For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ പങ്കാളി പ്രത്യുല്‍പാദനശേഷിയുള്ള പുരുഷനോ?

By Super
|

ബഹുഭൂരിപക്ഷം സ്‌ത്രീകളും അമ്മമാരാകാന്‍ ആഗ്രഹിക്കുന്നവരാണ്‌. ഏതൊരു ബന്ധത്തിനും ഊഷ്‌മളത പകരാന്‍ ഒരു കുഞ്ഞിന്‌ കഴിയും. അതുകൊണ്ട്‌ തന്നെ എല്ലാ ദമ്പതിമാരും സ്വന്തമായി ഒരു കുഞ്ഞ്‌ വേണമെന്ന്‌ ആഗ്രഹിക്കും. എന്നുകരുതി,

ഒരു പുരുഷനോട്‌ നിങ്ങള്‍ക്ക്‌ കുട്ടികളുണ്ടാകുമോ എന്ന്‌ ചോദിക്കാനോ ഇത്‌ തെളിയിക്കാന്‍ പരിശോധന നടത്തണമെന്ന്‌ ആവശ്യപ്പെടാനോ കഴിയില്ല. വന്ധ്യതയുള്ള ഒരാളില്‍ നിന്ന്‌ ഗര്‍ഭം ധരിക്കാന്‍ ശ്രമിക്കുന്നത്‌ നിങ്ങളുടെയും അയാളുടെയും സമയം നഷ്ടപ്പെടുത്താന്‍ മാത്രമേ ഉപകരിക്കൂ.

മസില്‍ ബോഡിയ്ക്കു ചേരും ഭക്ഷണങ്ങള്‍ മസില്‍ ബോഡിയ്ക്കു ചേരും ഭക്ഷണങ്ങള്‍

ഒരു പുരുഷന്റെ ഉത്‌പാദന ക്ഷമത ചില ലക്ഷണങ്ങളില്‍ നിന്ന്‌ തിരിച്ചറിയാം. അയാള്‍ അറിയാതെ തന്നെ ഈ ലക്ഷണങ്ങള്‍ പതിവായി നിരീക്ഷിക്കുക. നിങ്ങള്‍ ശ്രദ്ധിക്കേണ്ട അത്തരം ചില ലക്ഷണങ്ങളെ കുറിച്ച്‌ വിശദമായി മനസ്സിലാക്കാം.

ബീജത്തിന്റെ ഗുണം

ബീജത്തിന്റെ ഗുണം

നിങ്ങളുടെ പങ്കാളിയുടെ ഉത്‌പാദന ക്ഷമത മനസ്സിലാക്കാന്‍ ആദ്യം അറിയേണ്ടത്‌ അയാളുടെ ബീജത്തിന്റെ ഗുണമേന്മയെ കുറിച്ചാണ്‌. ശുക്ലം തെളിഞ്ഞതല്ലെങ്കില്‍ അതില്‍ ബീജാണുക്കളുടെ എണ്ണം കൂടുതലായിരിക്കും. ശുക്ലത്തിന്റെ കൊഴുപ്പ്‌ അല്ലെങ്കില്‍ ശ്യാനതയും പ്രധാനമാണ്‌. ശുക്ലത്തിന്റെ ഈ ഗുണമാണ്‌ അത്‌ എത്ര വേഗം നിങ്ങളില്‍ തങ്ങിനില്‍ക്കുമെന്ന്‌ തീരുമാനിക്കുന്നത്‌.

ശാരീരികാരോഗ്യം

ശാരീരികാരോഗ്യം

നിങ്ങളുടെ പങ്കാളി നല്ല ആരോഗ്യവാനായിരിക്കണം. അമിതമായി കുടവയര്‍ ഇള്ളവര്‍ക്ക്‌ കുട്ടികള്‍ ഉണ്ടാകാനുള്ള സാധ്യത മങ്ങും. ടെസ്‌റ്റോസ്‌റ്റിറോണ്‍ വിതരണത്തെ കുടുവയര്‍ തടയും. ഇതാണ്‌ കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതിന്‌ തടസ്സം സൃഷ്ടിക്കുന്നത്‌. കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതിന്‌ അത്യാവശ്യം വേണ്ട ഹോര്‍മോണ്‍ ആണ്‌ ടെസ്‌റ്റോസ്‌റ്റിറോണ്‍.

യൂറിത്രയുടെ സ്ഥാനം

യൂറിത്രയുടെ സ്ഥാനം

ശുക്ലം പുറത്തുവരുന്ന ലിംഗത്തിലെ ദ്വാരമാണ്‌ യൂറിത്ര. ഇത്‌ ലിംഗത്തിന്റെ അറ്റത്ത്‌ മധ്യഭാഗത്ത്‌ തന്നെ സ്ഥിതി ചെയ്യണം. താഴ്‌ഭാഗത്തോ മറ്റോ ആണ്‌ യൂറിത്ര സ്ഥിതി ചെയ്യുന്നതെങ്കില്‍, ബീജാണുക്കള്‍ യോനിയിലേക്ക്‌ അയക്കുന്നതിനെ അത്‌ ബാധിക്കും.

വൃഷണങ്ങളുടെ വലുപ്പം

വൃഷണങ്ങളുടെ വലുപ്പം

വൃഷണത്തിലാണ്‌ ശുക്ലം ഉത്‌പാദിപ്പിക്കപ്പെടുന്നത്‌. വലുപ്പം കൂടുന്നതിനനുസരിച്ച്‌ ഉത്‌പാദിപ്പിക്കപ്പെടുന്ന ശുക്ലത്തിന്റെ അളവും വര്‍ദ്ധിക്കും. അവയ്‌ക്ക്‌ വാല്‍നട്ടിന്റെ വലുപ്പം ഉണ്ടായിരുന്നാല്‍ മതി. ഇത്‌ ഉത്‌പാദനക്ഷമതയുടെ ലക്ഷണം കൂടിയാണ്‌. അതിന്‌ ഒരു പയറിന്റെ വലുപ്പം മാത്രമേ ഉള്ളൂവെങ്കില്‍ അത്‌ ഉത്‌പാദന ക്ഷമതയെ ബാധിക്കും.

ടെസ്റ്റോസ്‌റ്റിറോണ്‍

ടെസ്റ്റോസ്‌റ്റിറോണ്‍

പുരുഷന്‍മാരുടെ ഉത്‌പാദന ക്ഷമതയില്‍ ടെസ്റ്റോസ്‌റ്റിറോണിന്‌ വലിയ പ്രാധാന്യമുണ്ട്‌. മുഖം, കഷം, ലിംഗത്തിന്‌ ചുറ്റുമുള്ള ഭാഗം എന്നിവിടങ്ങളിലെ രോമം ടെസ്‌റ്റോസ്‌റ്റിറോണ്‍ സമ്പന്നതയുടെ ലക്ഷണമാണ്‌. ശരീരത്തില്‍ ടെസ്റ്റോസ്‌റ്റിറോണ്‍ അളവ്‌ കൂടുതലായാല്‍ കഷണ്ടി ഉണ്ടാകുമെന്നും പറയപ്പെടുന്നു.

ബീജാണുക്കളുടെ എണ്ണം

ബീജാണുക്കളുടെ എണ്ണം

ബീജാണുക്കളുടെ എണ്ണത്തിലുണ്ടാകുന്ന കുറവാണ്‌ പലപ്പോഴും പുരുഷ വന്ധ്യതയ്‌ക്ക്‌ കാരണമാകുന്നത്‌. സാധാരണഗതിയില്‍ ഒരു മില്ലീലിറ്റര്‍ ശുക്ലത്തില്‍ 20 ദശലക്ഷം ബീജാണുക്കള്‍ ഉണ്ടാകും. എന്നാല്‍ ഇത്‌ പത്ത്‌ ദശലക്ഷമോ അതില്‍ കുറവോ ആയാല്‍ കൗണ്ട്‌ കുറവാണെന്ന്‌ പറയാം. കട്ടിയുള്ള ശുക്ലം വലിയ അളവില്‍ പുറത്തുവരുന്നത്‌ ബീജാണുക്കളുടെ എണ്ണം ആവശ്യത്തിനുണ്ടെന്നതിന്റെ ലക്ഷണമാണ്‌.

സ്‌പേം കൗണ്ട് കൂട്ടാന്‍ സ്വാഭാവിക രീതികള്‍

Read more about: infertility
English summary

Sign Men Are Fertile

There are signs you can look for whether man is fertile or not. If you are a guy and want to know whether if you are fertile or not than here are some signs
Story first published: Friday, January 31, 2014, 15:40 [IST]
X
Desktop Bottom Promotion