For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിഞ്ചര്‍ ടീ ദോഷം ചെയ്യുമോ?

By Super
|

പരമ്പരാഗതമായി ഏഷ്യയിലും, മറ്റ് രാജ്യങ്ങളിലുമൊക്കെ ഏറെ പ്രിയങ്കരമായ, നിത്യേന ഉപയോഗിക്കപ്പെടുന്ന ഒരു പാനീയമാണ് ജിഞ്ചര്‍ ടീ. 3000 വര്‍ഷങ്ങള്‍ക്ക് മുമ്പേ ആയുര്‍വേദത്തിലും, പുരാതന ചൈനീസ് ഔഷധങ്ങളിലും ഇഞ്ചി ഉപയോഗിക്കപ്പെട്ടിരുന്നു. ദഹനക്കുറവ്, എരിച്ചില്‍, മൈഗ്രെയിന്‍, ഛര്‍ദ്ദി,അതിസാരം തുടങ്ങി പല രോഗങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും ഇഞ്ചിയില്‍ നിന്ന് തയ്യാറാക്കുന്ന ചായ ഉപയോഗിച്ചുവരുന്നു.

തേയില ചേര്‍ത്തോ ചേര്‍ക്കാതെയോ ജിഞ്ചര്‍ ടീ തയ്യാറാക്കാം. ചൈനയില്‍ ഇതില്‍ ശര്‍ക്കര ചേര്‍ക്കുമ്പോള്‍ കൊറിയയില്‍ മധുരത്തിനായി തേനാണ് ചേര്‍ക്കുന്നത്. തേന്‍, നാരങ്ങ നീര്, പുതിന എന്നിവ ചേര്‍ത്ത് തയ്യാറാക്കിയാല്‍ ജിഞ്ചര്‍ ടീക്ക് ഏറെ രുചി ലഭിക്കും. ഇഞ്ചിയില്‍ പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിന്‍ ബി6, സി എന്നിവയും ജിഞ്ചെറോള്‍, സിങ്ങെറോണ്‍, ഷോഗാവോള്‍, ഫാര്‍നെസീന്‍ എന്നിവയും അല്പം ഫെല്ലാഡ്രീന്‍, സിനിയോള്‍, സിട്രല്‍ എന്നീ സുഗന്ധം പകരുന്ന ഘടകങ്ങളും അടങ്ങിയിരിക്കുന്നു.

ലൈംഗികത തളര്‍ത്തും ഭക്ഷണങ്ങള്‍

ജിഞ്ചര്‍ ടീ കുടിക്കുന്നത് ഏറെ ആരോഗ്യ ഗുണങ്ങള്‍ക്ക് നല്കുമെങ്കിലും അമിതമാകുന്നത് ദോഷകരം തന്നെയാണ്. അമിതമായാല്‍ എന്തും ദോഷകരമാണ് എന്ന ചൊല്ല് ഇക്കാര്യത്തിലും ശരിയാണ്. ‍ജിഞ്ചര്‍ ടീയിലെ പല ഘടകങ്ങളും ദോഷഫലങ്ങളുണ്ടാക്കുന്നവയാണ്. വയറ്റിലെ അസ്വസ്ഥത, നെഞ്ചെരിച്ചില്‍, വായക്കകത്തുള്ള അസ്വസ്ഥതകള്‍ എന്നിവ ചലര്‍ക്ക് അനുഭവപ്പെടാം. ഇഞ്ചി കാപ്സ്യൂള്‍ രൂപത്തില്‍ ഉപയോഗിച്ചാല്‍ ചില ദോഷഫലങ്ങളെ തടയാനാവും.

വീട്ടില്‍ വെച്ച് ജിഞ്ചര്‍ ടീ തയ്യാറാക്കുന്നത് വളരെ എളുപ്പമാണ്. ഇഞ്ചി നല്ലതുപോലെ കഴുകി ഉണക്കുക. ഇതിന്‍റെ തൊലി കളയുകയോ, ചെറുതായി അരിയുകയോ ചെയ്യുക. അരക്കപ്പ് വെള്ളം തിളപ്പിച്ച് അതിലേക്ക് ഇഞ്ചി ഇടുക. ചൂട് കുറച്ച്, പാത്രം മൂടി 5-15 സമയം കാത്തിരിക്കുക. രുചി വര്‍ദ്ധിപ്പിക്കാന്‍ പഞ്ചസാര, നാരങ്ങ, തേയില, പാല്‍, തേന്‍, ക്രീം അല്ലെങ്കില്‍ നിങ്ങളുടെ ഇഷ്ടപ്രകാരം എന്തും ചേര്‍ക്കാം. ഇ‍ഞ്ചി സത്ത് കാപ്സ്യൂള്‍ രൂപത്തില്‍ ലഭിക്കുന്നതും ഉപയോഗിക്കാവുന്നതാണ്.ജിഞ്ചര്‍ ടീയുടെ ദോഷങ്ങളെയും ഗുണങ്ങളെയും ഇവിടെ പരിചയപ്പെടാം.

1. അമിതോപയോഗം

1. അമിതോപയോഗം

എന്ത് സാധനവും അമിതമായി ഉപയോഗിക്കുന്നത് ദോഷകരമാകും. അതേ പോലെ തന്നെ ജിഞ്ചര്‍ ടീയും പരിമിതമായ അളവില്‍ ശരീരത്തിന് യോജിച്ച വിധത്തില്‍ ഉപയോഗിക്കണം. അമിതമായ ഉപയോഗം ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും, വായിലെ അസ്വസ്ഥത, അതിസാരം, ഛര്‍ദ്ദി, നെഞ്ചെരിച്ചില്‍ എന്നിവയ്ക്കും കാരണമാകും. അതേപോലെ അമിതമായ ഉപയോഗം ശരീരത്തില്‍ ആസിഡ് വര്‍ദ്ധിക്കാനും അസിഡിറ്റിക്കും കാരണമാകും. പ്രമേഹമുള്ളവര്‍ ജി‍ഞ്ചര്‍ ടീ കൂടുതല്‍ ഉപയോഗിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയും അത് ഹൈപ്പോഗ്ലൈസീമിയക്ക് കാരണമാവുകയും ചെയ്യും.

2. രക്തത്തിന്‍റെ കട്ടികുറയലും തകരാറുകളും

2. രക്തത്തിന്‍റെ കട്ടികുറയലും തകരാറുകളും

ഇഞ്ചി ഏതെങ്കിലും വിധത്തില്‍ ഉപയോഗിക്കുമ്പോള്‍ രക്തത്തിന്‍റെ കട്ടി കുറയാനിടയാക്കുന്ന വസ്തുക്കള്‍ ഒഴിവാക്കണം. ഇഞ്ചിയില്‍ ആസ്പിരിന്‍, ഇബുപ്രൂഫന്‍ പോലുള്ള വേദനാസംഹാരികള്‍ അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന രക്ത സമ്മര്‍ദ്ധത്തിന് മരുന്ന് കഴിക്കുന്നവര്‍ ഇഞ്ചി ഒരു രൂപത്തിലും ഉപയോഗിക്കരുത്. ഇത് രക്തസമ്മര്‍ദ്ധം കുറയ്ക്കുകയും ഹൃദയമിടിപ്പിനെ ബാധിക്കുകയും ചെയ്യും. രക്തത്തിലെ ഘടകമായ പ്ലേറ്റ് ലെറ്റുകളെ ഇഞ്ചി സ്വാധിനീക്കുകയും ഹിമോഗ്ലോബിനെ കട്ടിയാക്കുകയും ചെയ്യും. ഹീമോഫീലിയ പോലുള്ള രോഗങ്ങളുള്ളവര്‍ക്ക് രക്തത്തില്‍ തകരാറുകളുണ്ടാകാന്‍ ഇത് കാരണമാകും. ഇക്കാരണത്താല്‍ ഉപയോഗത്തിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടുക.

3. ഉറക്കത്തിലെ പ്രശ്നങ്ങള്‍

3. ഉറക്കത്തിലെ പ്രശ്നങ്ങള്‍

ജിഞ്ചര്‍ ടീ കുടിക്കുന്നത് ഉറക്കവും, വിശ്രമവും ഇല്ലാതാക്കാനിടയാകും. കിടക്കാന്‍ പോവുന്നതിന് മുമ്പ് ജിഞ്ചര്‍ ടീ കുടിക്കുന്നത് ഒഴിവാക്കണം. ഏറെ സമയം ഉറങ്ങാനാവാതെ വരുക മാത്രമല്ല, ഗുരതരമായ നെഞ്ചെരിച്ചിലും ജിഞ്ചര്‍ ടീ ഉപയോഗം വഴി ഉണ്ടാകാം.

4. അനസ്തേഷ്യ

4. അനസ്തേഷ്യ

ഓപ്പറേഷന് തൊട്ടുമുമ്പ് ജിഞ്ചര്‍ ടീ കുടിക്കുന്നത് അനസ്തേഷ്യക്കുള്ള മരുന്നുകളുമായി പ്രവര്‍ത്തിച്ച് അപകടകരമാകും. ഫോട്ടോസെന്‍സിറ്റീവ് പ്രതികരണങ്ങള്‍, മുറിവുകള്‍, രക്തസ്രാവം എന്നിവ മൂലം രോഗമിമുക്തി നേടുന്നതിലും ഇതിലെ ആന്‍റികോഗുലന്‍റുകള്‍ തടസ്സം സൃഷ്ടിക്കും. ഇക്കാരണത്താല്‍ പല ഡോക്ടര്‍മാരും ഓപ്പറേഷന് ഒരാഴ്ച മുമ്പ് തന്നെ ജിഞ്ചര്‍ ടീ ഉപയോഗിക്കുന്നത് നിര്‍ത്താന്‍ നിര്‍ദ്ദേശിക്കാറുണ്ട്.

5. പിത്താശയക്കല്ല്

5. പിത്താശയക്കല്ല്

പിത്താശക്കല്ല് ഉള്ള രോഗികള്‍ ജിഞ്ചര്‍ ടീ ഉപയോഗിക്കും മു്മ്പ് ന്യൂട്രീഷന്‍ വിദഗ്ദനായ ഒരു ഡോക്ടറുടെ ഉപദേശം തേടണം. കാരണം ഇത്തരം രോഗികളില്‍ അനന്തര ഫലങ്ങള്‍ക്ക് സാധ്യത ഏറെയാണ്. പിത്താശയക്കലുള്ളവരില്‍ പിത്താശയ നീര് ഉത്പാദിപ്പിക്കപ്പെടുന്നത് വളരെ വേദനാജനകമായിരിക്കും. ഇഞ്ചി പിത്താശയ നീര് വര്‍ദ്ധിപ്പിക്കുകയും രോഗാവസ്ഥ വഷളാക്കുകയും ചെയ്യും.

6. ഉദരസംബന്ധമായ പ്രശ്നങ്ങള്‍

6. ഉദരസംബന്ധമായ പ്രശ്നങ്ങള്‍

മേരിലാന്‍ഡ് മെഡിക്കല്‍ സെന്‍ററിന്‍റെ പഠന പ്രകാരം ‍ജിഞ്ചര്‍ ടീ ഛര്‍ദ്ദിക്ക് പ്രതിവിധിയായി ഉപയോഗിക്കാമെങ്കിലും വെറും വയറ്റില്‍ അമിതമായി കഴിക്കുന്നത് വയറ്റില്‍ പ്രശ്നങ്ങളുണ്ടാക്കാനിടയാക്കും. ജിഞ്ചര്‍ ടീ ഉപയോഗിക്കാവുന്ന അളവ് ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടിരിക്കുമെന്നതിനാല്‍, ഏതളവില്‍ ഉപയോഗിച്ചാലാണ് പ്രശ്നമുണ്ടാവുക എന്ന് കൃത്യമായി പറയുക പ്രയാസമാണ്.

7. ഗര്‍ഭാവസ്ഥ

7. ഗര്‍ഭാവസ്ഥ

ഗര്‍ഭകാലത്ത് ഇഞ്ചി ഉപയോഗിക്കുന്നത് ഏറെ പ്രശ്നങ്ങള്‍ക്കിടയാക്കും. ഇഞ്ചിയിലടങ്ങിയിരിക്കുന്ന ഒരു പദാര്‍ത്ഥം ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിനെ വിഷം പോലെ ബാധിക്കും എന്ന് ഒരു വാദമുണ്ട്. എന്നിരുന്നാലും ചില ഡോക്ടര്‍മാര്‍ ഗര്‍ഭിണികള്‍ക്ക് പ്രഭാതത്തിലുണ്ടാകുന്ന ഛര്‍ദ്ദിക്ക്(മോണിങ്ങ് സിക്ക്നെസ്) ‍ജിഞ്ചര്‍ ടീ പ്രതിവിധിയായി നിര്‍ദ്ദേശിക്കാറുണ്ട്. പരമ്പരാഗത ചൈനീസ് ചികിത്സകരുടെ വിശ്വാസപ്രകാരം അമ്മയ്ക്കും, കുഞ്ഞിനും ദോഷകരമാവുകയും, ഗര്‍ഭം അലസലിന് വരെ കാരണമാവുകയും ചെയ്യുന്നതാണ് ഇ‍ഞ്ചി. ഗര്‍ഭകാലത്ത് ഒരു ഡോക്ടറുടെ നിര്‍ദ്ദേശാനുസൃതം ജിഞ്ചര്‍ ടീ കഴിക്കുന്നതാണ് ഉചിതം.

Read more about: health ആരോഗ്യം
English summary

Side Effects OF Ginger Tea

When taking large amounts of ginger tea, some people may experience side effects from it like upset stomach, heartburn, mouth irritation, etc. Read on to know the various health benefits and side effects,
X
Desktop Bottom Promotion