For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിച്ചാലും വിശക്കാന്‍ കാരണം

By Super
|

നന്നായി ആഹാരം കഴിച്ചതിന്‌ ശേഷവും നിങ്ങള്‍ക്ക്‌ വിശപ്പ്‌ അനുഭവപ്പെടുന്നുണ്ടോ? മിക്കവരിലും, പ്രത്യേകിച്ച്‌ ഭാരം കുറയ്‌ക്കാന്‍ ശ്രമിക്കുന്നവരില്‍, കണ്ടുവരുന്ന ഒരു പ്രശ്‌നമാണിത്‌. ആവശ്യത്തിന്‌ ആഹാരം കഴിക്കാത്തത്‌ മൂലവും ഇതുണ്ടാകാം. അത്തരം സാഹചര്യങ്ങളില്‍ അല്‍പ്പം ആഹാരം കഴിച്ച്‌ വിശപ്പകറ്റുക.

<strong>ആലില വയറിന് ബുദ്ധിപരമായ നീക്കങ്ങള്‍!!</strong>ആലില വയറിന് ബുദ്ധിപരമായ നീക്കങ്ങള്‍!!

ആഹാരം കഴിച്ചതിന്‌ ശേഷവും വിശപ്പ്‌ അനുഭവപ്പെടുന്നതിനുള്ള കാരണങ്ങളാണ്‌ ഇവിടെ വിവരിക്കുന്നത്‌. എന്തുകൊണ്ടാണ്‌ വീണ്ടും വിശക്കുന്നതെന്ന്‌ മനസ്സിലാക്കാന്‍ ഈ കാരണങ്ങള്‍ നിങ്ങളെ സഹായിക്കും.

പ്രാതല്‍ ശരിയാകുന്നില്ല

പ്രാതല്‍ ശരിയാകുന്നില്ല

ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണം പ്രാതലാണ്‌. ആവശ്യത്തിന്‌ ഊര്‍ജ്ജത്തോടും പോഷകമൂല്ല്യങ്ങളോടും ഒപ്പമായിരിക്കണം നിങ്ങള്‍ ദിവസം ആരംഭിക്കേണ്ടത്‌. എങ്കില്‍ മാത്രമേ രക്തത്തില്‍ പഞ്ചസാരയുടെ അളവ്‌ ദിവസം മുഴുവന്‍ സ്ഥിരമായി നിലനില്‍ക്കൂ. രാവിലെ വലിയ വിശപ്പ്‌ തോന്നിയില്ലെങ്കില്‍ പോലും പ്രാതല്‍ കഴിക്കുക. പ്രോട്ടീന്‍ ധാരാളമടങ്ങിയ ആഹാരമാണ്‌ ഉചിതം. പ്രോട്ടീനുകള്‍ക്ക്‌ വിശപ്പ്‌ നിയന്ത്രിക്കാനാകും.

പെട്ടെന്ന്‌ കഴിക്കുന്നു

പെട്ടെന്ന്‌ കഴിക്കുന്നു

ആഹാരം കഴിച്ചതിന്‌ ശേഷവും വിശപ്പ്‌ അനുഭവപ്പെടുന്നുണ്ടെങ്കില്‍, ഒരു സ്റ്റോപ്പ്‌ വാച്ചിന്റെ സഹായത്തോടെ ആഹാരം കഴിക്കാനെടുത്ത സമയം കണക്കാക്കുക. നിങ്ങള്‍ വളരെ വേഗം കഴിച്ചാല്‍, തൃപ്‌തി നല്‍കുന്ന ഹോര്‍മോണുകള്‍ അത്‌ അറിയാതെ പോകും. ഇതിന്‌ സാധാരണഗതിയില്‍ ഏതാണ്ട്‌ 20 മിനിറ്റ്‌ വേണ്ടിവരും. വളരെ വേഗം ഐസ്‌ക്രീം കഴിക്കുന്നവരില്‍ സാവധാനം കഴിച്ചവരുമായി താരതമ്യം ചെയ്‌താല്‍ വിശപ്പ്‌ ശമിപ്പിക്കുന്ന ഹോര്‍മോണുകളുടെ അളവില്‍ കാര്യമായ ഉയര്‍ച്ച ഉണ്ടാകുന്നില്ലെന്ന്‌ പഠനത്തില്‍ കണ്ടെത്തുകയുണ്ടായി. അതിനാല്‍ സാവധാനം ആഹാരം കഴിക്കുക. വലിച്ചുവാരി കഴിക്കുന്നത്‌ മൂലം അജീര്‍ണ്ണ ഉണ്ടാകാനും സാധ്യതയുണ്ട്‌.

പ്രോട്ടീനും നാരുകളും കുറവ്‌

പ്രോട്ടീനും നാരുകളും കുറവ്‌

ആഹാരത്തില്‍ പ്രോട്ടീനും നാരുകളും കുറഞ്ഞാല്‍, കഴിച്ചതിന്‌ ശേഷവും വിശപ്പ്‌ അനുഭവപ്പെടും. അതുകൊണ്ട്‌ ആഹാരത്തില്‍ ആവശ്യത്തിന്‌ പ്രോട്ടീനുകളും നാരുകളും ഉള്‍പ്പെടുത്തുക. ഇവ രണ്ടും വിശപ്പ്‌ ശമിപ്പിക്കുന്ന ഹോര്‍മോണുകളുടെ ഉത്‌പാദനം വര്‍ദ്ധിപ്പിക്കും. അതിനാല്‍ വിശപ്പ്‌ കുറയും. ആഹാരത്തില്‍ കുറച്ച്‌ കൊഴുപ്പ്‌ ഉള്‍പ്പെടുത്തുന്നതും വിശപ്പ്‌ ശമിപ്പിക്കും.

ചായ കുടിക്കുന്നില്ല

ചായ കുടിക്കുന്നില്ല

ചായ കുടിക്കുന്നത്‌ നല്ലതാണ്‌. ആഹാരത്തിന്‌ ശേഷം ഒരുകപ്പ്‌ കട്ടന്‍ചായ കുടിക്കുന്നത്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ 10-15 ശതമാനം കുറയ്‌ക്കും. ഇത്‌ വളരെയധികം നേരം വിശപ്പ്‌ അനുഭവപ്പെടാതിരിക്കാന്‍ സഹായിക്കും. അതുകൊണ്ട്‌ തന്നെ ആവശ്യമില്ലാത്ത ആഹാരങ്ങള്‍ നിങ്ങളെ പ്രലോഭിപ്പിക്കുകയുമില്ല.

വീട്ടിലുണ്ടാക്കിയ ആഹാരമില്ല

വീട്ടിലുണ്ടാക്കിയ ആഹാരമില്ല

ഒറ്റയ്‌ക്ക്‌ താമസിക്കുന്നവര്‍ക്ക്‌ ആഹാരം പാകം ചെയ്‌ത്‌ കഴിക്കാന്‍ അത്ര താത്‌പര്യം കാണില്ല. അതുകൊണ്ട്‌ അവര്‍ ടിന്നിലടച്ച ആഹാരങ്ങളിലോ മറ്റോ അഭയം കണ്ടെത്തും. ഇത്തരം ആഹാരങ്ങളില്‍ ബിസ്‌ഫെനോള്‍ എന്ന രാസവസ്‌തു അധികമായിരിക്കും. ഇത്‌ ലെപ്‌ടിന്റെ അളവ്‌ വര്‍ദ്ധിപ്പിക്കുകയും വിശപ്പിന്‌ കാരണമാകുകയും ചെയ്യും.

സോഡ കുടിക്കുന്നു

സോഡ കുടിക്കുന്നു

സോഡയിലും മധുരപാനീയങ്ങളിലും വന്‍തോതില്‍ കോണ്‍ സിറപ്പ്‌ ഫ്രക്ടോസ്‌ അടങ്ങിയിട്ടുണ്ട്‌. ഇത്‌ രക്തയോട്ടവും ദഹനവുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങളും മന്ദീഭവിപ്പിക്കും. ഇതുമൂലം മനസ്സുകള്‍ കബളിപ്പിക്കപ്പെടുകയും നമ്മള്‍ കൂടുതല്‍ കഴിക്കുകയും ചെയ്യും. ലെപ്‌ടിന്റെ ഉത്‌പാദനം തടസ്സപ്പെടുന്നത്‌ കൊണ്ടാണ്‌ ഇത്തരമൊരു പ്രതീതി ഉണ്ടാകുന്നത്‌. ആവശ്യത്തിന്‌ കഴിച്ചു കഴിഞ്ഞുവെന്ന്‌ നമ്മളെ ഓര്‍മ്മിപ്പിക്കുന്നത്‌ ലെപ്‌ടിനാണ്‌.

വെള്ളം കുടിക്കുന്നില്ല

വെള്ളം കുടിക്കുന്നില്ല

വിശപ്പ്‌ ശമിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം വെള്ളം കുടിക്കുകയാണ്‌. നിര്‍ജ്ജലീകരണം വിശപ്പായി തെറ്റിദ്ധരിച്ച്‌ ആഹാരം കഴിക്കാറുണ്ട്‌. ആഹാരം കഴിച്ചുടന്‍ വീണ്ടും വിശപ്പ്‌ അനുഭവപ്പെട്ടാല്‍ ഒരു ഗ്ലാസ്‌ വെള്ളം കുടിക്കുക. വ്യത്യാസം അനുഭവിച്ച്‌ അറിയാനാകും. ആവശ്യത്തിന്‌ വെള്ളം കുടിക്കുന്നത്‌ വിശപ്പ്‌ കുറയ്‌ക്കും. ഇതിലൂടെ ശരീരഭാരവും കുറയ്‌ക്കാനാകും.

ഡയബെറ്റിസ്

ഡയബെറ്റിസ്

ഇതിനു പുറമെ ഡയബെറ്റിസ് ഉള്ളവര്‍ക്ക് ഭക്ഷണം കഴിച്ചാലും ഉടനടി വിശപ്പു തോന്നുന്നതും സാധാരണമാണ്.

പുരുഷലൈംഗികതയ്ക്കു സിങ്ക് ഭക്ഷണങ്ങള്‍!!പുരുഷലൈംഗികതയ്ക്കു സിങ്ക് ഭക്ഷണങ്ങള്‍!!

English summary

Reasons You are Still Hungry After Eating

Are you hungry after eating - even if you've just enjoyed a full meal?Find out the reasons you are still hungry after eating,
X
Desktop Bottom Promotion