For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈകാലുകള്‍ വിയര്‍ക്കുന്നുവെങ്കില്‍.....

|

ചൂടും വെയിലും കഠിനാധ്വാനവുമെല്ലാം ആരെയും വിയര്‍പ്പിയ്ക്കുന്ന ഘടകങ്ങളാണ്. ഇതില്‍ അസ്വാഭാവികതയില്ലതാനും. എന്നാല്‍ ചിലരുടെ കൈത്തലങ്ങളും കാല്‍പാദങ്ങളുമെല്ലാം എപ്പോഴും വിയര്‍ത്തിരിയ്ക്കും, പുറത്ത് കഠിനമായ തണുപ്പാണെങ്കിലും.

ഇത് ഹൈപ്പര്‍ഹൈഡ്രോസിസ് എന്നൊരു അവസ്ഥയാണ്. വിയര്‍പ്പു ഗ്രന്ഥികളുടെ പ്രവര്‍ത്തനം അധികരിയ്ക്കുമ്പോഴാണ് ഇതുണ്ടാകുന്നതും. ഇതിനു പുറമെ, തൈറോയ്ഡ് പ്രശ്‌നങ്ങള്‍, രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയുന്നത്, നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം കൈത്തലങ്ങളും കാല്‍പാദങ്ങളും വിയര്‍ക്കാന്‍ ഇട വരുത്തും.

അമിതവിയർപ്പിന് ചില പ്രതിവിധികൾ.അമിതവിയർപ്പിന് ചില പ്രതിവിധികൾ.

കൈകാലുകള്‍ വിയര്‍ക്കുന്നുവെങ്കില്‍.....

കൈകാലുകള്‍ വിയര്‍ക്കുന്നുവെങ്കില്‍.....

കൈകാലുകള്‍ ഇടയ്ക്കിടെ കഴുകിയുണക്കുന്നത് ഈ പ്രശ്‌നത്തിനുള്ള ഒരു പരിഹാരമാണ്. ഇത് വിയര്‍പ്പൊഴിവാക്കുവാന്‍ സഹായിക്കും.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ഉറങ്ങുന്നതിനു മുന്‍പ് അല്‍പം ബേക്കിംഗ് സോഡ കൈത്തലത്തിലും കാല്‍പാദങ്ങളിലും പുരട്ടുന്നത് ഈ പ്രശ്‌നത്തിനുള്ള ഒരു പരിഹാരമാണ്.

വിനെഗര്‍

വിനെഗര്‍

വിനെഗര്‍ ഇതിനുള്ള മറ്റൊരു പരിഹാരമാണ്. അല്‍പം വിനെഗറില്‍ പഞ്ഞി മുക്കി കൈത്തലവും കാല്‍പാദവും തുടയ്ക്കുക. ദിവസം രണ്ടുമൂന്നു തവണ ഇങ്ങനെ ചെയ്യുന്നത് കൈ, കാല്‍പാദങ്ങളിലെ വിയര്‍പ്പകറ്റാന്‍ സഹായിക്കും.

തക്കാളി

തക്കാളി

തക്കാളിയുടെ പള്‍പ്പ് കൈ, കാലുകളില്‍ പുരട്ടുന്നത് അമിതവിയര്‍പ്പൊഴിവാക്കാന്‍ സഹായിക്കുന്ന മറ്റൊരു വഴിയാണ്.

സേജ് ടീ

സേജ് ടീ

സേജ് ടീ കൈ, കാലുകളിലെ വിയര്‍പ്പകറ്റാന്‍ സഹായിക്കുന്ന മറ്റൊന്നാണ്. സേജ് ടീ തിളപ്പിച്ച ശേഷം റൂം ടെമ്പറേച്ചറില്‍ വയ്ക്കുക. ഇത് അല്‍പം കൈ കാലുകളില്‍ പുരട്ടുന്നത് വിയര്‍പ്പകറ്റാന്‍ സഹായിക്കും.

പഞ്ചസാര

പഞ്ചസാര

പഞ്ചസാര വെള്ളത്തില്‍ കലക്കി കൈകാലുകളില്‍ പുരട്ടുക. ഇത് കൈകാലുകളിലെ വിയര്‍പ്പൊഴിവാക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

ടീ ബാഗ്

ടീ ബാഗ്

ടീ ബാഗ് കൈകാലുകള്‍ വിയര്‍ക്കുന്നതിനുള്ള മറ്റൊരു പരിഹാരമാണ്. ടീ ബാഗ് വെള്ളത്തില്‍ മുക്കി വയ്ക്കുക. കൈകള്‍ ഇതില്‍ മുക്കി അര മണിക്കൂര്‍ മുക്കി വയ്ക്കണം. ഇത് വിയര്‍പ്പകറ്റാനുള്ള ഒരു സ്വാഭാവിക മാര്‍ഗമാണ്.

Read more about: health ആരോഗ്യം
English summary

Sweaty Palms Feet Home Remedies

Excessive sweating is medically known as Hyperhidrosis, which is caused due to the hyperactivity of the sweat glands. Here are some home remedies to deal with this problem,
X
Desktop Bottom Promotion