ച സ്ത്രീകള്‍ക്ക് ഫിറ്റ്‌നസിന്

മെനോപോസിനോടനുബന്ധിച്ച് സ്ത്രീകളില്‍ ഈസ്ട്രജന്‍ അളവ് കുറയുന്നത് സാധാരണമാണ്. ഇതാണ് ആര്‍ത്തവവിരാമത്തിനു ശേഷം പലപ്പോഴും സ്ത്രീകളില്‍ പല പ്രശ്‌നങ്ങളും ഉണ്ടാകാന്‍ കാരണവും.

എന്നാല്‍ ചെറുപ്പം സ്ത്രീകളിലും ചിലപ്പോള്‍ ഈസ്ട്രജന്റെ കുറവ് അനുഭവപ്പെടും. സ്ത്രീകളിലുണ്ടാകുന്ന ഈസ്ട്രജന്‍ കുറവിന് ശരീരം തന്നെ പല ലക്ഷണങ്ങളും കാണിയ്ക്കും.

ഈസ്ട്രജന്‍ തോത് കുറവാണെന്നു തിരിച്ചറിയാന്‍ സഹായിക്കുന്ന ലക്ഷണങ്ങളെന്തെന്നു നോക്കൂ,

ആര്‍ത്തവവിരാമം

ആര്‍ത്തവവിരാമം

നേരത്തെ ആര്‍ത്തവവിരാമം അഥവാ മെനോപോസ് സംഭവിയ്ക്കുന്നതാണ് ഈസ്ട്രജന്‍ കുറവിന്റെ ഒരു ലക്ഷണം. ഇതോടനുബന്ധിച്ച് ഹോട്ട് ഫ്‌ളഷ് തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുകയും ചെയ്യും.

തളര്‍ച്ച

തളര്‍ച്ച

എപ്പോഴും ശരീരത്തിന് തളര്‍ച്ച തോന്നുന്നത് ഈസ്ട്രജന്‍ കുറവിന്റെ മറ്റൊരു ലക്ഷണമാണ്.

ഉറക്കം

ഉറക്കം

രാത്രിയില്‍ ശരിയായി ഉറക്കം ലഭിയ്ക്കാതിരിയ്ക്കുന്നതും ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറഞ്ഞാലുണ്ടാകുന്ന ഒരു പ്രശ്‌നം തന്നെയാണ്.

വാട്ടര്‍ വെയ്റ്റ്

വാട്ടര്‍ വെയ്റ്റ്

ശരീരത്തില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറയുമ്പോള്‍ സ്ത്രീകള്‍ക്ക് പെട്ടെന്നു തടി വര്‍ദ്ധിയ്ക്കും. ഇത് സാധാരണമായി വാട്ടര്‍ വെയ്റ്റ് ആയിരിക്കും.

വരള്‍ച്ച

വരള്‍ച്ച

ചര്‍മത്തിലും വജൈനയിലും വരള്‍ച്ചയനുഭവപ്പെടുന്നത് ഈസ്ട്രജന്‍ കുറവിന്റെ ഒരു ലക്ഷണമാണ്.

ലൈംഗികതാല്‍പര്യങ്ങള്‍

ലൈംഗികതാല്‍പര്യങ്ങള്‍

ലൈംഗികതാല്‍പര്യങ്ങള്‍ കുറയുന്നത് ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറയുന്നതിന്റെ മറ്റൊരു ലക്ഷണമാണ്.

ലൈംഗികബന്ധം

ലൈംഗികബന്ധം

ലൈംഗികബന്ധം വേദനാജനകമാകുന്നതാണ് ഈസ്ട്രജന്‍ കുറവിന്റെ മറ്റൊരു ലക്ഷണം. ഈസ്ട്രജന്‍ കുറവ് യോനീസ്രവത്തെ ബാധിയ്ക്കുന്നതാണ് ഇതിനു കാരണം.

ഓസ്റ്റിയോപെറോസിസ്

ഓസ്റ്റിയോപെറോസിസ്

ഈസ്ട്രജന്‍ കുറയുമ്പോള്‍ എല്ലുകളിലെ കാല്‍സ്യത്തിന്റെ അളവും കുറയും. ഇത് സന്ധിവേദനയ്ക്കും ഓസ്റ്റിയോപെറോസിസ് പോലുള്ള രോഗങ്ങള്‍ക്കും വഴിയൊരുക്കും.

ഡിപ്രഷന്‍

ഡിപ്രഷന്‍

ഹോര്‍മോണ്‍ വ്യതിയാനം സ്ത്രീകളില്‍ മൂഡ് മാറാന്‍ കാരണമാകും. ഇത് ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

വജൈനല്‍ അണുബാധ

വജൈനല്‍ അണുബാധ

ഹോര്‍മോണ്‍ കുറവ് യോനീസ്രവ ഉല്‍പാദത്തിന്റെ കുറവിന് കാരണമാകും. ഇത് വജൈനല്‍ അണുബാധകള്‍ക്ക് വഴിയൊരുക്കും.

ആര്‍ത്തവക്രമക്കേടുകള്‍

ആര്‍ത്തവക്രമക്കേടുകള്‍

ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് ഒരു പ്രധാന കാരണമാണ് ഈസ്ട്രജന്‍ കുറവ്.

രോമവളര്‍ച്ച

രോമവളര്‍ച്ച

സ്ത്രീ ശരീരത്തില്‍ രോമവളര്‍ച്ച ത്വരിതപ്പെടുന്നതിനും ഈസ്ട്രജന്‍ കുറവ് കാരണമാകും.

 ചുളിവുകള്‍

ചുളിവുകള്‍

സ്ത്രീകളുടെ ചര്‍മത്തിന്റെ മൃദുത്വവും തിളക്കവും കുറയുകയും ചുളിവുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും.

മാറിടവലിപ്പം

മാറിടവലിപ്പം

മാറിട, നിതംബവലിപ്പത്തേയും ഉറപ്പിനേയും ഈസ്ട്രജന്‍ കുറവ് ബാധിയ്ക്കും.

സ്തനവലിപ്പത്തിന് മാര്‍ഗങ്ങള്‍ പലത്സ്തനവലിപ്പത്തിന് മാര്‍ഗങ്ങള്‍ പലത്

English summary

Symptoms Of Low Estrogen In Women

There are some common symptoms of low estrogen in women. Know more about low estrogen symptoms in women body,
Story first published: Friday, January 24, 2014, 12:06 [IST]
X
Desktop Bottom Promotion