For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധ്യാനത്തിന്‍െറ പ്രയോജനങ്ങള്‍

By Super
|

ആരോഗ്യമുള്ള ശരീരവും മനസുമാണ് ഒരാളെ പൂര്‍ണമാക്കുന്നത്. മാനസിക ആരോഗ്യം ശരിയല്ലാത്തത് ആരോഗ്യത്തിനും ദോഷം വരുത്തും.

മാനസികാരോഗ്യത്തിന് വിവിധ വഴികളുണ്ട്. യോഗ, ധ്യാനം തുടങ്ങിയവയെല്ലാം ഇതില്‍ ചില വഴികളാണ്.

ധ്യാനം ചെയ്യുന്നതുകൊണ്ട് പല പ്രയോജനങ്ങളുമുണ്ട്. മാനസികാരോഗ്യത്തിന് മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ളൊരു പരിഹാരം കൂടിയാണിത്.

ചക്കക്കുരുവിന്റെ ആരോഗ്യഗുണങ്ങള്‍ചക്കക്കുരുവിന്റെ ആരോഗ്യഗുണങ്ങള്‍

ധ്യാനത്തിന്റെ വിവിധ ഗുണങ്ങളെക്കുറിച്ചറിയൂ,

മാനസിക പിരിമുറുക്കം കുറക്കും

മാനസിക പിരിമുറുക്കം കുറക്കും

ഹെല്‍ത്ത് സൈക്കോളജി ജേര്‍ണല്‍ ഈയിടെ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നത് ധ്യാനത്തിലൂടെ ലഭിക്കുന്ന ശാന്തമായ മനസ് മാനസിക പിരിമുറക്കം കുറക്കുകയും മാനസിക പിരിമുറുക്കത്തിന് കാരണമായ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്‍െറ അളവ് കുറക്കുകയും ചെയ്യുന്നുവെന്നതാണ്.

സ്വയം തിരിച്ചറിയാന്‍ കഴിയുന്നു

സ്വയം തിരിച്ചറിയാന്‍ കഴിയുന്നു

ശാന്തമായ മനസുള്ള ഒരാള്‍ക്ക് മാത്രമേ സ്വയം വിലയിരുത്താനും സ്വന്തം തെറ്റുകുറ്റങ്ങള്‍ തിരിച്ചറിയാനും കഴിയൂ. ഓരോരുത്തര്‍ക്കും യാഥാര്‍ഥ്യബോധത്തോടെ സ്വയം തിരിച്ചറിയാന്‍ നമ്മുടെ കുറവുകള്‍ സ്വയം പെരുപ്പിക്കുകയും മറച്ചുവെക്കുകയും ചെയ്യുന്ന അവസ്ഥക്ക് ഇതിലൂടെ പരിഹാരമാകും.

ആര്‍ത്രൈറ്റിസ് രോഗികള്‍ക്ക് സഹായകരം-

ആര്‍ത്രൈറ്റിസ് രോഗികള്‍ക്ക് സഹായകരം-

സന്ധിവാതരോഗികളുടെയും മറ്റും വേദനക്ക് ധ്യാനത്തിലൂടെ കുറവ് ലഭിക്കുന്നതായി 2011ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. ധ്യാനം ശീലമാക്കുന്നതിലൂടെ രോഗികളുടെ ക്ഷീണവും തളര്‍ച്ചയും ഒഴിവാകുകയും ചെയ്യും.

തലച്ചോറിനെ ശക്തിപ്പെടുത്തും

തലച്ചോറിനെ ശക്തിപ്പെടുത്തും

ശരീരവും മനസും സമന്വയിപ്പിച്ചുള്ള ധ്യാനരീതി തലച്ചോറിനെ കരുത്തുറ്റതാക്കുമെന്നും മാനസിക ബുദ്ധിമുട്ടുകളില്‍ നിന്ന് സംരക്ഷിക്കുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. ഇതുവഴി തലച്ചോറിലെ സിഗ്നലുകളുടെ വേഗം വര്‍ധിക്കുകയും സംരക്ഷിത കോശമായ മൈലിന്‍െറ അളവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

 സംഗീതത്തെ കൂടുതല്‍ അനുഭൂതിയുള്ളതാക്കി മാറ്റുന്നു

സംഗീതത്തെ കൂടുതല്‍ അനുഭൂതിയുള്ളതാക്കി മാറ്റുന്നു

ധ്യാനം സംഗീതത്തെ കൂടുതല്‍ അനുഭൂതിയുള്ളതാക്കി മാറ്റുമെന്നാണ് ജേര്‍ണല്‍ സൈക്കോളജി ഓഫ് മ്യൂസിക്ക് പറയുന്നത്. നമ്മള്‍ കേള്‍ക്കുന്നത് പൂര്‍ണാര്‍ഥത്തില്‍ ആസ്വദിക്കാന്‍ ഇത് സഹായകരമാകുന്നു.

വികാര നിയന്ത്രണം

വികാര നിയന്ത്രണം

സൈക്കോളജിക്കല്‍ സയന്‍സിലെ പഠനങ്ങള്‍ പറയുന്നത് ധ്യാനം വഴി ശരീരത്തിന് നാല് ഗുണങ്ങള്‍ ലഭിക്കുമെന്നാണ്. ശരീരത്തെ കുറിച്ച അറിവ്, സ്വയം തിരിച്ചറിവ്, വികാര നിയന്ത്രണം, ശ്രദ്ധയുടെ നിയന്ത്രണം തുടങ്ങിയവയാണ് ആ ഗുണങ്ങള്‍.

ഗര്‍ഭിണികളിലെ വിഷാദ രോഗ സാധ്യത കുറക്കും

ഗര്‍ഭിണികളിലെ വിഷാദ രോഗ സാധ്യത കുറക്കും

അഞ്ചില്‍ ഒരു ഗര്‍ഭിണി വിഷാദരോഗിയാണെന്നാണ് കണക്കുകള്‍ പറയുന്നത്. കൂടുതല്‍ വിഷാദ സാധ്യതയുള്ളവര്‍ക്ക് യോഗയും ധ്യാനവും നല്ല മരുന്നാണ്. ഗര്‍ഭധാരണത്തോട് പോസിറ്റീവ് സമീപനം ഉണ്ടാകാന്‍ ഇത് സഹായകരമാണ്.

കുട്ടികളിലെ വിഷാദത്തിനും മരുന്ന്

കുട്ടികളിലെ വിഷാദത്തിനും മരുന്ന്

വിദ്യാര്‍ഥികളെ ധ്യാനം ശീലിപ്പിക്കുന്നത് വഴി അവരുടെ മാനസിക സമ്മര്‍ദവും ഉത്കണ്ഠയും വിഷാദവും നല്ല തോതില്‍ കുറക്കാനാകുമെന്നാണ് ലെവുവെന്‍ സര്‍വകലാശാലയില്‍ നടത്തിയ പഠനം പറയുന്നത്.

ശരീരഭാരം കുറക്കാന്‍ ധ്യാനം

ശരീരഭാരം കുറക്കാന്‍ ധ്യാനം

ശരീരഭാരം കുറക്കാന്‍ പല വഴികള്‍ തേടി നടക്കുന്നവര്‍ക്ക് ധ്യാനം നല്ല മരുന്നാണെന്നാണ് അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷനും കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട്സും നടത്തിയ സര്‍വേ പറയുന്നത്.

നല്ല ഉറക്കം ലഭിക്കാന്‍

നല്ല ഉറക്കം ലഭിക്കാന്‍

വികാര നിയന്ത്രണങ്ങള്‍ക്കൊപ്പം രാത്രി നല്ല ഉറക്കം ലഭിക്കാനും ധ്യാനം നല്ലതാണെന്ന് ഉട്ടാഹ് സര്‍വകലാശാല നടത്തിയ പഠനം പറയുന്നു.

Read more about: meditation ധ്യാനം
English summary

Reasons To Love Meditation

Meditation may seem like a silly practice to some, but for others, its benefits are obvious. The practice of quiet mindfulness is great for you. Once you try it, you can tell.
X
Desktop Bottom Promotion