For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എബോളയെക്കുറിച്ച് ആശങ്ക വേണ്ട, കാരണം

|

എബോള എല്ലാവരേയും ഭയപ്പെടുത്തുന്ന രോഗമായി മാറിയിരിയ്ക്കുകയാണ്. പിടിപെട്ടാല്‍ മരണസാധ്യത കൂടുതലെന്നതും കാര്യമായ മരുന്നുകള്‍ ഇതുവരെ കണ്ടെത്താത്തതുമാണ് ഇതിനെ കൂടുതല്‍ രൂക്ഷമാക്കുന്നത്.

എന്നാല്‍ എബോളയെ അത്ര കണ്ടു ഭയപ്പെടാതിരിയ്ക്കാനും ചില കാരണങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

ഇത് പിടിപെട്ടാല്‍ തിരിച്ചറിയാന്‍ എളുപ്പമാണ്. കാരണം അത്തരത്തിലുള്ള ലക്ഷണങ്ങള്‍ ശരീരം കാണിയ്ക്കുന്നതു തന്നെ കാരണം. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ചികിത്സയും എളുപ്പമാകും. ഒഴിവാക്കാം ഈ പ്രാതല്‍ വിഭവങ്ങള്‍ !

ഭക്ഷണത്തിലൂടെ, പ്രത്യേകിച്ചും ഇറച്ചിയിലൂടെ ഇത് പകരില്ല. കഴിയ്ക്കുന്ന ഭക്ഷണം എബോളയ്ക്കു കാരണമാകുമെന്നു കരുതേണ്ടതില്ലെന്നര്‍ത്ഥം.

എബോള പിടിപെട്ടവര്‍ക്ക് കാര്യമായ മരുന്നുകള്‍ കണ്ടെത്തിയിട്ടില്ലെങ്കിലും ചികിത്സയിലൂടെ മരണത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ ധാരാളമുണ്ട്. ഇതുകൊണ്ടാണ് 50 ശതമാനം മാത്രം മരണനിരക്ക്.

എയര്‍പോര്‍ട്ടുകളില്‍ എബോളയ്ക്കുള്ള കര്‍ശന പരിശോധനകള്‍ നടക്കുന്നു. ഇത് ബാധിച്ചവരെ കണ്ടെത്താന്‍ ഇതുകൊണ്ട് എളുപ്പവുമാണ്. പ്രതിരോധ നടപടികള്‍ സ്വീകരിയ്ക്കുകയും ചെയ്യാം. മറ്റു രാജ്യങ്ങളില്‍ നിന്നു വരുന്നവരെ ഭയക്കേണ്ടതില്ലെന്നര്‍ത്ഥം.

ഇതിനെക്കുറിച്ചു ഗവേഷണങ്ങള്‍ നടന്നു കൊണ്ടിരിയ്ക്കുകയാണ്. ഇതുകൊണ്ടുതന്നെ എത്രയും പെട്ടെന്നു തന്നെ പരിഹാരം കണ്ടെത്തുവാന്‍ സാധിയ്ക്കുമെന്നു കരുതാം.

വായുവിലൂടെ ഇത് പകരുമെന്ന ഭയവും അസ്ഥാനത്താണ്. ഇത് വായുവിലൂടെ പകരില്ല.

Reasons Why You SHould Not Afraid Ebola

കൃത്യമായ മുന്‍കരുതലുകളെടുക്കാന്‍ എബോള തടയാന്‍ സാധിയ്ക്കുക തന്നെ ചെയ്യും.

Read more about: health disease ebola
English summary

Reasons Why You SHould Not Afraid Ebola

Here are 7 reasons why you shouldn't worry about Ebola. Read on...
X
Desktop Bottom Promotion