For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശീഘ്രസ്ഖലനം, സൈക്കോ, ബയോളജിയ്ക്കല്‍ കാരണങ്ങള്‍

|

പുരുഷലൈംഗിക പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ശീഘ്രസ്ഖലനമെന്നു പറയാം. പലരേയും അലട്ടുന്ന ഈ പ്രശ്‌നത്തിന് മാനസികവും ശാരീരികവും ആരോഗ്യപരവുമായ കാരണങ്ങളുമുണ്ട്.

ഇത്തരം പ്രശ്‌നങ്ങളെ സൈക്കോളജിയ്ക്കല്‍ എന്നും ബയോളജിയ്ക്കല്‍ എന്നും വേര്‍തിരിയ്ക്കാം.

ശീഘ്രസ്ഖലനത്തിനുള്ള വിവിധ കാരണങ്ങളെക്കുറിച്ചറിയൂ,

തിടുക്കം

തിടുക്കം

ചില സന്ദര്‍ഭങ്ങളില്‍ ലൈംഗികബന്ധം പെട്ടെന്ന് അവസാനിപ്പിയ്ക്കുവാനുള്ള തിടുക്കം ശീഘ്രസ്ഖലനത്തിന് കാരണമാകാറുണ്ട്.

കുറ്റബോധം

കുറ്റബോധം

സെക്‌സിലേര്‍പ്പെടുമ്പോള്‍ മനസില്‍ കുറ്റബോധമുണ്ടാകേണ്ട സാഹചര്യങ്ങളുണ്ടായേക്കാം. ഇതും ശീഘ്രസ്ഖലനത്തിനുള്ള ഒരു കാരണമാകാം.

ഉത്കണ്ഠ

ഉത്കണ്ഠ

ഉത്കണ്ഠ പലപ്പോഴും പുരുഷന്മാര്‍ക്ക് ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്.

ഉദ്ധാരണക്കുറവ്

ഉദ്ധാരണക്കുറവ്

ഉദ്ധാരണക്കുറവ് പല പുരുഷന്മാരേയും ബാധിയ്ക്കുന്ന ഒന്നാണ്. ഇക്കാര്യത്തെക്കുറിച്ചുള്ള ചിന്ത പലര്‍ക്കും ശീഘ്രസ്ഖലനത്തിന് ഇട വരുത്തും.

മാനസിക അടുപ്പക്കുറവ്

മാനസിക അടുപ്പക്കുറവ്

സെക്‌സിന് മാനസിക അടുപ്പവും പ്രധാനം തന്നെ. പങ്കാളികള്‍ തമ്മിലുള്ള മാനസിക അടുപ്പക്കുറവ് പലപ്പോഴും ഈ പ്രശ്‌നത്തിനുള്ള ഒരു സൈക്കോളജിക്കല്‍ കാരണമായി പറയാവുന്നതാണ്.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് പോലുള്ള പ്രശ്‌നങ്ങള്‍ ശീഘ്രസ്ഖലനത്തിന് കാരണമാകുന്നതായി തെളിഞ്ഞിട്ടുണ്ട്.

ടെസ്‌റ്റോസ്റ്റിറോണ്‍ കുറവ്

ടെസ്‌റ്റോസ്റ്റിറോണ്‍ കുറവ്

ടെസ്‌റ്റോസ്റ്റിറോണ്‍ പുരുഷഹോര്‍മോണ്‍ എന്നാണ് അറിയപ്പെടുന്നത്. ഇതിന്റെ കുറവ് പലപ്പോഴും ശീഘ്രസ്ഖലനത്തിനുള്ള ഒരു കാരണമാകാം.

തലച്ചോര്‍ പ്രവര്‍ത്തനങ്ങള്‍

തലച്ചോര്‍ പ്രവര്‍ത്തനങ്ങള്‍

ആരോഗ്യകരമായ സെക്‌സിന് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണ്. തലച്ചോര്‍ പുറപ്പെടുവിയ്ക്കുന്ന ന്യൂറോട്രാന്‍സ്മിറ്റേഴ്‌സ് ഇതിന് പ്രധാനവുമാണ്.

ഇജാക്യുലേറ്ററി

ഇജാക്യുലേറ്ററി

ഇജാക്യുലേറ്ററി ഗ്രന്ഥികളുടെ പ്രവര്‍ത്തനക്ഷമത കുറയുന്നതാണ് ശീഘ്രസ്ഖലനത്തിനുള്ള മറ്റൊരു പ്രധാന കാരണം.

തൈറോയ്ഡ്

തൈറോയ്ഡ്

തൈറോയ്ഡ് പ്രശ്‌നങ്ങള്‍ പുരുഷന്മാരില്‍ പലപ്പോഴും ശീഘ്രസ്ഖലനത്തിന് വഴി വയ്ക്കാറുണ്ട്.

പാരമ്പര്യം

പാരമ്പര്യം

പാരമ്പര്യവും ഇതില്‍ പ്രധാനമാണ്. പാരമ്പര്യമായി ഈ പ്രശ്‌നമുണ്ടെങ്കില്‍ ഇതും ഒരു കാരണമാകാം.

പ്രോസ്‌റ്റേറ്റ്

പ്രോസ്‌റ്റേറ്റ്

പ്രോസ്‌റ്റേറ്റ് ഗ്രന്ഥികള്‍ക്കുണ്ടാകുന്ന വീക്കവും അണുബാധയും ശീഘ്രസ്ഖലനത്തിനുള്ള മറ്റൊരു കാരണമാണ്.

മദ്യം

മദ്യം

അമിതമായി മദ്യമുപയോഗിക്കുന്നതും ഈ പ്രശ്‌നത്തിനുള്ള മറ്റൊരു കാരണം തന്നെയാണ്.ഇത് തലച്ചോറിനെ ബാധിയ്ക്കുന്നു.

ഡയബെറ്റിസ്, കൊളസ്‌ട്രോള്‍

ഡയബെറ്റിസ്, കൊളസ്‌ട്രോള്‍

ഡയബെറ്റിസ്, കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളുള്ളവര്‍ക്കും ചിലപ്പോള്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാകാം.

ശീഘ്രസ്ഖലനം ഒഴിവാക്കാംശീഘ്രസ്ഖലനം ഒഴിവാക്കാം

Read more about: health ആരോഗ്യം
English summary

Psycological Biological Reasons For Male Health Problems

Here are some Psycological Biological Reasons For Male Health Problems, Read on to know more,
Story first published: Tuesday, February 18, 2014, 15:28 [IST]
X
Desktop Bottom Promotion