For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യകരമായ സോസുകള്‍

|

സോസുകള്‍ ഇന്ന് പല ഭക്ഷണസാധനങ്ങളിലേയും മുഖ്യ ചേരുവയാണ്. പ്രത്യേകിച്ച് ഫാസ്റ്റ് ഫുഡുകളിലെ.

ഉപ്പും മധുരവുമെല്ലാമടങ്ങിയ സോസുകള്‍ ഭക്ഷണത്തിന് സ്വാദു നല്‍കുമെങ്കിലും ആരോഗ്യകരമാണെന്ന് പറയാനാവില്ല. സോസുകള്‍ മാത്രമല്ല, ഭക്ഷണം ഗാര്‍നിഷ് ചെയ്യാനുപയോഗിക്കുന്ന ചില വസ്തുക്കളും ആരോഗ്യത്തിനു നല്ലതല്ല.

പാലിനോട്‌ വിട പറയാം, പോഷകങ്ങളോടല്ല!പാലിനോട്‌ വിട പറയാം, പോഷകങ്ങളോടല്ല!

സോസുകള്‍ ഉപയോഗിയ്ക്കാതിരിയ്ക്കാന്‍ കഴിയില്ലെന്ന ശീലമുള്ളവരുമുണ്ട്. ഇത്തരക്കാര്‍ക്ക് ചില ആരോഗ്യകരമായ സോസുകളും ഭക്ഷണത്തിന് രുചി നല്‍കുന്ന ചില ചട്‌നികളുമിതാ,

പെസ്റ്റോ സോസ്

പെസ്റ്റോ സോസ്

പെസ്റ്റോ സോസ് ഒലീവ് ഓയിലില്‍ നിന്നുള്ളതാണ്. നട്‌സ് ചേര്‍ത്താണ് ഇവയുണ്ടാക്കുന്നത്. സിലാന്ത്രോ പോലുള്ള സസ്യങ്ങള്‍ ചേര്‍ക്കുന്നതു കൊണ്ട് ഇവ ആരോഗ്യത്തിന് നല്ലതാണ്. പ്രത്യേകിച്ചും കിഡ്‌നിയ്ക്ക്.

പുളി ഉപയോഗിച്ചുണ്ടാക്കുന്ന ചട്‌നി

പുളി ഉപയോഗിച്ചുണ്ടാക്കുന്ന ചട്‌നി

പുളി ഉപയോഗിച്ചുണ്ടാക്കുന്ന ചട്‌നി ആരോഗ്യത്തിന് നല്ലതാണ്. ഇതില്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്.

വാസബി

വാസബി

കാസബി ജപ്പാനില്‍ നിന്നുള്ള ഭക്ഷണസാധനങ്ങള്‍ അലങ്കരിയ്ക്കാനുള്ള ഒരു ചേരുവയാണ്. പ്രത്യേകിച്ച് സുഷി ഭക്ഷണങ്ങള്‍. ഇതില്‍ ഐസോതിയോസയനേറ്റ്‌സ് ധാരാളം അടങ്ങിയിട്ടുണ്ട്. ക്യാന്‍സര്‍ തടയാന്‍ നല്ലതാണ്. ചിക്കനൊപ്പം വളരെ രുചികരം.

 സാല്‍സ സോസ്

സാല്‍സ സോസ്

തക്കാളിയില്‍ നിന്നുണ്ടാക്കുന്ന സാല്‍സ സോസ് ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയതു കൊണ്ട് ക്യാന്‍സര്‍ തടയാന്‍ നല്ലതാണ്. ലൈകോഫീന്‍ ഉള്ളതു കൊണ്ട് ചര്‍മത്തിനും ഇത് ഏറെ നല്ലതാണ്. കുരുമുളകുള്ളതു കൊണ്ട് കോള്‍ഡ് പോലുള്ള അസുഖങ്ങള്‍ക്കും ഇത് ഉപകാരപ്രദമാണ്.

 ഗ്വാക്കമോല്‍

ഗ്വാക്കമോല്‍

അവോക്കാഡോ, ചെറുനാരങ്ങ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഗ്വാക്കമോല്‍ മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍, വൈറ്റമിന്‍ ഇ ്എന്നിവ അടങ്ങിയതാണ്. ഇത് സ്ത്രീകളിലെ വന്ധ്യതാപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമവുമാണ്.

പുതിന ചട്‌നി

പുതിന ചട്‌നി

ഇലക്കറിയുടെ ഗുണങ്ങള്‍ അടങ്ങിയ പുതിന ചട്‌നി ഇന്ത്യന്‍ ഭക്ഷണരീതിയുടെ ഒരു ഭാഗമാണ്. ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്ന്.

ടാബാസ്‌കോ സോസ്

ടാബാസ്‌കോ സോസ്

മുളകില്‍ നിന്നുണ്ടാക്കുന്ന ടാബാസ്‌കോ സോസ് ഭക്ഷണം ദഹിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതിന് എരിവ് അല്‍പം കൂടുമെന്നു മാത്രം.

ടൊമാറ്റോ ഗാര്‍ലിക് ചട്‌നി

ടൊമാറ്റോ ഗാര്‍ലിക് ചട്‌നി

തക്കാളി, വെളുത്തുള്ളി എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ടൊമാറ്റോ ഗാര്‍ലിക് ചട്‌നി ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്.

ടൊമാറ്റോ കെച്ചപ്പ്

ടൊമാറ്റോ കെച്ചപ്പ്

വിപണിയില്‍ നിന്നും ലഭിയ്ക്കുന്ന ടൊമാറ്റോ കെച്ചപ്പ് കൃത്രിമ വസ്തുക്കള്‍ അടങ്ങിയതാണ്. ഇത് വീട്ടിലുണ്ടാക്കുന്നത് ഏറെ ഗുണം ചെയ്യും. വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാണ് കൂടുതല്‍ ഗുണം നല്‍കുന്നത്.

സാത്‌സികി സോസ്

സാത്‌സികി സോസ്

സാത്‌സികി സോസ് ഒലീവ് ഓയില്‍, തൈര് എന്നിവ ചേര്‍ത്തുണ്ടാക്കുന്നതാണ്. ഇതുകൊണ്ടു തന്നെ ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍, നല്ല ബാക്ടീരിയ എന്നീ ഗുണങ്ങള്‍ ചേര്‍ന്നതുമാണ്.

വോര്‍സെസ്‌റ്റേന്‍

വോര്‍സെസ്‌റ്റേന്‍

വോര്‍സെസ്‌റ്റേന്‍ ഷെയര്‍ സോസില്‍ അയേണ്‍, വൈറ്റമിന്‍ ബി 6 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ആരോഗ്യത്തിനും ഗുണകരമാണ്.

Read more about: food health ആരോഗ്യം
English summary

Sauces That Are Healthy For You

Not all sauces that are low fat have health benefits as well. However, some of the sauces that are healthy for you can add nutritive value to your food and also change the taste of what you are eating. So, do not consume calories with your sauces.
Story first published: Saturday, June 7, 2014, 11:24 [IST]
X
Desktop Bottom Promotion