For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ക്ക്‌ ഹൈ ബിപിയുണ്ടോ?

|

ഹൈ ബിപി പലരേയും ബാധിയ്‌ക്കുന്ന ഒരു ആരോഗ്യപ്രശ്‌നമാണ്‌. ഗുരുതരമായ പല രോഗങ്ങളിലേയ്‌ക്കും ശാരീരിക അവസ്ഥകളിലേയ്‌ക്കും ഇത്‌ വഴിയൊരുക്കുകയും ചെയ്യും.

ഹൈ ബിപിയുണ്ടെന്ന്‌ എങ്ങനെ തിരിച്ചറിയാമെന്നു നോക്കൂ, താഴെ പറയുന്നവ ഹൈ ബിപിയുടെ ചില ലക്ഷണങ്ങളാണ്‌,

തലവേദന

തലവേദന

തലവേദന ഹൈ ബിപിയുടെ ഒരു ലക്ഷണമാണ്‌. എന്നാല്‍ പ്രഷര്‍ ചെറിയ അളവില്‍ മാത്രമാണ്‌ കൂടിയിരിയ്‌ക്കുന്നതെങ്കില്‍ ഇത്തരം ലക്ഷണം കാണപ്പെടണമെന്നില്ല. വല്ലാതെ ബിപി കൂടുമ്പോഴാണ്‌ ഇത്തരം അവസ്ഥ കാണപ്പെടുന്നത്‌.

മൂക്കില്‍ നിന്നുള്ള ബ്ലീഡിംഗ്‌

മൂക്കില്‍ നിന്നുള്ള ബ്ലീഡിംഗ്‌

മൂക്കില്‍ നിന്നുള്ള ബ്ലീഡിംഗ്‌ ഹൈ ബിപിയുടെ മറ്റൊരു ലക്ഷണമാണ്‌.

കണ്ണില്‍ രക്തം

കണ്ണില്‍ രക്തം

ഹൈ ബിപി കണ്ണിലും ബ്ലഡ്‌ സ്‌പോട്ടുകളുണ്ടാക്കാം. കണ്ണില്‍ രക്തം കാണുന്നുണ്ടെങ്കില്‍, ഇത്‌ ഒപ്‌റ്റിക്കല്‍ നെര്‍വുമായി ബന്ധപ്പെട്ടതല്ലെങ്കില്‍ ഇതിനു കാരണം ഹൈ ബിപിയാകാം.

മരവിപ്പ്‌

മരവിപ്പ്‌

കൈവിരലുകളുടെ അറ്റത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും മരവിപ്പനുഭവപ്പെടുന്നത്‌ ഹൈ ബിപിയുടെ മറ്റൊരു ലക്ഷണമാണ്‌.

വയറിളക്കവും ഛര്‍ദിയും

വയറിളക്കവും ഛര്‍ദിയും

വയറിളക്കവും ഛര്‍ദിയും പല കാരണങ്ങളാലുമുണ്ടാകാം. എന്നാല്‍ ഹൈ ബിപിയും ഇതിന്‌ ഒരു കാരണമാകാറുണ്ട്‌..

മുഖം

മുഖം

മുഖത്തേയ്‌ക്ക്‌ പെട്ടെന്ന്‌ രക്തം ഇരച്ചു കയറി മുഖം ചുവന്നു തുടുക്കും. ഇത്‌ മുഖത്തെ രക്തധമനികളിലുണ്ടാകുന്ന മര്‍ദം കാരണമാണ്‌.

ഞങ്ങളുടെ ഫേസ്‌ബുക്‌ പേജ്‌ ലൈക്‌ ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: bp ബിപി
English summary

Signs Of High Blood Pressure

There are also various factors that affect blood pressure. Those conditions are age, family history, obesity, physical activity, smoking and alcohol intake,
Story first published: Wednesday, September 17, 2014, 13:15 [IST]
X
Desktop Bottom Promotion