For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂര്യനമസ്‌കാരം ചെയ്യാന്‍ പഠിയ്ക്കൂ

|

യോഗയുടെ ഒരു പ്രധാന ഭാഗമാണ് സൂര്യനമസ്‌കാരം. സൂര്യനെ അഭിമുഖീകരിച്ചു നിന്നു ചെയ്യുന്ന യോഗാരീതിയാണിത്. ആരോഗ്യത്തിനും തടി കുറയാനുമെല്ലാം ഉത്തമം.

സൂര്യനമസ്‌കാരത്തില്‍ 12 സ്റ്റെപ്പുകളാണുള്ളത്. ഗുണം ലഭിയ്ക്കണമെങ്കില്‍ ഇത് കൃത്യമായി ചെയ്യുകയും വേണം.

ദിവസവം 10 തവണയെങ്കിലും ഇത് ചെയ്യുകയും വേണം.

സൂര്യനമസ്‌കാരത്തിലെ 12 സ്റ്റെപ്പുകളെക്കുറിച്ചറിയൂ.

പ്രണമാസന

പ്രണമാസന

പ്രണമാസനയാണ് സൂര്യനമസ്‌കാരത്തിലെ ആദ്യസ്റ്റെപ്പ്. നിവര്‍ന്നു നിന്ന് കൈകൂപ്പി പിടിയ്ക്കുക. ഇത് ശരീരത്തിന് ശരിയായ ബാലന്‍സ് ലഭിയ്ക്കാന്‍ സഹായിക്കും.

ഹസ്‌തോത്തനാസന

ഹസ്‌തോത്തനാസന

ഹസ്‌തോത്തനാസനയാണ് അടുത്ത സ്‌റ്റൈപ്പ്. ചിത്രത്തില്‍ കാണുന്ന രീതിയില്‍ കൈകള്‍ പിടിച്ചു പുറകോട്ടു വളയുക. നല്ല പോലെ ശ്വാസം ഉള്ളിലേയ്‌ക്കെടുത്തു വേണം ഇതു ചെയ്യാന്‍. ലംഗ്‌സില്‍ ശ്വാസം വന്നു നിറയുന്ന വരെ ശ്വാസമെടുക്കുക.

ഹസ്തപാദാസന

ഹസ്തപാദാസന

ഹസ്തപാദാസനയാണ് അടുത്ത സ്റ്റെപ്പ്. നിശ്വസിച്ചു കൊണ്ട് നടു വളച്ച് കൈകള്‍ നിലത്തുസ്പര്‍ശിയ്ക്കുക. കാലുകള്‍ വളയാതെ വേണം ഇത് ചെയ്യാന്‍.

അശ്വസഞ്ചലാസന

അശ്വസഞ്ചലാസന

അശ്വസഞ്ചലാസനയാണ് അടുത്ത സ്റ്റെപ്പ്. ശ്വാസം ഉള്ളിലേയ്ക്കു വലിച്ച് ഇടതു മുട്ടു കുത്തി വലതുകാല്‍ കഴിയുന്നത്ര പുറകിലേയ്ക്കു നീട്ടി തല പുറോട്ടുയര്‍ത്തിപ്പിടിച്ചാണ് അശ്വസഞ്ചലാസന ചെയ്യേണ്ടത്. ഇത് പുറത്തിനും കഴുത്തിലെ മസിലുകള്‍ക്കുമുള്ളൊരു വ്യായാമം കൂടിയാണ്.

പര്‍വതാസന

പര്‍വതാസന

പര്‍വതാസനയാണ് സൂര്യനമസ്‌കാരത്തിന്റെ അടുത്ത പോസ്. ചിത്രത്തില്‍ കാണുന്ന രീതിയില്‍ കൈകലും കാലുകളും വളയാതെ തല താഴത്തേയ്ക്കാക്കി പിടിയ്ക്കുക. ശ്വാസം ഉള്ളിലേയ്ക്കു വലിച്ചാണ് ഇത് ചെയ്യേണ്ടത്.

അഷ്ടാംഗ നമസ്‌കാര

അഷ്ടാംഗ നമസ്‌കാര

അഷ്ടാംഗ നമസ്‌കാരയാണ് അടുത്ത പോസ്. നിശ്വസിച്ചു കൊണ്ട് ചിത്രത്തില്‍ കാണുന്ന രീതിയില്‍ താടിയും മുട്ടും നെഞ്ചും കൈകളും കാലുകളം നിലത്തു സ്പര്‍ശിച്ചും നിതംബവും കാല്‍മുട്ടുകള്‍ക്കു താഴെയും നിലത്തു സ്പര്‍ശിയ്ക്കാതെയുമാണ് ഈ പോസ് ചെയ്യേണ്ടത്.

ഭുജംഗാസന

ഭുജംഗാസന

ഭുജംഗാസന അഥവാ കോബ്ര പോസ് ആണ് അടുത്ത പോസ്. ശ്വാസം ഉള്ളിലേയ്ക്കു വലിച്ച് കൈകളും കാല്‍വിരലുകളും നിലത്തമര്‍ത്തി കഴുത്തു പുറകിലോട്ട് വളയ്ക്കുക. കൈകളുംകാലുകളും വളയരുത്.

ദണ്ഡാസന

ദണ്ഡാസന

ദണ്ഡാസനയാണ് അടുത്ത പോസ്. കൈകളും കാലുകളും നിലത്തുറപ്പിച്ച് ചിത്രത്തില്‍ കാണുന്ന രീതിയില്‍ നില്‍ക്കുക.

അശ്വസഞ്ചലാസന

അശ്വസഞ്ചലാസന

അശ്വസഞ്ചലാസനയാണ് അടുത്ത പോസ്. ഇതില്‍ വലതു കാല്‍മുട്ടു കുത്തി ഇടതു കാല്‍ പുറകിലേയ്ക്കു നീട്ടിപ്പിടിയ്കുക.

ഹസ്തപാദാനസ

ഹസ്തപാദാനസ

ഹസ്തപാദാനസയാണ് അടുത്ത പോസ്. മുന്നിലേയ്ക്കു വളഞ്ഞു നിന്ന് കൈകളും കാലുകളം നിലത്തമര്‍ത്തുതക. ശ്വാസം നല്ലപോലെ ഉളളിലേയ്ക്കു വലിച്ചാണ് ഇതു ചെയ്യേണ്ടത്. ഇത് വയര്‍ കുറയാന്‍ സഹായിക്കുന്ന ഒരു പോസ് കൂടിയാണിത്.

ഹസ്‌തോത്തനാസ

ഹസ്‌തോത്തനാസ

ഹസ്‌തോത്തനാസയാണ് അടുത്ത പോസ്. കൈകള്‍ കൂപ്പി മുകളിയ്ക്കു പിടിച്ച് പിന്നിലേയ്ക്കായുക.

തടാസന

തടാസന

തടാസനയാണ് അടുത്ത പോസ്. ഇതില്‍ കൈകള്‍ കൂപ്പിപ്പിടിച്ച് നല്ലപോലെ നിശ്വസിയ്ക്കുക. ഇതാണ് സൂര്യനമസ്‌കാരത്തിലെ അവസാന പോസ്.

സൂര്യനമസ്‌കാരത്തിന്റെ ഗുണങ്ങള്‍സൂര്യനമസ്‌കാരത്തിന്റെ ഗുണങ്ങള്‍

Read more about: yoga യോഗ
English summary

Suryanamaskar Different Poses

Suryanamaskar have a host of health benefits. Suryanamaskar give you good structured body and also does wonders for your mental and emotional health. Learn different poses of suryanamaskar,
Story first published: Thursday, June 26, 2014, 10:42 [IST]
X
Desktop Bottom Promotion