For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇടയ്ക്കിടെ തലവേദനയെങ്കില്‍...

|

വളരെ സാധാരണമായ, ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാവുന്ന ഒരു അസുഖമാണ് തലവേദന. ഇത് ചിലപ്പോള്‍ വലിയ കാരണങ്ങളില്ലതായെകാം, മറ്റു ചിലപ്പോള്‍ രോഗലക്ഷണങ്ങളാകാം.

തലവേദനയില്‍ തന്നെ മൈഗ്രേന്‍ പോലുള്ളവ ഇടയ്ക്കിടെ വരുന്ന രൂക്ഷമായ തലവേദനയാണ്.

തലവേദന ഇടയ്ക്കിടെ നിങ്ങളെ ശല്യം ചെയ്യുന്നുണ്ടെങ്കില്‍ ഇതിന് ചില പ്രത്യേക കാരണങ്ങളുമുണ്ടാകാം. ഇവയെന്തൊക്കെയെന്നു നോക്കൂ,

ഉറക്കക്കുറവ്

ഉറക്കക്കുറവ്

ഉറക്കക്കുറവ് തലവേദനയ്ക്കുള്ള ഒരു കാരണമാണ്. തലയ്ക്ക് ആവശ്യത്തിനുള്ള വിശ്രമം കിട്ടാത്തതു തന്നെ കാരണം.

ഭക്ഷണം കഴിയ്ക്കാത്തത്

ഭക്ഷണം കഴിയ്ക്കാത്തത്

ചിലരില്‍ ഭക്ഷണം സമയത്തു കഴിയ്ക്കാത്തതു തലവേദനയുണ്ടാക്കും. പ്രത്യേകിച്ച് സ്ഥിരം സമയത്തു ഭക്ഷണം കഴിയ്ക്കുന്ന ശീലമുള്ളവര്‍ ഇതുപേക്ഷിയ്ക്കുമ്പോള്‍.

ചില ഭക്ഷണങ്ങള്‍

ചില ഭക്ഷണങ്ങള്‍

ചില പ്രത്യേക തരം ഭക്ഷണങ്ങളും തലവേദനയ്ക്കുള്ള കാരണമാകാറുണ്ട്. ഉദാഹരണത്തിന് തൈറമിനോടു പ്രതികരിയ്ക്കുന്ന ശരീരമെങ്കില്‍ പഴം കഴിയ്ക്കുന്നത് ചിലര്‍ക്ക് തലവേദനയുണ്ടാക്കും. മദ്യം ഡീഹൈഡ്രേഷന്‍ കാരണമാകുന്നത് ചിലരില്‍ തലവേദനയുണ്ടാക്കും.

മഴ നനയുന്നത്

മഴ നനയുന്നത്

മഴ നനയുന്നത് ചിലരില്‍ തലവേദനയ്ക്കുള്ള കാരണമാകാറുണ്ട്.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് തലവേദനയക്കുള്ള മറ്റൊരു കാരണമാണ്. പ്രത്യേകിച്ച് ജോലിയില്‍.

ടിവി

ടിവി

കൂടുതല്‍ വായിക്കുന്നതും ടിവി കാണുന്നതുമെല്ലാം തലവേദനയ്ക്കുള്ള മറ്റു ചില കാരണങ്ങളാണ്.

ഹോര്‍മോണ്‍

ഹോര്‍മോണ്‍

സ്ത്രീകളില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ തലവേദനയ്ക്കുള്ള പ്രധാന കാരണമാകാറുണ്ട്.

മരുന്നുകളുടെ ഉപയോഗം

മരുന്നുകളുടെ ഉപയോഗം

ചിലതരം പ്രത്യേക മരുന്നുകളുടെ ഉപയോഗം തലവേദനയ്ക്കു കാരണമാകാറുണ്ട്. പ്രത്യേകിച്ച് അനാള്‍ജിന്‍ അടങ്ങിയ മരുന്നുകള്‍.

കാപ്പി

കാപ്പി

കാപ്പി കുടി ശീലമാക്കിയവര്‍ക്ക് ആ സമയത്തു കാപ്പി കുടിച്ചില്ലെങ്കില്‍ തലവേദനയുണ്ടാകാറുണ്ട്.

കണ്ണട

കണ്ണട

കണ്ണട ഉപയോഗിയ്ക്കുന്നവര്‍ ഇതുപയോഗിയ്ക്കാതിരുന്നാലും തലവേദനയുണ്ടാകും.

മൈഗ്രേയ്ന്‍ മാറാന്‍ വീട്ടു വൈദ്യംമൈഗ്രേയ്ന്‍ മാറാന്‍ വീട്ടു വൈദ്യം

Read more about: headache തലവേദന
English summary

Reasons For Frequent Headaches

If you are prone to developing a lot of frequent headaches, then here are some of the basic reasons behind your pain. Take a look at these reasons for frequent headaches:
Story first published: Tuesday, August 12, 2014, 12:56 [IST]
X
Desktop Bottom Promotion