For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണു വല്ലാതെ എരിയുന്നുവോ?

|

കാഴ്ചയുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയുകയില്ല എന്നൊരു ചൊല്ലുണ്ട്. കണ്ണിന്റെ ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യമാണ് ഇത് കാണിയ്ക്കുന്നത്.

കണ്ണിന് പല അസ്വസ്ഥതകളുമുണ്ടാകാം. പ്രത്യേകിച്ച് കമ്പ്യൂട്ടര്‍ കൂടുതല്‍ ഉപയോഗിയ്ക്കുമ്പോഴും കൂടുതല്‍ സമയം ടിവി കാണുമ്പോഴും വായിക്കുമ്പോഴുമെല്ലാം.

 മരണം സമ്മാനിക്കുന്ന ഭക്ഷണങ്ങള്‍ ! മരണം സമ്മാനിക്കുന്ന ഭക്ഷണങ്ങള്‍ !

കണ്ണിന് ചിലപ്പോള്‍ എരിയുന്ന ഒരു തോന്നലുമുണ്ടാകാം. കണ്‍ജക്ടിവൈറ്റിസ് പോലുള്ള രോഗങ്ങളും ഇതിന് കാരണമാകാം.

കണ്ണിന്റെ എരിച്ചില്‍ മാറ്റാനുള്ള ചില സ്വാഭാവിക വഴികളെക്കുറിച്ചറിയൂ,

കോള്‍ഡ് കംപ്രസ്

കോള്‍ഡ് കംപ്രസ്

കോള്‍ഡ് കംപ്രസ് കണ്ണിന്റെ എരിച്ചില്‍ കുറയ്ക്കും. തണുത്ത വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ വൃത്തിയായ തുണിയോ പഞ്ഞിയോ കണ്ണിനു മുകളില്‍ വയ്ക്കാം. അല്ലെങ്കില്‍ ഐസ് വയ്ക്കാം.

 കണ്ണിന്റെ അസ്വസ്ഥത മാറ്റും

കണ്ണിന്റെ അസ്വസ്ഥത മാറ്റും

കരയുന്നത് കണ്ണിന്റെ അസ്വസ്ഥത മാറ്റാനും കണ്ണിലെ കരടു കളയാനുമുള്ള ഒരു വഴിയാണ്. കണ്ണില്‍ നിന്നും വെള്ളം വരുവാന്‍ സവാള പോലുള്ളവ ഉപയോഗിയ്ക്കാം.

കമോമൈല്‍

കമോമൈല്‍

കമോമൈല്‍ പൂക്കളിട്ട് അല്‍പം വെള്ളം തിളപ്പിയ്ക്കുക. തണുത്ത ശേഷം ഈ വെള്ളം കൊണ്ട് കണ്ണു കഴുകാം.

കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പര്‍ മുറിച്ച് കണ്ണിനു മുകളില്‍ വയ്ക്കുന്നത് കണ്ണിന്റെ അസ്വസ്ഥത കുറയ്ക്കാന്‍ നല്ലതാണ്.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴയുടെ ജ്യൂസ് അല്‍പം തണുത്ത വെള്ളത്തില്‍ കലര്‍ത്തി കണ്ണു കഴുകാം. ഇതും കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.

പാലില്‍ അല്‍പം തേന്‍

പാലില്‍ അല്‍പം തേന്‍

ചെറുചൂടുള്ള പാലില്‍ അല്‍പം തേന്‍ കലര്‍ത്തി കണ്ണില്‍ ഒഴിയ്ക്കുന്നതും നല്ലതാണ്.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് വട്ടത്തില്‍ അരിഞ്ഞ് കണ്ണിനു മുകളില്‍ വയക്കുന്നത് ഗുണം ചെയ്യും. കണ്ണിനടിയിലെ കറുപ്പകറ്റാന്‍ മാത്രമല്ല, കണ്ണിനുണ്ടാകുന്ന അസ്വസ്ഥത അകറ്റാനും ഇത് നല്ലതാണ്.

Read more about: eye കണ്ണ്‌
English summary

Remedies For Burning Eyes


 These remedies for burning eyes will help you get instant relief. To treat burning eyes, follow these home remedies. Keep reading to know how to treat burning eyes at home. 
X
Desktop Bottom Promotion