For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉളുക്ക്‌ ചികിത്സ

By Super
|

മാംസപേശികളെയും സന്ധികളെയും ബാധിക്കുന്ന ഒരുതരം പരുക്കാണ്‌ ഉളുക്ക്‌. പേശികള്‍ ഊര്‍ജ്ജം കൂടുതലായി ഉപയോഗിക്കുന്നതിന്റെ ഫലമായി അവയില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നു. ഇതുമൂലം കഠിനമായി വേദയും അനുഭവപ്പെടാം.

സർവരോഗസംഹാരിയായ ത്രിഫല

പേശികളില്‍ അനുഭവപ്പെടുന്ന ശക്തമായ വേദന നിങ്ങളുടെ ജീവിതത്തിന്റെ താളം തന്നെ തെറ്റിക്കാം. പ്രധാനപ്പെട്ട കൂടിക്കാഴ്‌ചകളില്‍ നിന്നോ പ്രിയപ്പെട്ട കായിക വിനോദങ്ങളില്‍ നിന്നോ നിങ്ങള്‍ക്ക്‌ മാറി നില്‍ക്കേണ്ടിയും വരാം. വേദനയില്‍ നിന്ന്‌ പെട്ടെന്ന്‌ ആശ്വാസം തേടണമെങ്കില്‍ അതിന്റെ യഥാര്‍ത്ഥ കാരണം അറിഞ്ഞിരിക്കണം. പേശിവേദനയില്‍ നിന്ന്‌ മുക്തി നേടുന്നതിനുള്ള ചില പ്രധാന ചികിത്സകളാണ്‌ ഇനി പറയുന്നത്‌. ജീവിതം ഊര്‍ജ്ജസ്വലമായി മുന്നോട്ട്‌ കൊണ്ടുപോകാന്‍ ഇവ നിങ്ങളെ സഹായിക്കും.

കാരണം തിരിച്ചറിയുക

കാരണം തിരിച്ചറിയുക

പേശിവേദനയ്‌ക്ക്‌ മരുന്ന്‌ ഉപയോഗിക്കുന്നതിന്‌ മുമ്പ്‌, വേദനയുടെ യഥാര്‍ത്ഥ കാരണം തിരിച്ചറിയുക. വേദനയില്‍ നിന്ന്‌ എളുപ്പം മുക്തി നേടുന്നതിന്‌ അതിന്റെ മൂലകാരണത്തില്‍ നിന്ന്‌ ഒഴിഞ്ഞു നില്‍ക്കേണ്ടത്‌ അത്യാവശ്യമാണ്‌.

വിശ്രമിക്കുക

വിശ്രമിക്കുക

പേശിവേദന അനുഭവപ്പെട്ടാല്‍ ആവശ്യത്തിന്‌ വിശ്രമിക്കുക. പേശിവേദനയ്‌ക്കുള്ള ഏറ്റവും പ്രധാന ചികിത്സയും വിശ്രമം തന്നെ. ഇത്‌ ശരീരത്തിനെന്ന പോലെ പേശികള്‍ക്കും വിശ്രമം നല്‍കും. ഒരു രാത്രി വിശ്രമിച്ചാല്‍, ചെറിയ വേദനയ്‌ക്ക്‌ വേറെ ചികിത്സ വേണ്ടിവരില്ല. പേശിവേദന കൂടാന്‍ കാരണമാകുന്ന പ്രവൃത്തികള്‍ ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം.

തിരുമുക

തിരുമുക

പേശിവേദനയ്‌ക്ക്‌ പറ്റിയ മറ്റൊരു ചികിത്സയാണ്‌ തിരുമല്‍. ഇത്‌ രക്തയോട്ടം വര്‍ദ്ധിപ്പിക്കും. ഇതോടെ വേദന ശമിക്കും. വേദനയുള്ള ഭാഗത്ത്‌ അധികം ബലം കൊടുക്കാതെ വേണം തിരുമാന്‍. ഒരു ദിശയില്‍ മാത്രമേ തിരുമാവൂ.

ഐസ്‌ വയ്‌ക്കുക

ഐസ്‌ വയ്‌ക്കുക

പേശികള്‍ ഉരുണ്ടുകയറുന്നത്‌ മൂലമുണ്ടാകുന്ന വേദന അകറ്റാന്‍ ഐസ്‌ വച്ചാല്‍ മതിയാകും. വേദനയുള്ള ഭാഗത്ത്‌ നീരുണ്ടെങ്കില്‍ കുറഞ്ഞത്‌ 20 മിനിറ്റ്‌ നേരം അവിടെ ഐസ്‌പാക്ക്‌ വയ്‌ക്കുക. വേദന മാറും. പേശിവേദനയ്‌ക്ക്‌ വളരെ ഫലപ്രദമായ ഒരു ചികിത്സയാണിത്‌.

ആവി പിടിക്കുക

ആവി പിടിക്കുക

പേശിവേദന മാറാന്‍ ആവി പിടിക്കുന്നതും നല്ലതാണ്‌. ചൂടുവെള്ളത്തിലുള്ള കുളിയും ആവിക്കുളിയും വേദനയില്‍ നിന്ന്‌ ആശ്വാസം നല്‍കും. കുളിക്കുന്ന വെള്ളത്തില്‍ കുറച്ച്‌ എപ്‌സം സോള്‍ട്ട്‌ ചേര്‍ക്കുന്നത്‌ നല്ലതായിരിക്കും. ആവിയുടെ ചൂട്‌ പേശികള്‍ക്ക്‌ ആശ്വാസം പകരും.

എണ്ണകള്‍

എണ്ണകള്‍

പേശിവേദന മാറ്റാന്‍ കഴിയുന്ന നിരവധി എണ്ണകളുണ്ട്‌. ഇവയില്‍ ഏതെങ്കിലും ഒന്നില്‍ നിന്ന്‌ ഒന്നോ രണ്ടോ തുള്ളിയെടുത്ത്‌ ഒരു ടേബിള്‍സ്‌പൂണ്‍ വെള്ളച്ചെണ്ണയില്‍ ചേര്‍ത്ത്‌ വേദനയുള്ള ഭാഗത്ത്‌ പുരട്ടുക.

കുളിക്കുക

കുളിക്കുക

വേദനയുടെ സിഗ്നലുകളുടെ സഞ്ചാരം മന്ദീഭവിപ്പിക്കാന്‍ ചൂടിന്‌ കഴിയും. അതിനാല്‍ ചൂടുവെള്ളത്തില്‍ ഒരു കുളി പാസ്സാക്കുക. പേശിവേദനയ്‌ക്ക്‌ എതിരെ പ്രയോഗിക്കാവുന്ന ഏറ്റവും എളുപ്പമുള്ള ചികിത്സയാണിത്‌. വേഗത്തില്‍ ആശ്വാസം കിട്ടുകയും ചെയ്യും.

ചലനങ്ങള്‍

ചലനങ്ങള്‍

ലളിതമായ ചലനങ്ങളിലൂടെ മസില്‍ പിടിച്ചതുമൂലമുള്ള പേശിവേദന മാറ്റാന്‍ കഴിയും. ചെറിയ രീതിയിലുള്ള വ്യായാമങ്ങളും ചെയ്യാവുന്നതാണ്‌. പേശിവേദന മാറ്റാന്‍ സഹായിക്കുന്ന നിരവധി വ്യായാമമുറകളുണ്ട്‌.

അമര്‍ത്തുക

അമര്‍ത്തുക

അതികഠിനമായ വേദന മാറാന്‍ നന്നായി അമര്‍ത്തിയാല്‍ മതിയാകും. ചൂട്‌ കൊടുത്തോ തണുപ്പ്‌ കൊടുത്തോ ഇത്‌ ചെയ്യാം. വേദനയുടെ കാരണത്തിന്‌ അനുസരിച്ച്‌ ഇവയില്‍ ഒന്ന്‌ തിരഞ്ഞെടുക്കുക.

നിവര്‍ത്തുക

നിവര്‍ത്തുക

വേദന അനുഭവപ്പെടുന്ന മാംസപേശി വലിച്ച്‌ നിവര്‍ത്തിയാല്‍ വേദന ശമിക്കും. ഇത്‌ വളരെ വേഗത്തില്‍ ആശ്വാസം നല്‍കും. പേശി വലിച്ച്‌ നിവര്‍ത്തുന്നതിന്‌ മുമ്പ്‌ ഡോക്ടറുടെ ഉപദേശം തേടുന്നത്‌ നല്ലതാണ്‌. അല്ലെങ്കില്‍ അതുമൂലം മറ്റെന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌.

Read more about: health ആരോഗ്യം
English summary

Remedies For Muscle Sprain

Sprains and strains are a type of injury that affects the muscles and ligaments. Muscle pain can also occur when the muscle uses up its energy supply resulting in the built up of waste products in the muscle.
Story first published: Thursday, March 13, 2014, 16:28 [IST]
X
Desktop Bottom Promotion