For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് കാരണം

|

മാസത്തിലൊരിക്കല്‍ മൂന്ന്‌ മുതല്‍ ഏഴ്‌ ദിവസം വരെയാണ്‌ സാധാരണ സ്‌ത്രീകളില്‍ ആര്‍ത്തവം ഉണ്ടാകുന്നത്‌. തുടങ്ങി ഏതാനം വര്‍ഷങ്ങള്‍ക്കം തന്നെ സ്‌ത്രീകളില്‍ ആര്‍ത്തവ ചക്രം ക്രമമായ ഇടവേളയിലാകും. ചില സ്‌ത്രീകള്‍ക്ക്‌ കൃത്യമായി ഏത്‌ സമയത്ത്‌ ആര്‍ത്തവം ഉണ്ടാകുമെന്ന്‌ മുന്‍കൂട്ടി കണക്കാക്കാന്‍ കഴിയും.

ഓരോ സ്‌ത്രീകളിലും ആര്‍ത്തകാലത്ത്‌ പോകുന്ന രക്തത്തിന്റെ അളവ്‌ വ്യത്യസ്‌തമായിരിക്കും. ചിലരില്‍ ഇത്‌ കൂടുതലായിരിക്കും. ഇത്തരക്കാരില്‍ ഏകദേശം 12 ടീസ്‌പൂണ്‍ വരെ രക്തം ഒരു മാസത്തില്‍ പോകും. എന്നാല്‍ മറ്റ്‌ ചിലരില്‍ ഇത്‌ വളരെ കുറവായിരിക്കും. നാല്‌ ടീസ്‌പൂണിനടുത്ത്‌ രക്തം മാത്രമെ ഇവരില്‍ നിന്നും പോകു.

 ആരോഗ്യകരമായി പാല്‍ കുടിയ്ക്കാം ആരോഗ്യകരമായി പാല്‍ കുടിയ്ക്കാം

ക്രമ രഹിതമായ ആര്‍ത്തവം

ആര്‍ത്തവം തുടങ്ങിയാല്‍ കൃത്യമായ കാലയളവിലായിരിക്കും രക്തം പോകുന്നത്‌. അതുകൊണ്ട്‌ തൊട്ട്‌ മുമ്പുള്ള ആര്‍ത്തവ ചക്രവുമായി താരതമ്യം ചെയ്യുമ്പോള്‍ രക്തമൊഴുക്ക്‌ അസാധാരണമായുള്ള ഏതൊരു ആര്‍ത്തവവും ക്രമരഹിതമാണന്ന്‌ പറയാം.

എല്ലാ സ്‌ത്രീകള്‍ക്കും ഏതെങ്കിലും കാലഘട്ടത്തില്‍ ആര്‍ത്തവം ക്രമരഹിതമാവാറുണ്ട്‌. പലപ്പോഴും ഇത്‌ അപകടകരമല്ല.എന്നാല്‍, ഇത്‌ ക്രമരഹിതമാകുന്നതിനുള്ള കാരണത്തിന്‌ പ്രധാന്യം നല്‍കേണ്ടതുണ്ട്‌.

ഗര്‍ഭധാരണം

ഗര്‍ഭധാരണം

ഗര്‍ഭം ധരിക്കുമ്പോള്‍ സ്‌ത്രീകളുടെ ശരീരം വിവിധ തരം ഹോര്‍മോണുകള്‍ ഉത്‌പാദിപ്പിക്കും . ഇത്‌ ആര്‍ത്തവം നില്‍ക്കാന്‍ കാരണമാകും. ചില സാഹചര്യങ്ങള്‍ സാധാരണയിലും കുറവായിരിക്കും രക്തമൊഴുക്ക്‌ അല്ലെങ്കില്‍ ആര്‍ത്തവം താമസിക്കും.ഗര്‍ഭ ധാരണത്തിനുള്ള സാധ്യത ഉണ്ടെങ്കില്‍ ഡോക്ടറെ കാണുക.

സമ്മര്‍ദ്ദം

സമ്മര്‍ദ്ദം

ആര്‍ത്തവം ക്രമരഹിതമാകുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ്‌ സമ്മര്‍ദ്ദം. സമ്മര്‍ദ്ദത്തിന്‌ കാരണമാകുന്ന ഹോര്‍മോണായ കോര്‍ട്ടിസോള്‍ ലൈംഗിക ഹോര്‍മോണുകളായ ഇസ്‌്‌ട്രോജന്റെയും പ്രോജെസ്‌റ്റെറോണിന്റെയും ഉത്‌പാദനത്തെ നേരിട്ട്‌ ബാധിക്കും. രക്തത്തില്‍ കോര്‍ട്ടിസോളിന്റെ അളവ്‌ കൂടുതലാണെങ്കില്‍ ആര്‍ത്തവം ക്രമരഹിതമാകും.

ഭക്ഷണ ക്രമം

ഭക്ഷണ ക്രമം

ആര്‍ത്തവത്തിന്റെ ക്രമം തെറ്റുന്നതിനുള്ള മറ്റൊരു കാരണമാണ്‌ നിങ്ങളുടെ ഭക്ഷണ ക്രമം. പ്രത്യേകിച്ച്‌ നിങ്ങളുടെ ശരീര ഭാരം കൂടുന്നത്‌. നിങ്ങളുടെ ഭക്ഷണക്രമം അനാരോഗ്യകരമായിട്ടുള്ളതാണെങ്കില്‍ ശരീര ഭാരം കൂടുകയും വിവിധ ഹോര്‍മോണുകളുടെ ഉത്‌പാദനത്തില്‍ വ്യത്യാസം വരുത്തുകയും ചെയ്യും. ആര്‍ത്തവം ക്രമരഹിതമാകാന്‍ ഇത്‌ കാരണമാകും. ശരീര ഭാരം കുറയുന്നവരിലും ഇത്‌ സംഭവിക്കാം.

വ്യായാമം

വ്യായാമം

ആര്‍ത്തവം നടക്കുന്നതിന്‌ ശരീരത്തിന്‌ ഊര്‍ജം ആവശ്യമാണ്‌. ആവശ്യത്തിലധികം വ്യായാമം ചെയ്‌ത്‌ ഊര്‍ജം നഷ്ടപെടുത്തിയാല്‍ ആര്‍ത്തവകാലത്തേക്കാവശ്യമായ ഊര്‍ജം ശരീരത്തില്‍ അവശേഷിക്കില്ല.

ജനന നിയന്ത്രണ ഗുളികകള്‍

ജനന നിയന്ത്രണ ഗുളികകള്‍

ജനന നിയന്ത്രണ ഗുളികകള്‍ നല്‍കുന്ന ഹോര്‍മോണുകള്‍ ശരീരം ഉപയോഗിച്ച്‌ തുടങ്ങാന്‍ ശരീരം ഏതാനം മാസങ്ങള്‍ എടുക്കും. ആര്‍ത്തവം ക്രമരഹിതമാകാന്‍ ഇത്‌ കാരണമായേക്കും.

മദ്യപാനം

മദ്യപാനം

ഈസ്‌ട്രൊജന്റെയും പ്രോജെസ്‌റ്റെറോണിന്റെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തി സ്‌ത്രീകളുടെ ആര്‍ത്തവ ചക്രം ക്രമമായിരിക്കാന്‍ കരള്‍ സഹായിക്കും. എന്നാല്‍, അമിതമായ മദ്യപാനം കരളിന്‌ നാശമുണ്ടാക്കും. ഇത്‌ ആര്‍ത്തവം ക്രമരഹിതമാകാന്‍ കാരണമാകും.

പോളിസിസ്‌റ്റിക്‌ ഓവറി സിന്‍ഡ്രോ

പോളിസിസ്‌റ്റിക്‌ ഓവറി സിന്‍ഡ്രോ

അണ്ഡാശയത്തില്‍ സിസ്‌റ്റ്‌ ഉണ്ടാവാന്‍ കാരണമാകുന്ന സാഹചര്യമാണിത്‌. ഇത്‌ മൂലം അണ്ഡോത്‌പാദനം ക്രമമല്ലാതാകും. രോമ വളര്‍ച്ച, ഭാരം കൂടല്‍, താരന്‍, വന്ധ്യത എന്നിവയെല്ലാം ഇതിന്റെ മറ്റ്‌ ലക്ഷണങ്ങളാണ്‌. അണ്ഡാശയ അര്‍ബുദം, ഹൃദ്രോഗം, എന്‍ഡോമെട്രിയോസിസ്‌ എന്നിവയാണ്‌ ഇതിന്റെ സങ്കീര്‍ണതകള്‍.

ആര്‍ത്തവ വിരാമം

ആര്‍ത്തവ വിരാമം

ഗര്‍ഭ കാലത്തെന്നപോലെ ആര്‍ത്തവ വിരാമ കാലത്തും ശരീരത്തിലെ ഹോര്‍മോണുകളുടെ അളവില്‍ വ്യതിയാനം ഉണ്ടാകും. ആര്‍ത്തവ വിരമാത്തിന്‌ പത്ത്‌ വര്‍ഷം മുമ്പ്‌ മുതല്‍ സ്‌ത്രീകളില്‍ ആര്‍ത്തവം ക്രമ രഹിതമാകാറുണ്ട്‌.

ചികിത്സ

ചികിത്സ

ആര്‍ത്തവം ക്രമ രഹിതമാകുന്നതിനുള്ള കാരണത്തിനനുസരിച്ച്‌ വേണം ചികിത്സ നടത്താന്‍. ആര്‍ത്തവം എത്രത്തോളം ക്രമരഹിതമാണന്നും മറ്റ്‌ ലക്ഷണങ്ങള്‍ എന്തെല്ലാമാണന്നും ഡോക്ടറോട്‌ പറയുക. ഹോര്‍മോണിന്റെ അളവ്‌ സന്തുലിതമാക്കാനും ആര്‍ത്തവം ക്രമമാക്കാനും സഹായിക്കുന്ന ചികിത്സ നിര്‍ദ്ദേശിക്കാന്‍ ഡോക്ടര്‍ക്ക്‌ കഴിയും. ഹോര്‍മോണ്‍ പൂരകങ്ങള്‍, വ്യായാമം, ഭക്ഷണ ക്രമം, സമ്മര്‍ദ്ദം കുറയ്‌ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.

English summary

Reasons For Irregular Periods

There are many reasons for irregular periods including stress and pregnancy. Know different reasons for irregular periods,
Story first published: Monday, March 3, 2014, 12:39 [IST]
X
Desktop Bottom Promotion