For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ബീജം ആരോഗ്യകരമോ?

|

ബീജത്തിന്റെ ആരോഗ്യം പുരുഷന്റെ പ്രത്യുല്‍പാദന ക്ഷമത നിര്‍ണയിക്കുന്നതില്‍ ഏറെ പ്രധാനമാണ്. ബീജത്തിന്റെ എണ്ണം കൃത്യമാണെങ്കിലും ഗുണം കുറയുന്നത് പലപ്പോഴും പുരുഷവന്ധ്യതയ്ക്കു കാരണവുമാകാറുണ്ട്.

ബീജഗുണം നിര്‍ണയിക്കുന്നതില്‍ പല ഘടകങ്ങളും ചേരുന്നുണ്ട്. ഭക്ഷണം, ജീവിതശൈലികള്‍ എന്നിവ ഇതില്‍ ഏറെ പ്രധാനവുമാണ്.

നിങ്ങളുടെ ബീജം ആരോഗ്യകരമാണോയെന്നു തിരിച്ചറിയുവാന്‍ പല വഴികളുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

പുകവലി

പുകവലി

പുകവലി ബീജാരോഗ്യത്തെ ബാധിയ്ക്കുന്ന ഒരു പ്രധാന ഘടമാണ്. ഇത് ബീജത്തിന്റെ ഡിഎന്‍എയെ ബാധിയ്ക്കും. നിങ്ങള്‍ക്ക് പുകവലി ശീലമില്ലെങ്കില്‍ ഉറപ്പിച്ചോളൂ, ആരോഗ്യകരമായ ബീജം നിങ്ങള്‍ക്കുണ്ടാകും.

കുടവയര്‍

കുടവയര്‍

കുടവയര്‍ ഇല്ലാത്തയാളാണ് നിങ്ങളെങ്കിലും ബീജത്തിന്റെ ആരോഗ്യം ഗുണകരമായിരിയ്ക്കാന്‍ സാധ്യത ഏറെയാണ്. കാരണം വയര്‍ ചാടുന്നത് ബീജത്തിന് ഗുണകരമല്ലെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്. വയര്‍ ചാടുമ്പോള്‍ വൃഷണങ്ങളില്‍ മര്‍ദമേല്‍ക്കുകയും ഇത് താഴേയ്ക്കു തൂങ്ങുകയും ചെയ്യുന്നു. ഇത് ബീജങ്ങളുടെ ഉല്‍പാദനത്തില്‍ കുറവു വരുത്തുന്നു.

മീന്‍

മീന്‍

മീന്‍ കഴിയ്ക്കുന്ന ആളാണോ നിങ്ങള്‍. ബീജാരോഗ്യം മെച്ചപ്പെട്ടിരിയ്ക്കും. മീനിലെ ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ ബീജാരോഗ്യത്തിന് ഗുണകരമാണ്.

ജങ്ക് ഫുഡ്

ജങ്ക് ഫുഡ്

ജങ്ക് ഫുഡ് ശീലമില്ലാത്തയാളെങ്കിലും ബീജാരോഗ്യം മെച്ചപ്പെട്ടിരിയ്ക്കും. ജങ്ക് ഫുഡ് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് കുറവു വരുത്തുന്ന ഒന്നാണ്.

അടിവസ്ത്രങ്ങള്‍

അടിവസ്ത്രങ്ങള്‍

അയഞ്ഞ അടിവസ്ത്രങ്ങള്‍ ധരിയ്ക്കുന്നയാളാണോ നിങ്ങള്‍. ബീജാരോഗ്യം മെച്ചപ്പെട്ടിരിയ്ക്കും. കാരണം ഇറുകിയ അടിവസ്ത്രങ്ങള്‍ ബീജാരോഗ്യത്തിന് നല്ലതല്ല.

പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞു വച്ച ഭക്ഷണങ്ങള്‍

പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞു വച്ച ഭക്ഷണങ്ങള്‍

പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞു വച്ച ഭക്ഷണങ്ങള്‍ നിങ്ങള്‍ കഴിയ്ക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ബീജാരോഗ്യം മെച്ചപ്പെട്ടിരിയ്ക്കും. കാരണം പ്ലാസ്റ്റിക്കില്‍ ഭക്ഷണം പൊതിഞ്ഞു വയ്ക്കുമ്പോള്‍ ഒരു പ്രത്യേക തരം രാസവസ്തു പുറപ്പെടുവിയ്ക്കും. ഇത് ബീജത്തിന് നല്ലതുമല്ല.

ബൈക്കോടിയ്ക്കുന്ന, സൈക്കില്‍ ചവിട്ടുന്ന ശീലം

ബൈക്കോടിയ്ക്കുന്ന, സൈക്കില്‍ ചവിട്ടുന്ന ശീലം

കൂടുതല്‍ സമയം ബൈക്കോടിയ്ക്കുന്ന, സൈക്കില്‍ ചവിട്ടുന്ന ശീലം നിങ്ങള്‍ക്കില്ലെങ്കില്‍ നിങ്ങളുടെ ബീജം സുരക്ഷിതമാണ്. അല്ലെങ്കില്‍ ഇതുമൂലമുണ്ടാകുന്ന ചൂടില്‍ ബീജാരോഗ്യം നഷ്ടപ്പെടും.

മൊബൈല്‍ ഫോണ്‍

മൊബൈല്‍ ഫോണ്‍

മൊബൈല്‍ ഫോണ്‍ നിങ്ങള്‍ പാന്റ്‌സ് പോക്കറ്റില്ലല്ലാ വയ്ക്കുന്നതെങ്കില്‍ നിങ്ങളുടെ ബീജാരോഗ്യം മെച്ചപ്പെടുക തന്നെ ചെയ്യും.

അമിത മദ്യാസക്തി

അമിത മദ്യാസക്തി

അമിത മദ്യാസക്തിയ്ക്കു നിങ്ങള്‍ അടിമയല്ലെങ്കില്‍ ബീജാരോഗ്യം മെച്ചപ്പെടും. കാരണം അമിതമദ്യപാനം ബീജത്തെ കൊല്ലുന്ന ഒന്നാണ്. ഉദ്ധാരണക്കുറവിന്‌ വിവിധ പരിഹാരങ്ങള്‍

സൗന്ദര്യ, ആരോഗ്യസംബന്ധമായ വാര്‍ത്തകള്‍ കൂടുതറിയാന്‍ ഞങ്ങളുടെ ഫേസ്ബുക് പേജിലേക്കു പോകൂ, ലൈക് ചെയ്യു, ഷെയര്‍ ചെയ്യൂ, https://www.facebook.com/boldskymalayalam

Read more about: health ആരോഗ്യം
English summary

Signs You Have Healthy Sperm

Signs of healthy sperm count and quality need not be tested. The physical signs of healthy sperm can tell if you can make babies.
Story first published: Monday, October 6, 2014, 11:21 [IST]
X
Desktop Bottom Promotion