For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാരങ്ങ വെള്ളത്തിന്റെ പാര്‍ശ്വഫലങ്ങള്‍

By Super
|

പ്രകൃതിയില്‍ നിന്നുള്ള ഏറ്റവും മികച്ച പാനീയങ്ങളില്‍ ഒന്നാണ്‌ നാരങ്ങ വെള്ളം എന്നതില്‍ സംശയം ഇല്ല. നല്ല രുചിയുള്ള ഈ പാനീയം എളുപ്പത്തില്‍ ദാഹം ശമിപ്പിക്കും.

നാരങ്ങ വെള്ളം ഏറെ ഗുണങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ആരോഗ്യത്തെ ബാധിക്കുന്ന ചില ദോഷ വശങ്ങളും ഇതിനുണ്ട്‌.

1. ജിഇആര്‍ഡി


ജിഇആര്‍ഡി എന്നറിയപ്പെടുന്ന 'ഗാസ്‌ട്രോഇസോഫാഗിയല്‍ ഡിസോഡര്‍' അന്നനാളത്തിനും വയറിനും ഇടയിലുള്ള പേശികളെ ബാധിക്കുന്ന ഒരു ദഹന തകരാറാണ്‌.

എരിവും അമ്ലഗുണവുമുള്ള ആഹാരങ്ങള്‍ ആണിതിന്‌ കാരണം. നാരങ്ങ നീരും കാരണങ്ങളില്‍ ഒന്നാണ്‌.അന്നനാളത്തിന്റെ പാളികളില്‍ അസ്വസ്ഥതകള്‍ ഉളവാക്കി കൊണ്ട്‌ നാരങ്‌ നീര്‌ ജിഇആര്‍ഡി രൂക്ഷമാക്കും.

മനംപിരട്ടല്‍, ഛര്‍ദ്ദി, നെഞ്ചെരിച്ചില്‍ എന്നിവയാണ്‌ ജിഇആര്‍ഡിയുടെ പ്രധാന ലക്ഷണങ്ങള്‍

2. ദന്ത ക്ഷയം


വായില്‍ സ്വാഭാവികമായി വളരുന്ന ബാക്ടീരിയകള്‍ പല്ലുകളില്‍ പ്ലാക്‌ രൂപപ്പെടാന്‍ കാരണമാകുന്നു. വായ പതിവായി കഴുകിയില്ലെങ്കിലും എന്തെങ്കിലും കഴിച്ചതിനു ശേഷം വായ കഴുകാന്‍ മറന്നാലും പ്ലാക്‌ അടിഞ്ഞ്‌ കൂടുകയും പല്ല്‌ ദ്രവിച്ച്‌ കുഴിയുണ്ടാവുകയും ചെയ്യും. ഇനാമലിന്‌ ഹാനികരമാകുന്ന എന്തു സാധാനം ഉപയോഗിക്കുന്നതും ദന്തക്ഷയത്തിന്‌ കാരണമാകും.

നാരങ്ങ വെള്ളത്തില്‍ ധാരാളം സിട്രിക്‌ ആസിഡ്‌ അടങ്ങിയിട്ടുണ്ട്‌. നാരങ്ങ നീരിലെ ഉയര്‍ന്ന അളവിലുള്ള അമ്ലം ഇനാമലിനെ അലിയിക്കും . ഇത്‌ കൂടുതലാകുന്നതോടെ പല്ലിന്‌ വേദനയും പുളിപ്പ്‌ പോലുള്ള അസ്വസ്ഥതകളും അനുഭവപ്പെടും.

ധാരാളം നാരങ്ങ വെള്ളം കുടിക്കുന്നത്‌ കൊണ്ടുള്ള പ്രധാന പ്രശ്‌നങ്ങള്‍ ദന്ത കോശ നഷ്ടം, പല്ലില്‍ കറ, ദന്തക്ഷയം എന്നിവയാണ്‌.

3. അള്‍സര്‍


ഉദര പാളികളിലും ചെറുകുടലിലും കാണപ്പെടുന്ന അള്‍സര്‍ അഥവ കുടല്‍ വ്രണം ഏറെ വേദന നല്‍കുന്നതാണ്‌. വയറ്റിലെ കട്ടിയുള്ള ശ്ലേഷ്‌മ പാളിയുടെ കട്ടി കുറയുമ്പോഴാണ്‌ അള്‍സര്‍ ഉണ്ടാകുന്നത്‌.

നാരങ്ങയിലെ സിട്രിക്‌ ആസിഡ്‌ വയറ്റിലെ അള്‍സര്‍ വഷളാകാന്‍ കാരണമാകും. സിട്രിക്‌ ആസിഡും വയറ്റിലെ ആസിഡും കൂടി ചേര്‍ന്ന്‌ ഉദര പാളികളില്‍ അസ്വസ്ഥത ഉണ്ടാക്കുക്കും അള്‍സര്‍ ഭേദമാകുന്നത്‌ തടയുകയും ചെയ്യും.

ശക്തമായ വയറ്‌ വേദന, ഏമ്പക്കം, ഛര്‍ദ്ദി, അപ്രതീക്ഷിതമായി ശരീര ഭാരം കുറയുക എന്നിവയാണ്‌ പ്രധാന ലക്ഷണങ്ങള്‍.

4. ഗര്‍ഭകാലത്ത്‌ പ്രശ്‌നങ്ങള്‍


സ്‌ത്രീകളെ സംബന്ധിച്ച്‌ വളരെ പ്രാധാന്യമുള്ള സമയമാണ്‌ ഗര്‍ഭകാലം. അമിതമായി നാരങ്ങ വെള്ളം കുടിക്കുന്നത്‌ വയറിനെ ബാധിക്കുന്നതിനാല്‍ കുഞ്ഞിനെയും നേരിട്ട്‌ ബാധിക്കാനുള്ള സാധ്യത ഉണ്ട്‌.

ഗര്‍ഭ കാലത്ത്‌ രോഗപ്രതിരോധ സംവിധാനം താരതമ്യേന ദുര്‍ബലമായിരിക്കും. ഇതിനാല്‍ നെഞ്ചെരിച്ചില്‍, ഭക്ഷ്യവിഷബാധ എന്നിവ വരാനുള്ള സാധ്യത വളരെ കൂടുതലാണ്‌.ഗര്‍ഭകാലത്ത്‌ ധാരാളം നാരങ്ങ വെള്ളം കുടിച്ചാല്‍ വയറ്‌ വലിച്ചില്‍, ദഹനക്കേട്‌, അതിസാരം എന്നിവയ്‌ക്കും കാരണമായേക്കും.

5. ഹീമോക്രോമാറ്റോസിസ്‌


ഇരുമ്പ്‌ സ്വീകരിക്കാനുള്ള ശരീരത്തിന്റെ കഴിവ്‌ നഷ്ടപ്പെടുത്തുന്ന അസുഖമാണ്‌ ഹീമോക്രോമാറ്റോസിസ്‌. ഇതിന്റെ ഫലമായി ഇരുമ്പ്‌ ലവണം ഉണ്ടാവുകയും ഇവ കോശങ്ങളില്‍ അടിഞ്ഞ്‌ കൂടുകയും ചെയ്യും. നാരങ്ങ നീരിലെ അക്രോബിക്‌ ആസിഡ്‌ എന്നും അറിയപ്പെടുന്ന വിറ്റാമിന്‍ സി ഭക്ഷണത്തില്‍ നിന്നും സ്വീകരിക്കുന്ന ഇരുമ്പിന്റെ അളവ്‌ ഉയര്‍ത്തും. ഇതിന്റെ ഫലമായി ശരീരം ഇരുമ്പ്‌ സ്വീകരിക്കുന്നത്‌ കുറയുകയും ശരീരത്തിനകത്ത്‌ ഇരുമ്പ്‌ അടിഞ്ഞ്‌ കൂടുകയും ചെയ്യും.

തളര്‍ച്ച, ക്ഷീണം, സന്ധിവേദന, ഹൃദയത്തിന്‌ തകരാര്‍ എന്നിവയാണ്‌ പ്രധാന ലക്ഷണങ്ങള്‍. മരണത്തിന്‌ വരെ കാരണമായേക്കാവുന്ന നാരങ്ങ നീരിന്റെ പാര്‍ശ്വഫലങ്ങളില്‍ ഒന്നാണിത്‌.

6. സള്‍ഫൈറ്റ്‌ രോഗങ്ങള്‍

Side Effects Of Lemon Juice

സള്‍ഫര്‍ അടിസ്ഥാനമാക്കിയുള്ള സംയുക്തങ്ങളാണ്‌ സള്‍ഫൈറ്റുകള്‍. പ്രകൃതിദത്തമായി ഉണ്ടാവുന്ന ഇവ ഭക്ഷ്യോത്‌പന്നങ്ങളിലും ഭക്ഷണങ്‌ഹള്‍ ചീത്തയാവാതെ സൂക്ഷിക്കുന്ന വസ്‌തുക്കളിലും ചേര്‍ക്കാറുണ്ട്‌. നാരങ്ങ നീരില്‍ സള്‍ഫൈറ്റ്‌ അടങ്ങിയിട്ടുണ്ട്‌. അതിനാല്‍ സള്‍ഫൈറ്റിനോട്‌ പ്രതികരിക്കുന്നവരില്‍ ഇത്‌ പ്രശ്‌നം ഉണ്ടാക്കും.

സള്‍ഫൈറ്റ്‌ ഇന്‍ഓര്‍ഗാനിക്‌ ലവണങ്ങളാണ്‌ ഇവ ഭക്ഷണങ്ങള്‍ ചീത്തയാവാതെ ഏറെ നാള്‍ സൂക്ഷിക്കും. ഇവ ഭക്ഷണങ്ങളുടെ നിറം മാറുന്നത്‌

തടയുകയും ബാക്ടീരിയ വളര്‍ച്ച കുറയ്‌ക്കുകയും ചെയ്യും . നാരങ്ങ നീരില്‍ അടങ്ങിയിട്ടുള്ള സള്‍ഫൈറ്റ്‌ ചിലരില്‍ അലര്‍ജിക്ക്‌ കാരണമാകാറുണ്ട്‌.

ചൊറിച്ചില്‍, തടിപ്പ്‌, ചൂട്‌ പൊങ്ങല്‍, മനംപിരട്ടല്‍, ചുമ എന്നിവയാണ്‌ പ്രധാന ലക്ഷണങ്ങള്‍

7. വൃക്കകളെ ബാധിക്കാം

Side Effects Of Lemon Juice

നാരങ്ങ നീര്‌ വൃക്കയിലെ കല്ലിന്‌ പരിഹാരം കാണാനും ആരോഗ്യമുള്ള വൃക്കയ്‌ക്കും നല്ലതാണെങ്കിലും വൃക്ക രോഗങ്ങള്‍ ഉള്ളവര്‍ നാരങ്ങ വെള്ളം കുടിയ്‌ക്കാതിരിക്കുന്നതാണ്‌ ഉചിതം. വൃക്കയ്‌ക്ക്‌ തകരാറുണ്ടാകാന്‍ ചിലപ്പോള്‍ ഇത്‌ കാരണമാകും.

നാരങ്ങ ഇനത്തില്‍ പെടുന്ന പഴങ്ങളില്‍ പൊതുവെ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം അടങ്ങിയിരിക്കും. വൃക്ക രോഗങ്ങള്‍ ഉള്ളവര്‍ക്ക്‌ ഇത്‌ ചീത്തയാണ്‌. തകരാറിലായ വൃക്കകള്‍ക്ക്‌ ഇലക്ട്രോളൈറ്റ്‌ സന്തുലനം നിലനിര്‍ത്താന്‍ കഴിവുണ്ടാകില്ല. ഇത്‌ പൊട്ടാസ്യം, സോഡിയം , ഫോസ്‌ഫറസ്‌ എന്നിവയുടെ അളവില്‍ അസാധാരണമായ മാറ്റം വരുത്തും.

അസാധാരണമായ ഹൃദയ താളം, ക്ഷീണം, താഴ്‌ന്ന ഹൃദയമിടുപ്പ്‌ എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്‌.

നാരങ്ങ വെള്ളത്തിന്റെ പാര്‍ശ്വഫലങ്ങള്‍ ഇവയെല്ലാം ആണ്‌. ഇതിനര്‍ത്ഥം ഇത്‌ പൂര്‍ണമായി ഒഴിവാക്കണമെന്നല്ല.

നാരങ്ങ വെള്ളം കുടിക്കാം പക്ഷെ മിതമായ അളവില്‍ മാത്രം. കൂടാതെ മുന്‍കരുതലുകള്‍ ഉണ്ടെങ്കില്‍ ഇതിന്റെ പാര്‍ശ്വഫലങ്ങളെ അകറ്റാനും കഴിയും.

Read more about: health
English summary

Side Effects Of Lemon Juice

Lime juice is a good refresher. It has health benefits too. But lemon juice also creates some health issues. Read more to know about,
X
Desktop Bottom Promotion