For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലംഗ്‌സ്‌ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ അറിഞ്ഞിരിയ്‌ക്കൂ

|

ആരോഗ്യത്തിന് പ്രഥമ പരിഗണന നല്കുന്നവരാണ് നമ്മള്‍. എന്നാല്‍ സമയക്കുറവ്, തിരക്കേറിയ ജീവിതശൈലി എന്നിവയൊക്കെ നമ്മുടെ ആരോഗ്യസംരക്ഷണ ബോധത്തെ പ്രായോഗികമാക്കുന്നതിന് വിഘാതം സൃഷ്ടിക്കും. ശ്വാസകോശത്തിലെ ക്യാന്‍സര്‍ സാധാരണമായ ഒരു രോഗമല്ല. എന്നാല്‍ തുടക്കത്തില്‍ തന്നെ ഇത് തിരിച്ചറിയുകയും ചികിത്സ ലഭ്യമാക്കുകയും വഴി കാര്യങ്ങള്‍ ദുരിതമായ തീരുന്നത് തടയാനാവും. ശ്വാസകോശ ക്യാന്‍സര്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ലക്ഷണങ്ങള്‍ പലതുണ്ട്.

ഇവ മനസിലാക്കിയിരുന്നാല്‍ നിങ്ങള്‍ക്കും നിങ്ങളുടെ ചുറ്റുപാടുള്ളവര്‍ക്കും അത് നേരത്തേ മനസിലാക്കി പ്രതിരോധ നടപടികള്‍ സ്വീകരിക്കാനാവും. പുകവലിക്കുന്നയാളാണെങ്കിലും, അല്ലെങ്കിലും പുകവലി മൂലമുണ്ടാകുന്ന ശ്വാസകോശ ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം. അത് വഴി തക്ക സമയത്ത് അനുയോജ്യമായ ചികിത്സ തേടാനാവും. എന്നാല്‍ പല ലക്ഷണങ്ങളും സാധാരണമായി കാണപ്പെടുന്നവയും, പൊതുവെ ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയില്ലാത്തതുമാണ്.

ശ്വാസകോശ ക്യാന്‍സര്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ചില അടയാളങ്ങളിതാ.

ശരീരവേദന

ശരീരവേദന

ശരീരത്തിന്‍റെ ചില ഭാഗങ്ങളില്‍ പതിവായ വേദന ക്യാന്‍സര്‍ ലക്ഷണമാകാം. നെഞ്ച്, ചുമല്‍, പുറം, കൈകള്‍ എന്നിവിടങ്ങളിലൊക്കെ ഇത് അനുഭവപ്പെടാം. ശ്വാസകോശത്തിലെ ക്യാന്‍സര്‍ ശ്വസനത്തെ ബാധിക്കുകയും അത് വഴി ഞരമ്പുകളില്‍ അമിതമായ സമ്മര്‍ദ്ധം ഏല്‍പിക്കുകയും ചെയ്യും.

ശ്വാസതടസം

ശ്വാസതടസം

പല കാരണങ്ങളാല്‍ നിങ്ങള്‍ക്ക് ശ്വാസ തടസം ഉണ്ടായിട്ടുണ്ടാകും. എന്നാല്‍ ഇതൊരു പതിവായി മാറുന്നുവെങ്കില്‍ പ്രശ്നമാകാന്‍ സാധ്യതയുണ്ട്. പുകവലിയുടെ അനന്തരഫലമായുണ്ടാകുന്ന ശ്വാസകോശ ക്യാന്‍സറിന്‍റെ ഒരു ലക്ഷണമാണിത്. ഇത് അനുഭവപ്പെട്ടാല്‍ വൈകാതെ തന്നെ വൈദ്യസഹായം തേടുക.

ആരോഗ്യക്കുറവ്

ആരോഗ്യക്കുറവ്

സ്ഥിരമായി ആരോഗ്യത്തില്‍ കുറവ് അനുഭവപ്പെടുന്നത് പുകവലി മൂലമുള്ള ക്യാന്‍സറിന്‍റെ ലക്ഷണമാണ്. പതിവായി പുകവലിക്കുന്നവര്‍ക്ക്, ക്ഷീണം, മാനസിക സമ്മര്‍ദ്ധം, പെട്ടന്നുള്ള ഭാരം കുറയല്‍, മുട്ട് വേദന എന്നിവയൊക്കെ അനുഭവപ്പെടുന്നുണ്ടെങ്കില്‍ വൈകാതെ ഒരു ഡോക്ടറെ കാണുക.

ന്യൂമോണിയ/ബ്രോങ്കൈറ്റിസ് -

ന്യൂമോണിയ/ബ്രോങ്കൈറ്റിസ് -

പുകവലി മൂലമുള്ള ക്യാന്‍സറില്‍ സാധാരണമായ ഒരു ലക്ഷണമാണിത്. ചികിത്സയുണ്ടായിട്ട് പോലും ഈ പ്രശ്നം പതിവായുണ്ടാകുന്നുവെങ്കില്‍ അത് ശ്വാസകോശത്തിലെ ക്യാന്‍സര്‍ മൂലമാകാന്‍ ഇടയുണ്ട്.

കൂര്‍ക്കം വലി

കൂര്‍ക്കം വലി

ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നമായി മിക്കപ്പോഴും കണക്കാക്കുന്ന കൂര്‍ക്കം വലി ചിലപ്പോള്‍ ശ്വാസകോശത്തിലെ ക്യാന്‍സറിന്‍റെ ലക്ഷണമാകാം. ഇത് ചികിത്സിക്കാതിരിക്കുകയോ, ചികിത്സിച്ചിട്ടും വീണ്ടും ആവര്‍ത്തിക്കുകയോ ചെയ്യുന്നുവെങ്കില്‍ എത്രയും പെട്ടന്ന് ഒരു ഡോക്ടറെ സന്ദര്‍ശിക്കുക.

സ്വരത്തിലെ മാറ്റം

സ്വരത്തിലെ മാറ്റം

തണുപ്പുള്ള അവസരങ്ങളില്‍ ശബ്ദം പരുക്കനായി മാറുന്നത് സാധാരണമാണ്. എന്നാല്‍ ഇത് ശ്വാസകോശ ക്യാന്‍സറിന്‍റെ ലക്ഷണവുമാകാം. ക്യാന്‍സര്‍ ഞരമ്പുകളെ ബാധിക്കുമ്പോളാണ് ഈ പ്രശ്നം സംഭവിക്കാറ്.

English summary

Some Important Lungs Cancer Symptoms

Here are some important symptoms of lungs cancer. Distinguish these symptoms,
Story first published: Thursday, July 31, 2014, 15:45 [IST]
X
Desktop Bottom Promotion