For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കും കിച്ചണ്‍ രഹസ്യങ്ങള്‍!

By Super
|

അടുക്കള ക്രമീകരിക്കുന്നതില്‍ വരുത്തുന്ന 10 മാറ്റങ്ങള്‍ ശരീര ഭാരം കുറയ്‌ക്കാന്‍ എങ്ങനെ സഹായിക്കുന്നുവെന്ന്‌ നോക്കാം.

ശരീര ഭാരം കുറയ്‌ക്കുന്നതിനായി ആരോഗ്യദായകമായ ഭക്ഷണം കഴിക്കുകയാണ്‌ ആദ്യം വേണ്ടതെങ്കിലും പല അടുക്കളയിലും ഇവ ഉണ്ടാക്കാറില്ല. പകരം അനാരോഗ്യകരങ്ങളായ ലഘു ഭക്ഷണങ്ങള്‍ കൊണ്ടും ജങ്ക്‌ ഫുഡുകള്‍ കൊണ്ടും വയറ്‌ നിറയ്‌ക്കുകയാണ്‌ പലരും ചെയ്യുക.

എന്നാല്‍, മികച്ച ഭക്ഷണം കഴിക്കാവുന്ന രീതിയില്‍ വീടിനെ മാറ്റാവുന്നതാണ്‌. ഭക്ഷണത്തെ കുറിച്ച്‌ മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നത്‌ നല്ലതാണ്‌. അതിനേക്കാള്‍ പ്രധാനം നിങ്ങള്‍ വാങ്ങുന്ന ഭക്ഷണങ്ങള്‍ അടുക്കളയില്‍ എങ്ങനെ എത്തുന്നു എന്നതാണ്‌.

എളുപ്പം കാണുകയും എടുക്കുകയും ചെയ്യാവുന്ന രീതിയില്‍ ആരോഗ്യദായകങ്ങളായ ഭക്ഷണങ്ങള്‍ ഉണ്ടാക്കി വയ്‌ക്കുക. കൂടാതെ അനാരോഗ്യകരങ്ങളായ ഭക്ഷണങ്ങള്‍ ഉണ്ടാക്കാതിരിക്കുകയും ചെയ്‌താല്‍ ആരോഗ്യകരമായ ആഹാര ശീലം വീട്ടില്‍ പിന്തുടരാന്‍ എളുപ്പമാണ്‌.

ആരോഗ്യദായകമായ ഭക്ഷണശീലത്തെ പ്രോത്സാഹിപ്പിക്കാന്‍ അടുക്കളയില്‍ വരുത്തേണ്ട ചില മാറ്റങ്ങള്‍

തീന്‍ മേശ ഒഴിച്ചിടുക

തീന്‍ മേശ ഒഴിച്ചിടുക

എളുപ്പം കാണുന്ന ഭക്ഷണം അതിന്റെ ലഭ്യതയെ കുറിച്ച്‌ എപ്പോഴും ഓര്‍മ്മപ്പെടുത്തുകയും ആദ്യം കഴിക്കാന്‍ ഇടവരുത്തുകയും ചെയ്യും. അതിനാല്‍ ലഘുഭക്ഷണങ്ങള്‍ കാണാവുന്ന സ്ഥലങ്ങളില്‍ വയ്‌ക്കരുത്‌. മധുര പലഹാരങ്ങളുടെ പാത്രം തീന്‍മേശപ്പുറത്തു നിന്നും മാറ്റി വയ്‌ക്കുക.

പഴക്കൂട വാങ്ങുക

പഴക്കൂട വാങ്ങുക

പഴങ്ങളും പച്ചക്കറികളും എളുപ്പം എടുത്ത്‌ കഴിക്കുന്നതിനായി കാണാവുന്ന തരത്തില്‍ ഒരു പഴക്കൂടയിലാക്കി കാണാവുന്ന രീതിയില്‍ വയ്‌ക്കുക. പഴങ്ങളില്‍ ഈച്ച വരാതെ നോക്കണം . അതിനായി മുന്തിരി, പൈനാപ്പിള്‍, മാങ്ങ എന്നിവയ്‌ക്ക്‌ പകരം ആപ്പിള്‍, ഓറഞ്ച്‌, വാഴപഴം പോലുള്ളവ കാണാവുന്ന രീതിയില്‍ വയ്‌ക്കുന്നതാണ്‌ ഉചിതം.

ശേഷിക്കുന്നത്‌ ഒറ്റ പാത്രത്തില്‍ സൂക്ഷിക്കുക

ശേഷിക്കുന്നത്‌ ഒറ്റ പാത്രത്തില്‍ സൂക്ഷിക്കുക

ശേഷിക്കുന്ന ഭക്ഷണം അടുത്ത ദിവസത്തേക്ക്‌ എടുത്തു വയ്‌ക്കുമ്പോഴും ശ്രദ്ധിക്കുക. ആവശ്യമുള്ളത്‌ ഒറ്റ പാത്രത്തില്‍ എടുത്തുവയ്‌ക്കുന്നതാണ്‌ ഉചിതം. കലോറി കൂടിയ അത്താഴം അവശേഷിക്കുന്നത്‌ പിറ്റേ ദിവസം ലഘുഭക്ഷണമായി ഇടയ്‌ക്കിടെ കഴിക്കുന്ന ശീലം ചിലര്‍ക്കുണ്ട്‌. അതിനാല്‍ ഒരുമിച്ചെടുക്കാവുന്ന രീതിയില്‍ സൂക്ഷിച്ച്‌ വയ്‌ക്കുക. ശീതികരിച്ചു വയ്‌ക്കുന്ന പാത്രങ്ങളില്‍ കൂടുതല്‍ ഭക്ഷണം ശേഖരിക്കാം.

കാണാവുന്ന പാത്രത്തില്‍ വയ്‌ക്കുക

കാണാവുന്ന പാത്രത്തില്‍ വയ്‌ക്കുക

പയര്‍ വര്‍ഗങ്ങളും ഉള്‍പ്പെടുന്ന ഭക്ഷണം തയ്യാറാക്കുക. ഇത് കാണാവുന്ന രീതിയില്‍ സൂക്ഷിയ്ക്കുകയും വേണം

ഫ്രീസര്‍ കൂടുതല്‍ ഉപയോഗിക്കുക

ഫ്രീസര്‍ കൂടുതല്‍ ഉപയോഗിക്കുക

അവശേഷിക്കുന്ന ഭക്ഷണം സംബന്ധിച്ച്‌ കൃത്യമായ പദ്ധതി ഇല്ല എങ്കില്‍ ഫ്രിഡ്‌ജില്‍ വയ്‌ക്കുന്നത്‌ ഒഴിവാക്കുക. ഇവ ഇടയ്‌ക്കിടെ ലഘുഭക്ഷണമായി എടുത്ത്‌ കഴിക്കുന്നത്‌ ഒഴിവാക്കാന്‍ ഫ്രീസര്‍ സഹായിക്കും. മികച്ച ഭക്ഷണ ക്രമം ആസൂത്രണം ചെയ്യാനും സഹായിക്കും.

പച്ചക്കറികള്‍ കാണ്‍കെ വയ്‌ക്കുക

പച്ചക്കറികള്‍ കാണ്‍കെ വയ്‌ക്കുക

നിങ്ങളുടെ ഫ്രിഡ്‌ജ്‌ ഏത്‌ രീതിയിലുള്ളതാണന്നത്‌ അനുസരിച്ച്‌ പുനക്രമീകരണങ്ങള്‍ വരുത്താം.

ഫ്രീസര്‍ താഴെയുള്ള ചില ഫ്രിഡ്‌ജുകളില്‍ പച്ചക്കറി തട്ട്‌ കണ്ണിന്‌ നേരെ വരത്തക്ക രീതിയിലാണ്‌. എന്നാല്‍ ഫ്രീസര്‍ മുകളിലുള്ള ഫ്രിഡ്‌ജാണ്‌ നിങ്ങളുടേതെങ്കില്‍ പച്ചക്കറി തട്ട്‌ താഴെയായിരിക്കുംഅതിനാല്‍ പച്ചക്കറികള്‍ അതില്‍ വയ്‌ക്കുമ്പോള്‍ പെട്ടന്ന്‌ കാണാന്‍ കഴിയില്ല. അതിനാല്‍ പഴങ്ങളും പച്ചക്കറികളും കാണത്തക്ക രീതിയില്‍ ഉയര്‍ത്തി വയ്‌ക്കുക.

ലഘുഭക്ഷണം മുന്‍കൂട്ടി തയ്യാറാക്കുക

ലഘുഭക്ഷണം മുന്‍കൂട്ടി തയ്യാറാക്കുക

എത്ര ഒഴിവാക്കാന്‍ ശ്രമിച്ചാലും ചിലപ്പോഴെല്ലാം നമ്മള്‍ ലഘുഭക്ഷണങ്ങള്‍ കഴിക്കും. അതിനാല്‍ ഇത്‌ പുറത്തു നിന്നു വാങ്ങി കഴിക്കുന്നത്‌ ഒഴിവാക്കാന്‍ പഴങ്ങളും മറ്റ്‌ ലഘുഭക്ഷണങ്ങളും മുന്‍കൂട്ടി തയ്യാറാക്കി കൈയില്‍ കരുതുന്നത്‌ നല്ലതാണ്‌.

സ്വയം പാചകം

സ്വയം പാചകം

വീട്ടില്‍ ഭക്ഷണം പാകം ചെയ്യുന്നതാണ്‌ കൂടുതല്‍ ആരോഗ്യദായകം. അതിനാല്‍ സ്വയം പാചകം ചെയ്‌ത്‌ കഴിക്കുന്നത്‌ വളരെ ആസ്വാദ്യകരമായിരിക്കും.

 ഡൈനിംഗ് ടേബിള്‍ ഉപയോഗിയ്ക്കുക

ഡൈനിംഗ് ടേബിള്‍ ഉപയോഗിയ്ക്കുക

വീട്ടില്‍ എവിടെയും ഇരുന്ന്‌ ഭക്ഷണം കഴിക്കുന്നവരുണ്ട്‌. കഴിക്കുന്നതിന്‌ ഒപ്പം മറ്റ്‌ പ്രവൃത്തികളും ചെയ്‌താല്‍ ഭക്ഷണം കഴിച്ച്‌ തുടങ്ങാന്‍ ഇടയ്‌ക്കിടെ തലച്ചോറിന്‌ സൂചന നല്‍കും.

ടിവി കണ്ടുകൊണ്ട്‌ ആഹാരം കഴിക്കുന്ന നിരവധി പേരുണ്ട്‌ . ഇത് ഒഴിവാക്കുന്നതാണ് നല്ലത്.

. കൂടുതല്‍ കഴിക്കുന്നത്‌ ഒഴിവാക്കാന്‍ ഇത്‌ സഹായിക്കും.

ചെറിയ പ്ലേറ്റും വലിയ ഗ്ലാസ്സും

ചെറിയ പ്ലേറ്റും വലിയ ഗ്ലാസ്സും

എന്ത്‌ കഴിക്കണമെന്നും എങ്ങനെ കഴിക്കണം എന്നും തീരുമാനിക്കുന്നത്‌ കഴിക്കുന്ന പാത്രത്തെയും ആഹാരത്തിന്റെ അളവിനെയും ആശ്രയിച്ചിരിക്കുന്നുവെന്ന്‌ അടുത്തിടെ നടന്ന പഠനം പറയുന്നു.

വലിയ പാത്രം കൂടുതല്‍ കഴിക്കാന്‍ കാരണമാകും- പാത്രത്തില്‍ അവശേഷിക്കുന്നത്‌ കഴിക്കാനുള്ള പ്രവണത പലര്‍ക്കും ഉണ്ടാകാറുണ്ട്‌.

പഴയതിനു പകരം പുതിയ വിഭവങ്ങള്‍ സ്വീകരിക്കുമ്പോള്‍ അളവിന്‌ വലിയ പ്രാധാന്യമുണ്ട്‌. ചെറിയ പ്ലേറ്റുകളും വലിയ ഗ്ലാസ്സുകളും ഉപയോഗിക്കുന്നതാണ്‌ ഉചിതം.


Read more about: weight തടി
English summary

Secret To your Weight Loss Lies In The Kitchen

Actual secrets to weight loss lies in your kitchen itself. Want to know how, read on,
X
Desktop Bottom Promotion