For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യ സംരക്ഷണത്തിന് ചില എളുപ്പവഴികള്‍

By Super
|

നമ്മുടെ ആരോഗ്യ സംരക്ഷണത്തിനായി ഏറെ കാര്യങ്ങള്‍ നമ്മള്‍ ചെയ്യാറുണ്ട്. എന്നിരുന്നാലും വലിയ ഭീഷണികള്‍ ആരോഗ്യകാര്യങ്ങളില്‍ നമുക്ക് നേരിടേണ്ടി വരുകയും പലപ്പോഴും കാര്യമായ ഫലങ്ങള്‍ നേടാനാവാതെ പോവുകയും ചെയ്യും.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച ഫലങ്ങള്‍ നേടിയെടുക്കാനാവുന്ന ലളിതമായ ചില കാര്യങ്ങളുണ്ട്. അത്തരം ചിലത് പരിചയപ്പെടാം.

ബുദ്ധി ശക്തിക്കായി മത്സ്യം

ബുദ്ധി ശക്തിക്കായി മത്സ്യം

ആഴ്ചയില്‍‌ ഒരിക്കലെങ്കിലും കൊഴുപ്പടങ്ങിയ മത്സ്യം കഴിക്കുന്നത് ഉത്തമമാണ്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ചെമ്പല്ലി, അയല മത്സ്യങ്ങള്‍ കഴിക്കുന്നത് പ്രായമാകുമ്പോള്‍ ബുദ്ധിയെ ബാധിക്കുന്ന തലച്ചോര്‍ ചുരുങ്ങുന്ന പ്രശ്നം മൂന്നിലൊന്നായി കുറയ്ക്കും.

സൗഹൃദം

സൗഹൃദം

നൂറ് വയസ് തികച്ചവരെ അടിസ്ഥാനപ്പെടുത്തി ആസ്ട്രേലിയയില്‍ നടന്ന ഒരു പഠനം അനുസരിച്ച് നല്ല സൗഹൃദങ്ങള്‍ ദീര്‍ഘായുസ് നല്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. സുഹൃത്തുക്കളില്‍ നിന്നുള്ള വൈകാരിക പിന്തുണ, സംഘര്‍ഷമുണ്ടാകുന്ന സാഹചര്യങ്ങളില്‍ അവയെ ചെറുക്കാന്‍ സഹായിക്കുന്ന ഡോപാമൈന്‍, ഓക്സിടോസിന്‍ എന്നീ രാസഘടകങ്ങളെ ഉത്പാദിപ്പിക്കാന്‍ സഹായിക്കും. ഇത് തലച്ചോറിന്‍റെ വികാസത്തിനും, പ്രായത്തിനെ ചെറുക്കാനും സഹായിക്കും.

ദിവസം രണ്ട് ആപ്പിള്‍

ദിവസം രണ്ട് ആപ്പിള്‍

ആപ്പിള്‍ ജ്യൂസ് തലച്ചോറിനെ യുവത്വത്തോടെയിരിക്കാന്‍ സഹായിക്കുമെന്ന് 'ജേര്‍ണല്‍ ഓഫ് അല്‍ഷിമേഴ്സി'ലെ ഒരു പഠനത്തില്‍ പറയുന്നു. ദിവസേന രണ്ട് ഗ്ലാസ്സ് ആപ്പിള്‍ ജ്യൂസ് കുടിക്കുന്നത് തലച്ചോറില്‍ ഉണ്ടാകുന്ന ഒട്ടിപ്പിടിക്കുന്ന ചില പടലങ്ങളുണ്ടാകുന്നത് തടയും. ഡിമെന്‍ഷ്യ രോഗികളില്‍ ഇത്തരത്തില്‍ കാണപ്പെടുന്നുണ്ട്.

പസിലുകള്‍

പസിലുകള്‍

വിദഗ്ധരുടെ അഭിപ്രായപ്രകാരം സുഡോകു, പദപ്രശ്നങ്ങള്‍ പോലുള്ള പസിലുകള്‍ കളിക്കുന്നത് തലച്ചോറിനെ സജീവമാക്കി നിര്‍ത്താന്‍ സഹായിക്കും.

പല നിറമുള്ള പഴവും പച്ചക്കറികളും

പല നിറമുള്ള പഴവും പച്ചക്കറികളും

മഞ്ഞ, പച്ച, പര്‍പ്പിള്‍, ചുവപ്പ് എന്നിങ്ങനെ വര്‍ണ്ണ വൈവിധ്യമുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയാന്‍ സഹായിക്കും. അവയിലെ ആന്‍റി ഓക്സിഡന്‍റുകളാണ് ഇതിന് സഹായിക്കുന്നത്. സെന്‍റ് ആന്‍ഡ്രൂസ് യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനം അനുസരിച്ച് മഞ്ഞ നിറമുള്ളതും,ഓറ‍ഞ്ച് ഇനത്തില്‍ പെട്ടതുമായ പഴങ്ങള്‍ കഴിക്കുന്നവര്‍ക്ക് ആരോഗ്യമുള്ളതും ആകര്‍ഷകവുമായ ചര്‍മ്മമുണ്ടാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

സെക്സ്

സെക്സ്

ആരോഗ്യകരമായ ലൈംഗികബന്ധമുള്ള പങ്കാളികള്‍ ഏഴ് വര്‍ഷം പ്രായക്കുറവ് തോന്നിക്കുന്നവരായിരിക്കും എന്ന് റോയല്‍ എഡിന്‍ബര്‍ഗ് ഹോസ്പിറ്റല്‍ നടത്തിയ പഠനം പറയുന്നു. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. സെക്സ് മാനസിക സംഘര്‍ഷം കുറയ്ക്കുകയും നല്ല ഉറക്കം നല്കുകയും ചെയ്യുന്നതിനാലാണ് ഇത് സാധ്യമാകുന്നത്.

പാല്‍

പാല്‍

കൊഴുപ്പ് നീക്കാത്ത പാല്‍ ദിവസം ഒരു തവണ കുടിക്കുന്നത് സ്ത്രീകളിലെ വന്ധ്യതക്കുള്ള സാധ്യത നാലിലൊന്നായി കുറയ്ക്കുമെന്നാണ് ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ നടത്തിയ പഠനം പറയുന്നത്. പാലിലെ കൊഴുപ്പ് ഗര്‍ഭാശയക്കുഴലിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതാണ് ഇതിന് കാരണം. പ്രഭാതത്തില്‍ ധാന്യങ്ങള്‍ക്കൊപ്പം പാല്‍ കഴിക്കുന്നതും, ഒരു പാത്രം തൈര് കഴിക്കുന്നതും, ഭക്ഷണത്തോടൊപ്പം ഒരു കഷ്ണം ചീസ് കഴിക്കുന്നതും ഫലപ്രദമാണ്.

മാനസികസംഘര്‍ഷം കുറയ്ക്കുക

മാനസികസംഘര്‍ഷം കുറയ്ക്കുക

നസികസമ്മര്‍ദ്ധം സ്ത്രീകളിലെ മാസമുറയെയും പ്രത്യുദ്പാദന ശേഷിയെയും ദോഷകരമായി ബാധിക്കുന്നതാണ്. പുരുഷന്മാരില്‍ ലൈംഗികതാല്പര്യം കുറയാനും, ബീജത്തിന്‍റെ അളവ് കുറയാനും മാനസികസമ്മര്‍ദ്ധം കാരണമാകും. ഇത് തടയാന്‍ ദിവസവും പത്ത് മിനുട്ടെങ്കിലും നിങ്ങളെ റിലാക്സ് ചെയ്യാന്‍ സഹായിക്കുന്ന പാട്ട് കേള്‍ക്കുക, വായന, ടി.വി. കാണല്‍ പോലുള്ള കാര്യങ്ങളും ചെയ്യുക.

സംഗീതം

സംഗീതം

ഒരു കനേഡിയന്‍ പഠനമനുസരിച്ച് വ്യായാമം ചെയ്യുമ്പോള്‍ സംഗീതം കേള്‍ക്കുന്നവര്‍ക്ക് അല്ലാത്തവരേക്കാള്‍ വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. നിങ്ങളെ ഉത്തേജിപ്പിക്കുന്ന ഗാനങ്ങളുടെ ഒരു ശേഖരം തയ്യാറാക്കി അത് ഐ പോഡിലോ, എം.പി ത്രിയിലോ ഉപയോഗിക്കുക. ജിംനേഷ്യത്തിലോ, നടക്കാന്‍ പോകുമ്പോളോ ഇത് കേള്‍ക്കാം.

പൊട്ടാസ്യം

പൊട്ടാസ്യം

പൊട്ടാസ്യം ശരീരത്തിലെ ജലാംശത്തിന്‍റെ അളവ് നിയന്ത്രിക്കുകയും ശരീരം ചീര്‍ക്കുന്നത് തടയുകയും ചെയ്യും. വാഴപ്പഴം, മാങ്ങ, ചീര, തക്കാളി, അണ്ടി വര്‍ഗ്ഗങ്ങള്‍, ശതാവരി തുടങ്ങിയവ പൊട്ടാസ്യം ധാരാളമായി അടങ്ങിയവയാണ്. ശരീരത്തില്‍ നിന്ന് അധികമുള്ള ദ്രാവകങ്ങള്‍ മൂത്രത്തിലൂടെ പുറന്തള്ളാന്‍ സഹായിക്കുന്ന അമിനോ ആസിഡായ ആസ്പരാഗൈന്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്.

റിലാക്സ്

റിലാക്സ്

യു.എസിലെ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ നടന്ന പഠനം അനുസരിച്ച് റിലാക്സ് ചെയ്യാനായുള്ള യോഗ, ധ്യാനം എന്നിവയിലൂടെ ഓട്ടം, ജിംനേഷ്യം എന്നിവയെപ്പോലെ അധികം കലോറി എരിച്ച് കളയാനാവില്ല. എന്നാല്‍ ശരീരത്തിലെ കോര്‍ട്ടിസോളിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. കോര്‍ട്ടിസോള്‍ ആഹാരം കൂടുതലായി കഴിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്.

പാദങ്ങള്‍ക്ക് ബോള്‍ ചികിത്സ

പാദങ്ങള്‍ക്ക് ബോള്‍ ചികിത്സ

പാദങ്ങള്‍ ടെന്നീസ് ബോളിന് മേലേ ഉരുട്ടുന്നത് മസാജ് ചെയ്യുന്നതിന് സമാനമാണ്. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും പേശികളിലെ മുറുക്കം കുറയ്ക്കുകയും വേദന അകറ്റുകയും ചെയ്യും. കൂടുതല്‍ കഠിനമായ വേദനയാണെങ്കില്‍ ഗോള്‍ഫ് ബോള്‍ ഉപയോഗിച്ച് നിന്ന് കൊണ്ട് ചെയ്യുക. ദിവസവും ഇത് ചെയ്യുന്നത് പ്ലാന്‍റാര്‍ ഫാസിയ എന്ന സാധാരണവും എന്നാല്‍ ഗുരുതരവുമായ പാദത്തെ ബാധിക്കുന്ന രോഗത്തിന് ആശ്വാസം നല്കും.

കണ്ണുകള്‍ക്ക് വേനല്‍ക്കാല സംരക്ഷണം

കണ്ണുകള്‍ക്ക് വേനല്‍ക്കാല സംരക്ഷണം

സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്ര വയലറ്റ് രശ്മികള്‍ കണ്ണിന്‍റെ റെറ്റിനക്ക് തകരാറുണ്ടാക്കും. ഇത് പ്രായം കൂടുമ്പോള്‍ കാഴ്ചത്തകരാറുകള്‍ക്കും, തിമിരം, എ.എം.ഡി എന്നിവയ്ക്കും കാരണമാകും. കടുത്ത വെയിലുള്ളപ്പോഴും, ശൈത്യകാലത്ത് വെയിലില്ലാത്തപ്പോഴും പുറത്തേക്ക് പോകുമ്പോള്‍ സണ്‍ഗ്ലാസ്സ് ഉപയോഗിക്കുക. ഈ സമയത്തും അള്‍ട്രാവയലറ്റ് രശ്മികള്‍ ഉണ്ടാകും എന്നതാണ് കാരണം.

കണ്ണിന് പതിവ് വ്യായാമങ്ങള്‍

കണ്ണിന് പതിവ് വ്യായാമങ്ങള്‍

ദിവസം മുഴുവനും കംപ്യൂട്ടര്‍ സ്ക്രീനില്‍ നോക്കിയിരിക്കുന്നത് മൂലമുള്ള പ്രയാസം മാറ്റാന്‍ സഹായിക്കുന്ന ലളിതമായ വ്യായാമങ്ങളുണ്ട്. എട്ടിന്‍റെ ആകൃതിയുള്ള ഒരു വലിയ രൂപത്തെ പത്തടി അകലെ നിന്ന് കണ്ടാല്‍ എങ്ങനെയിരിക്കുമെന്ന് സങ്കല്പിക്കുക. ഇനി അത് തിരിച്ച് അതിന്‍റെ രൂപം നോക്കിക്കാണുന്നതായി പതിയെ നിരീക്ഷിക്കുക. ഇത് മാറി മാറി ചെയ്യുക.

മൂക്കിലെ തടസം

മൂക്കിലെ തടസം

മൂക്കടഞ്ഞത് മൂലമുള്ള പ്രശ്നം മാറ്റാന്‍ സ്വയം വ്യായാമം ചെയ്യാം. നാവ് വായുടെ മുകള്‍ ഭാഗത്ത് അമര്‍ത്തുക. തുടര്‍ന്ന് ഒരു വിരല്‍ ഉപയോഗിച്ച് പുരികങ്ങള്‍ക്കിടയില്‍ അമര്‍ത്തുക. ഇത് നാസാദ്വാരങ്ങളിലൂടെ വായിലേക്ക് പോകുന്ന അസ്ഥി മുന്നോട്ടും പുറകോട്ടും ചലിപ്പിക്കുകയും മൂക്കടപ്പിന് ആശ്വാസം നല്കുകയും ചെയ്യും. ഇങ്ങനെ ചെയ്താല്‍ ഇരുപത് മിനുട്ടിനുള്ളില്‍ ആശ്വാസം ലഭിക്കും.

കേള്‍വി

കേള്‍വി

കാലം ചെല്ലുമ്പോള്‍ കാതില്‍ നിന്ന് തലച്ചോറിലേക്കുള്ള ഞരമ്പ് തകരാറിലാവുകയും കേള്‍വി ശക്തി കുറയുകയും ചെയ്യും. എന്നിരുന്നാലും ശബ്ദങ്ങള്‍ കുറഞ്ഞ തോതില്‍ കേള്‍ക്കുക വഴി ഈ തകരാറ് ഒരു പരിധി വരെ തടയാം.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

പഠനങ്ങളനുസരിച്ച് ഗ്രീന്‍ ടീ പതിവായി കുടിക്കുന്നത് ബാക്ടീരിയകളെ തടഞ്ഞ് പല്ലിന് ആരോഗ്യം നല്കും.

ഫ്‌ളോസ്‌

ഫ്‌ളോസ്‌

ഫ്‌ളോസ്‌ ദിവസവുംസാധ്യമല്ലെങ്കിലും അത് വലിയ പ്രശ്നമല്ല. ഇത് ചെയ്യുന്നത് വായ വൃത്തിയായിരിക്കാന്‍ സഹായിക്കും. വായില്‍ രോഗാണുക്കള്‍ പെരുകുന്നത് തടയാന്‍ ഇത് ഏറെ സഹായിക്കും.

നേരത്തെയുള്ള കിടപ്പും ഏഴുന്നേല്‍ക്കലും -

നേരത്തെയുള്ള കിടപ്പും ഏഴുന്നേല്‍ക്കലും -

അടുത്തിടെ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ നടന്ന ഒരു പഠനമനുസരിച്ച് രാത്രി ഏഴ് മണിക്കൂറോ അതില്‍ കുറവോ ഉറങ്ങുന്നവര്‍ ഒരു മണിക്കൂര്‍ നേരത്തേ ഉറങ്ങാന്‍ കിടക്കുന്നത് രക്തസമ്മര്‍ദ്ധത്തില്‍ മാറ്റമുണ്ടാക്കും എന്ന് കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ഹൃദയാഘാതത്തിനും, ഹൃദയസ്തംഭനത്തിനുമുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

വിവാഹം

വിവാഹം

വിവാഹം ചെയ്ത പുരുഷന്മാര്‍ക്ക് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത വിവാഹം കഴിക്കാത്തവരേക്കാള്‍ കുറവാണ്. അതേപോലെ വിവാഹം ചെയ്ത സ്ത്രീകള്‍ക്ക് ഹൃദയാഘാത സാധ്യത പകുതിയോളം കുറവാണെന്നാണ് 2009 ല്‍ നടത്തിയ പഠനം കാണിക്കുന്നത്.

അവയവങ്ങള്‍

അവയവങ്ങള്‍

നിങ്ങളുടെ അവയവങ്ങള്‍ക്ക് മികച്ച ചലനക്ഷമതയും, കരുത്തും കിട്ടാന്‍ ദിവസവും രാവിലെ ഓരോ കാലിലും മാറി മാറി ബാലന്‍സ് ചെയ്ത് നില്‍ക്കുക. ഇത് കാലിന്‍റെ പേശികളെ ശക്തിപ്പെടുത്തുകയും ചലനശേഷി വര്‍ദ്ധിപ്പിക്കുകയും പ്രായാധിക്യം മൂലമുള്ള പ്രശ്നങ്ങള്‍ ഒരു പരിധി വരെ തടയുകയും ചെയ്യും.

മുട്ടുകളുടെ ആരോഗ്യം

മുട്ടുകളുടെ ആരോഗ്യം

സന്ധികളിലുണ്ടാകുന്ന തകരാര്‍ സന്ധിവാതത്തിന് കാരണമാകും. വേദനക്ക് കാരണമാകുന്ന സ്വതന്ത്ര മൂലകങ്ങളെ തടയുന്ന ഗ്രീന്‍ ടീ, ബെറി, എണ്ണയുള്ള മത്സ്യങ്ങള്‍, ഒലിവ് ഓയില്‍, ചുവപ്പ് മുന്തിരി, ആപ്പിള്‍, വെളുത്തുള്ളി, ഉള്ളി, ഓറഞ്ച്, മഞ്ഞ നിറമുള്ള പഴങ്ങള്‍, പച്ചക്കറികള്‍, മഞ്ഞള്‍, ഇഞ്ചി എന്നിവ ഫലപ്രദമാണ്.

Read more about: health ആരോഗ്യം
English summary

Simple Tricks To Boost Health

Here are some tricks to improve your health. Follow these tips to get a healthy life,
X
Desktop Bottom Promotion