For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൊണ്ടവേദന മാറ്റാം

|

തൊണ്ടവേദന നേരവും കാലവുമൊന്നുമില്ലാതെ ആര്‍ക്കും വരാം. തൊണ്ടയിലുണ്ടാകുന്ന അണുബാധയാണ്‌ ഇതിനുള്ള പ്രധാന കാരണവും.

തൊണ്ടവേദനയ്‌ക്ക്‌ പല പരിഹാരങ്ങളുമുണ്ട്‌. ഇത്തരം ചില പരിഹാരങ്ങള്‍ നോക്കൂ.

ഉപ്പുവെള്ളം കവിള്‍ക്കൊള്ളുന്നത്‌

ഉപ്പുവെള്ളം കവിള്‍ക്കൊള്ളുന്നത്‌

തൊണ്ടവേദനയുണ്ടെങ്കില്‍ ചെയ്യാവുന്ന ഏറ്റവും എളുപ്പമായ വീട്ടുവൈദ്യമാണ്‌ ചെറുചൂടുള്ള ഉപ്പുവെള്ളം കവിള്‍ക്കൊള്ളുന്നത്‌.

ചൂടുവെള്ളം

ചൂടുവെള്ളം

ചൂടുവെള്ളം കുടിയ്‌ക്കുന്നതും തൊണ്ടവേദനയ്‌ക്കുള്ള മറ്റൊരു പരിഹാരമാണ്‌.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുനാരങ്ങ മുറിയ്ക്കുക. ഇതില്‍ അല്‍പം ഉപ്പ്, കുരുമുളകുപൊടി എന്നിവ തേക്കുക. ഇത് ഒരു സ്പൂണ്‍ കൊണ്ട് നല്ലപോലെ അമര്‍ത്തി ചെറുനാരയ്ക്കുള്ളിലേക്കാക്കുക. ഒരു തവയില്‍ വച്ച് ചെറുനാരങ്ങ അല്‍പം ചൂടാക്കുക. ചൂടാറിക്കഴിഞ്ഞാല്‍ ഇതിന്റെ നീര് അല്‍പാ്ല്‍പമായി കുടിയ്ക്കാം.

മയിലാഞ്ചി

മയിലാഞ്ചി

എട്ടുപത്ത് മയിലാഞ്ചി ഇലകള്‍ വെള്ളത്തിലിട്ട് തിളപ്പിക്കുക. ഇൗ വെള്ളം ചെറുചൂടോടെ ഗാര്‍ഗിള്‍ ചെയ്യുന്നത് തൊണ്ടവേദനയ്ക്കു മാത്രമല്ലാ, ചുമയും ജലദോഷവും മാറാനും നല്ലതാണ്.

ഉലുവ

ഉലുവ

ഉലുവ വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളം കുടിയ്ക്കാം. ഇത് ചെറുചൂടോടെ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി വായിലിട്ടു ചവയ്ക്കുന്നതും നല്ലതാണ്.

വൈറ്റമിന്‍ ബി, സി

വൈറ്റമിന്‍ ബി, സി

വൈറ്റമിന്‍ ബി, സി എന്നിവ കൂടുതല്‍ കഴിയ്ക്കുക. വൈറ്റമിന്‍ ബി അണുബാധ ചെറുക്കാന്‍ നല്ലതാണ്. വൈറ്റമിന്‍ സി പ്രതിരോധ ശേഷി നല്‍കും.

 തുളസിയിലകള്‍

തുളസിയിലകള്‍

ഇടയ്ക്കിടെ അല്‍പാല്‍പം തുളസിയിലകള്‍ ചവച്ചു കഴിയ്ക്കുക. ഇതിന്റെ നീര് തൊണ്ടവേദനയ്ക്കു നല്ലതാണ്. രാത്രിയില്‍ ഒരുപിടി തുളസിയിലകള്‍ വെള്ളത്തിലിട്ടു വച്ച് ഈ വെള്ളം കുടിയ്ക്കുന്നതും നല്ലതാണ്.

തേന്‍

തേന്‍

ഒരു ഗ്ലാസ് ചെറുനാരങ്ങാ വെള്ളത്തില്‍ അല്‍പം തേനൊഴിച്ചു കുടിയ്ക്കുക.

Read more about: health ആരോഗ്യം
English summary

Simple Remedies For Throat Pain

Here are some simple remedies for throat pain. Try these remedies and take relief from throat pain.
Story first published: Saturday, September 6, 2014, 16:30 [IST]
X
Desktop Bottom Promotion