For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കമ്പ്യൂട്ടറിന്‌ മുമ്പില്‍ ഇരിക്കേണ്ട രീതി

By Super
|

കോര്‍പറേറ്റ്‌ ലോകത്തെ അടിമകളാണ്‌ നിങ്ങളെങ്കില്‍ കമ്പ്യൂട്ടറിന്റെ മുമ്പിലുള്ള ഇരുപ്പ്‌ ഏറെ ക്ഷീണമുണ്ടാക്കും.
കമ്പ്യൂട്ടറില്‍ ചെയ്യുമ്പോള്‍ ഇരിക്കുന്ന രീതി ശരിയായില്ലെങ്കില്‍ പുറം വേദന, കഴുത്ത്‌ വേദന, മുട്ട്‌ വേദന, കൈകള്‍, വിരലുകള്‍,കൈത്തണ്ടുകള്‍ എന്നിവയില്‍ തരിപ്പ്‌ എന്നിവയെ സ്വയം ക്ഷിണിച്ചു വരുത്തലാകും ഫലം. അതുകൊണ്ട്‌ കമ്പ്യൂട്ടറില്‍ ചെയ്യുമ്പോള്‍ ശരിയായ സ്ഥിതിയില്‍ ഇരുന്ന്‌ ശീലിക്കുന്നതാണ്‌ നല്ലത്‌.

ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും നടക്കുമ്പോഴും കിടക്കുമ്പോഴും ശരീരത്തെ ശരിയായ അവസ്ഥയില്‍ നിലനിര്‍ത്തുന്നതാണ്‌ നല്ല സ്ഥിതി.

കന്യൂട്ടര്‍ ചെയ്യുമ്പോള്‍ പേശികള്‍ക്ക്‌ യാതൊരു തരത്തിലു ഉള്ള ആയാസം ഉണ്ടാക്കാത്ത സ്ഥിതികള്‍

എല്ലുകളും സന്ധികളും നേര്‍ വരിയില്‍

എല്ലുകളും സന്ധികളും നേര്‍ വരിയില്‍

പേശികള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിന്‌ എല്ലുകളും സന്ധികളും നേര്‍വരിയിലായിരിക്കുന്നത്‌ പ്രധാനമാണ്‌. ശരിയായ സ്ഥിതി സന്ധികളുടെ അസാധരമായ കിടപ്പുകള്‍ നേരെയാക്കും. കമ്പ്യൂട്ടറിന്‌ മുമ്പില്‍ വളരെ നേരം ഇരിക്കുമ്പോള്‍, ശരിയായ സ്ഥിതിയിലാണെങ്കില്‍ നട്ടെല്ലിന്‌ സമ്മര്‍ദ്ദം ഉണ്ടാകില്ല, കൂടാതെ പേശീ വേദന, പുറം വേദന എന്നിവയെ പ്രതിരോധിക്കുകയും ചെയ്യും. കാഴ്‌ചയില്‍ നല്ലതാണന്നതിന്‌ പുറമെ നല്ല രീതിയിലുള്ള ഇരുപ്പ്‌ പേശികളുടെ തളര്‍ച്ച കുറയ്‌ക്കുകയും ശരീരത്തെ കുറച്ച്‌ ഊര്‍ജ്ജം മാത്രം ഉപയോഗിക്കാന്‍ അനുവദിക്കുകയും ചെയ്യും.

തുടക്കക്കാര്‍

തുടക്കക്കാര്‍

തുടക്കക്കാര്‍ നടു നിവര്‍ത്തി തോളുകള്‍ നേരെയാക്കി നിവര്‍ന്ന്‌ വേണം കന്യൂട്ടറിന്‌ മുമ്പില്‍ ഇരിക്കുന്നത്‌. പൃഷ്‌ഠഭാഗം ശരിക്കും കസേരിയില്‍ സ്‌പര്‍ശിച്ചിരിക്കണം.

കുഷ്യന്‍

കുഷ്യന്‍

കുഷ്യനോ ചുരുട്ടിയ ടൗവലോ ഉപയോഗിക്കുന്നത്‌ പുറത്തിന്റെ സ്വാഭാവികമായ വളവ്‌ നിലനിര്‍ത്തുന്നതിന്‌ സഹായിക്കും. മികച്ച ഇരുപ്പ്‌ സ്ഥാനം കണ്ടെത്തുന്നതിന്‌ കസേരയുടെ അറ്റത്ത്‌ ഇരുന്നിട്ട്‌ മുമ്പോട്ട്‌ പൂര്‍ണ്ണമായി കുനിയുക. സാധ്യമാകുന്നത്ര പുറത്തിന്റെ വളവ്‌ നിവര്‍ത്തുക. ഈ സ്ഥിതിയില്‍ ഏതാനം സെക്കന്‍ഡ്‌ തുടരുക. ശരീര ഭാരം രണ്ട്‌ ഇടുപ്പുകളിലേക്കും നല്‍കികൊണ്ട്‌ ഈ സ്ഥിതിയില്‍ നിന്നും 10 ഡിഗ്രി മാറുക.

കൈനീളത്തിനനുസിര്‌ച്ച്‌ ഇരിക്കുക

കൈനീളത്തിനനുസിര്‌ച്ച്‌ ഇരിക്കുക

സ്‌ക്രീനില്‍ നിന്നും കൈനീളത്തിനനുസരിച്ച്‌ ഇരുന്ന കാഴ്‌ച അകലം ക്രമപ്പെടുത്തുക. കാലുകള്‍ പിണയ്‌ക്കുന്നത്‌ ഒഴിവാക്കി സമകോണായി മുട്ട്‌ വളയ്‌ക്കുക. കാല്‍പ്പത്തികള്‍ തറയില്‍ നേരെ വയ്‌ക്കുക. കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ കണ്ണിന്‌ ഏറെ മുകളിലോ താഴെയോ ആകാത്ത തരത്തില്‍ നേരെ വയ്‌ക്കുക. തോളുകള്‍ക്ക്‌ ആയാസം നല്‍കാത്ത വിധം കൈകളും മുട്ടുകളും കസേരയിലോ ഡെസ്‌കിലോ വയ്‌ക്കുക.

ഇടവേള

ഇടവേള

ഇടവേളകള്‍ വളരെ പ്രധാനപ്പെട്ടതാണ്‌. 30 മിനുട്ടില്‍ കൂടൂതല്‍ ഒരേ സ്ഥിതിയില്‍ കമ്പ്യൂട്ടറിന്‌ മുമ്പില്‍ ഇരിക്കരുത്‌. ദീര്‍ഘ നേരം പണിയെടുത്തെന്ന്‌ തോന്നിയാല്‍ കഴുത്തിന്‌ ലളിതമായ വ്യായാമങ്ങള്‍ ചെയ്യുക. തല മുമ്പില്‍ നിന്നും പുറകോട്ടും വശത്തോട്‌ വശവും ചെരിയ്‌ക്കുക. രണ്ട്‌ കൈകളും പുറത്ത്‌ വച്ച്‌ രണ്ട്‌ മൂന്ന്‌ മിനുട്ട്‌ ഈ അവസ്ഥയില്‍ ഇരുന്നു കൊണ്ട്‌ മുമ്പോട്ടും പുറകോട്ടുമുള്ള പ്രതിരോധ വ്യായാമങ്ങള്‍ ചെയ്യുക.

ഓരോ അരമണിക്കൂര്‍ കഴിയുമ്പോഴും എഴുനേല്‍ക്കുകയും ഒരു ഗ്ലാസ്സ്‌ വെള്ളമെടുക്കുകയോ വാഷ്‌ റൂമില്‍ പോവുകയോ സമീപത്തുള്ളവരെ സന്ദര്‍ശിക്കുകയോ ചെയ്യുക. കാലുകള്‍ നിവര്‍ത്തുക.

ജോലി ചെയ്യുമ്പോള്‍ ഇത്തരത്തില്‍ മികച്ച സ്ഥിതികള്‍ ഉപയോഗിക്കുകയാണെങ്കില്‍ തളര്‍ച്ച തോന്നുന്നതിന്‌ പകരം നിവര്‍ന്ന്‌ നില്‍ക്കാന്‍ കഴിയുന്നതായും ജോലിക്ക്‌ ശേഷം ദിവസേന ചെയ്യുന്ന പ്രവര്‍ത്തികള്‍ എളുപ്പം വഴങ്ങുന്നതായും മനസ്സിലാക്കും കഴിയും.

Read more about: health
English summary

Right Posture When Sitting At A Computer

Good posture entails holding your body in a position, which is ideal when standing, walking, sitting, or lying down - posture that doesn't put any strain on the supporting muscles or ligaments.
X
Desktop Bottom Promotion