For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ക്ക് ആര്‍ത്തവം വരുന്നില്ലേ?

|

സ്ത്രീകളുടെ ആരോഗ്യകരമായ ശരീരത്തിന്റെ ലക്ഷണമാണ് ആര്‍ത്തവമെന്നു പറയാം. പ്രത്യുല്‍പാദന അവയവങ്ങളുടെ ആരോഗ്യകരമായ പ്രവര്‍ത്തനങ്ങളെയാണ് ഇത് സൂചിപ്പിയ്ക്കുന്നത്.

ആര്‍ത്തവത്തില്‍ ക്രമക്കേടുകള്‍ വരുന്നത് സ്വാഭാവികമാണ്. ഇതിന് പ്രധാനമായും ഹോര്‍മോണ്‍ ക്രമക്കേടുകളായിരിയ്ക്കും കാരണവും.

ചിലപ്പോള്‍ ആര്‍ത്തവം വരാതിരിയ്ക്കുന്ന അവസ്ഥയുമുണ്ടാകും. ഇതിന് കാരണവുമുണ്ടാകാറുണ്ട്.

ആര്‍ത്തവം വരാതിരിയ്ക്കുന്നതിനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുണ്ടാക്കും. ഇത് ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.

അമിതതൂക്കം

അമിതതൂക്കം

അമിതമായ തൂക്കവും ആര്‍ത്തവം വൈകുന്നതിനുള്ള ഒരു കാരണമാണ്. ഇതും ആര്‍ത്തവക്രമക്കേടിനും ആര്‍ത്തവം വരാതിരിയ്ക്കുന്നതിനുമുള്ളൊരു കാരണം തന്നെയാണ.്

കുറയുന്നതും

കുറയുന്നതും

തൂക്കം കൂടുന്നതു മാത്രമല്ല, കുറയുന്നതും ആര്‍ത്തവം വരാതിരിയ്ക്കാനുള്ള ഒരു കാരണമാണ്. ഇതും ആര്‍ത്തവചക്രത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും.

യാത്ര

യാത്ര

ധാരാളം യാത്ര ചെയ്യുന്ന ഒരാളാണോ നിങ്ങള്‍. എങ്കില്‍ ആര്‍ത്തവം വൈകുകകയോ നേരത്തേയാവുകയോ വരാതിരിയ്ക്കുകയോ ഒക്കെ ചെയ്യാം.

അമിത വ്യായാമം

അമിത വ്യായാമം

അമിത വ്യായാമം ശാരീരിക പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കും. ഇത് ആര്‍ത്തവപ്രശ്‌നങ്ങള്‍ക്ക് ഇട വരുത്തുകയും ചെയ്യും.

അസുഖങ്ങള്‍

അസുഖങ്ങള്‍

അസുഖങ്ങള്‍ ആര്‍ത്തവക്രമക്കേടുകള്‍ക്കുള്ള മറ്റൊരു കാരണമാണ്. ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ടപ്പെടുന്നതും പലപ്പോഴും ആര്‍ത്ത പ്രശ്‌നങ്ങള്‍ക്കുള്ള കാരണമാകാം.

തൈറോയ്ഡ്

തൈറോയ്ഡ്

തൈറോയ്ഡ് പ്രശ്‌നങ്ങളുള്ള സ്ത്രീകള്‍ക്ക് ആര്‍ത്തവം വൈകുന്നതും വരാതിരിയ്ക്കുന്നതുമെല്ലാം സാധാരണമാണ്.

മരുന്ന

മരുന്ന

ചില മരുന്നുകളുടെ ഉപയോഗവും ആര്‍ത്തവത്തെ ബാധിയ്ക്കാം. ഇത് ഹോര്‍മോണ്‍ വ്യതിയാനങ്ങളുണ്ടാക്കുന്നതാണ് കാരണം.

ഷിഫ്റ്റ്‌

ഷിഫ്റ്റ്‌

ജോലിസമയത്തുള്ള വ്യത്യാസങ്ങളും നൈറ്റ് ഷിഫ്റ്റുമെല്ലാം ആരോഗ്യകരമായ ആര്‍ത്തവചക്രത്തെ ബാധിയ്ക്കും. ഇത് ആര്‍ത്തവം വരാത്തതിനുള്ള ഒരു കാരണമാണ്.

ഗര്‍ഭം

ഗര്‍ഭം

ആര്‍ത്തവം വരാതിരിയ്ക്കാനുള്ള ഒരു പ്രധാന കാരണമാണ് ഗര്‍ഭം.

English summary

Reasons For Missed Periods

Do you know the other reasons why you missed your periods other than pregnancy? Here are some of the possible reasons for missing periods. Take a look.
Story first published: Thursday, March 27, 2014, 11:27 [IST]
X
Desktop Bottom Promotion