For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിപ്രഷന് ചില അസാധാരണ കാരണങ്ങള്‍

|

മനസിനെ ബാധിയ്ക്കുന്ന രോഗാവസ്ഥയാണ് ഡിപ്രഷന്‍ എന്നു പറയാം. ഒന്നിലും താല്‍പര്യമില്ലാത്ത, ഉണര്‍വില്ലാത്ത അവസ്ഥയെന്നു പറയാം.

ഏതൊരാള്‍ക്കും ജീവിതത്തില്‍ ചിലപ്പോഴെങ്കിലും ഡിപ്രഷന്‍ ഉണ്ടാകുന്നത് സാധാരണമാണ്. ഇത് അല്‍പനേരത്തേയ്ക്കു മാത്രം നീണ്ടുനില്‍ക്കുന്നതുമായിരിയ്ക്കും. എന്നാല്‍ ഡിപ്രഷന്‍ സ്ഥിരമായി വരുമ്പോള്‍, ഇത് ദിവസങ്ങളോളം നീണ്ടു നില്‍ക്കുമ്പോഴാണ ഇത് രോഗമായി കരുതി ചികിത്സിയ്‌ക്കേണ്ടത്.

ഡിപ്രഷന് പല കാരണങ്ങളുമുണ്ടാകാം. ചില മരുന്നുകളുടെ ഉപയോഗം മുതല്‍ ചില മനസിനെ തകര്‍ക്കുന്ന ചില സംഭവങ്ങള്‍ വരെ.

ഡിപ്രഷന് ചിലപ്പോള്‍ അദ്ഭുതപ്പെടുത്തുന്ന ചില കാരണങ്ങളുമുണ്ടാകാം. ഇവയെന്തൊക്കെയെന്നു നോക്കൂ,

കടുത്ത ചൂട്

കടുത്ത ചൂട്

കടുത്ത ചൂട് തലച്ചോറിനെ ബാധിയ്ക്കും. ഇത് ചിലപ്പോള്‍ ഡിപ്രഷനുണ്ടാക്കിയേക്കും. ഇത് നമ്മുടെ ശരീരത്തേയും മനസിനേയും ഒരുപോലെ തളര്‍ത്തുകയും അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും.

പുകവലി

പുകവലി

പുകവലി പലരിലും ഡിപ്രഷന് കാരണമാകുന്നുണ്ട്. ഈ ശീലമുള്ളവരില്‍ നിക്കോട്ടിന്‍ തലച്ചോറിലെ ന്യൂറോട്രാന്‍സ്മിറ്റേഴ്‌സിനെ ബാധിയ്ക്കും. ഇത് ഡിപ്രഷന് കാരണമാകും.

തൈറോയ്ഡ്

തൈറോയ്ഡ്

തൈറോയ്ഡ് പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഡിപ്രഷന്‍ സാധാരണമാണ്. ഹോര്‍മോണ്‍ പ്രശ്‌നങ്ങളാണ് ഇതിനു കാരണം. ഹൈപ്പോതൈറോയ്ഡുള്ളവര്‍ക്കുള്ള ഒരു പ്രധാന പ്രശ്‌നമാണിത്.

ഉറക്കക്കുറവ്

ഉറക്കക്കുറവ്

ഉറക്കക്കുറവ് ഡിപ്രഷന് വഴി വയക്കാറുണ്ട്. ഉറക്കമില്ലാത്തത് തലച്ചോറിനെ ക്ഷീണിപ്പിയ്ക്കും. ഡിപ്രഷന് കാരണമാകുകയും ചെയ്യും.

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ

ഇന്നത്തെക്കാലത്ത് സോഷ്യല്‍ മീഡിയകളില്‍ ചെലവഴിയ്ക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. കൂടുതല്‍ സമയം ഇതില്‍ ചെലവാക്കുന്നവര്‍ക്ക് ഡിപ്രഷന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം ഇവര്‍ക്ക് പലപ്പോഴും നേരിട്ടുള്ള സാമൂഹ്യബന്ധങ്ങളും ആശയവിനിമയവുമെല്ലാം ബുദ്ധിമുട്ടാകുന്നു. ഇത് ഡിപ്രഷനിലേയ്ക്കു നയിക്കുകയും ചെയ്യുന്നു.

ബന്ധങ്ങള്‍

ബന്ധങ്ങള്‍

ബന്ധങ്ങളിലെ പ്രശ്‌നങ്ങളും പലരിലും ഡിപ്രഷന്‍ കാരണമാകുന്നുണ്ട്.

സാമ്പത്തിക പ്രശ്‌നങ്ങള്‍

സാമ്പത്തിക പ്രശ്‌നങ്ങള്‍

സാമ്പത്തിക പ്രശ്‌നങ്ങളും പലപ്പോഴും ഡിപ്രഷന് ഇടയാക്കാറുണ്ട്.പ്രത്യേകിച്ച് പെട്ടെന്ന് സാമ്പത്തിക പ്രശ്‌നങ്ങളിലേയ്ക്ക് വീഴുന്നതവര്‍.

ടിവി പരിപാടികള്‍

ടിവി പരിപാടികള്‍

വല്ലാതെ പ്രിയപ്പെട്ട ടിവി പരിപാടികള്‍, പ്രത്യേകിച്ച് സീരിയലുകള്‍ അവസാനിയ്ക്കുന്നതും ചിലരില്‍ ഡിപ്രഷന്‍ കാരണമാകാറുണ്ട്.

അന്തരീക്ഷ മലിനീകരണം

അന്തരീക്ഷ മലിനീകരണം

അടുത്തിടെ നടത്തിയ പഠനത്തില്‍ അന്തരീക്ഷ മലിനീകരണം ഡിപ്രഷന്‍ കാരണമാകുന്നതായി തെളിഞ്ഞിട്ടുണ്ട്.

കുടുംബം

കുടുംബം

കുടുംബവുമായി അടുപ്പമില്ലാത്തതും കുടുംബത്തില്‍ നിന്നും അകന്നു നില്‍ക്കുന്നതുമെല്ലാം ചിലരില്‍ ഡിപ്രഷന്‍ കാരണമായി മാറാറുണ്ട്.

English summary

Surprising Reasons For Depression

Most cases of depression are caused by environmental interactions. Let us take a look at these common causes of depression. The causes sure are surprising. Here are 10 surprising causes of depression. Read on, 
Story first published: Saturday, August 30, 2014, 9:07 [IST]
X
Desktop Bottom Promotion